india
കശ്മീരില്‍ വെടിവെപ്പ്; യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
കാറില്‍ സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്‍ യാറ്റൂ. ഇയാളെ കൂടാതെ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹജാം എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെടിയേറ്റത്.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വ്യഴാഴ്ച കശ്മീരിലെ വൈ.കെ പോറ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.
കാറില്‍ സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്‍ യാറ്റൂ. ഇയാളെ കൂടാതെ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹജാം എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെടിയേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭീകര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചു. അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. അതേസമയം അക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം ഇതേവരെ വ്യക്തത വന്നിട്ടില്ല.
Terrible news from Kulgam district of South Kashmir. I unequivocally condemn the targeted killing of the 3 BJP workers in a terror attack. May Allah grant them place in Jannat & may their families find strength during this difficult time.
— Omar Abdullah (@OmarAbdullah) October 29, 2020
അതേസമയം, മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ തിരിച്ചുകിട്ടാനായി ബിജെപി വിരുദ്ധ മുന്നണി രൂപംകൊണ്ട സാഹചര്യമാണ് നിലവില്‍ കേന്ദ്ര ഭരണ പ്രദേശത്തുള്ളത്. ഇതിനായി സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളിലെ മുന്‍ മുഖ്യമന്ത്രിമാര്‍പോലും ഒന്നായ നിലയാണ്.
india
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.
തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.
തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.
india
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു
ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം.

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കാനാണ് തീരുമാനം. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും.
അതേസമയം ബിജെപിയുടെ ക്ഷണവും തള്ളി വിജയ്. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെനന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും വിജയ് പറഞ്ഞു.
പരന്തൂര്‍ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്ന് വിജയ് പറഞ്ഞു.
india
യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

ഗോവ-പുണെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം യാത്രയ്ക്കിടെ ഇളകിയാടി. എന്നാല്‍ ക്യാബിന്‍ മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് എയര്‍ലൈന്‍ ബുധനാഴ്ച അറിയിച്ചു.
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
പൂനെ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം ഫ്രെയിം ശരിയാക്കിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ജാലകത്തിന്റെ ഭാഗം ‘നിഴല്‍ ആവശ്യത്തിനായി വിന്‍ഡോയില്‍ ഘടിപ്പിച്ച ഘടനാപരമായ ട്രിം ഘടകമാണ്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു.
എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ – ബൊംബാര്‍ഡിയര്‍ ക്യു 400 – പറഞ്ഞത് ഈ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ‘വിന്‍ഡോ പാനലിന്റെ രണ്ടോ മൂന്നോ പാളികള്‍ അഴിഞ്ഞുവീണു,’ യാത്രക്കാരനായ ആതിഷ് മിശ്ര പറഞ്ഞു. ‘വിഷാദവല്‍ക്കരണം ഉണ്ടായില്ല, പക്ഷേ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു: ‘സ്‌പൈസ് ജെറ്റിന്റെ പ്രധാനപ്പെട്ട ഒരു ജാലക ചട്ടക്കൂട് തകര്‍ന്നുകിടക്കുകയായിരുന്നു. ഇത് ഘടനാപരമായ ട്രിം ഘടകമാണ്, തണലിനുവേണ്ടി ജനലില്‍ ഘടിപ്പിച്ചിരിക്കുന്നു, വിമാനത്തിന്റെ സുരക്ഷയോ സമഗ്രതയോ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല, വിമാനത്തിലുടനീളം ക്യാബിന്‍ സമ്മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ക്യു 400 ന് ഏകദേശം 80 യാത്രക്കാര്‍ക്ക് ഇരിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ലാന്‍ഡിംഗിന് ശേഷം ഫ്രെയിം ഉറപ്പിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
-
india2 days ago
യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
-
More3 days ago
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
-
kerala2 days ago
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
-
kerala2 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
-
kerala2 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala3 days ago
ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
-
kerala3 days ago
ഭാരതാംബ ചിത്രവിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത് വി സി