Connect with us

News

ആഫ്രിക്കയില്‍ നിന്ന് മാലാഖമാര്‍ വരും; ട്രംപ് ജയിക്കും- യുഎസ് പ്രസിഡണ്ടിനു വേണ്ടിയുള്ള പാസ്റ്ററിന്റെ പ്രാര്‍ത്ഥന വൈറല്‍!

പ്രാര്‍ത്ഥനയ്ക്കിടെ മറ്റാര്‍ക്കും മനസ്സിലാകാത്ത സംസാരരീതിയില്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നതായി കേള്‍ക്കാം. തെരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍വിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Published

on

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിനു വേണ്ടി മെഗാചര്‍ച്ച് പാസ്റ്ററും ടെലിവാഞ്ചലിസ്റ്റുമായ പൗള വൈറ്റ് കെയിനിന്റെ പ്രാര്‍ത്ഥന വൈറല്‍. മാലാഖമാര്‍ വന്ന് ട്രംപിനെ ജയിപ്പിക്കും, വിജയത്തിന്റെ ശബ്ദം താന്‍ കേള്‍ക്കുന്നു എന്നാണ് വൈറ്റ് കെയ്ന്‍ പറഞ്ഞത്. ഫേസ്ബുക്ക് ലൈവിലൂടെ പ്രാര്‍ത്ഥന സംപ്രേഷണം ചെയ്തിരുന്നു. ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവ് എന്നറിയപ്പെടുന്ന പാസ്റ്ററാണ് വൈറ്റ് കെയിന്‍.

‘ഞാന്‍ വിജയത്തിന്റെ ശബ്ദം കേള്‍ക്കുന്നു. അതു ശരിയായി എന്ന് ദൈവം പറയുന്നു. ആഫ്രിക്കയില്‍ നിന്ന് ഇപ്പോള്‍ മാലാഖമാര്‍ വന്നു തുടങ്ങി… ദക്ഷിണ അമേരിക്കയില്‍ നിന്നുള്ള ജീസസിന്റെ നാമത്തില്‍, അവര്‍ ഇവിടെ വരികയാണ്’ – എന്നിങ്ങനെയായിരുന്നു അവരുടെ പ്രാര്‍ത്ഥന.

പ്രാര്‍ത്ഥനയ്ക്കിടെ മറ്റാര്‍ക്കും മനസ്സിലാകാത്ത സംസാരരീതിയില്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നതായി കേള്‍ക്കാം. തെരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍വിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോയെ പരിഹസിച്ച് രംഗത്തെത്തുന്നത്.

പൗള വൈറ്റിനൊപ്പം ട്രംപ്

‘വേദനനിറഞ്ഞത് എന്ന് ട്രംപ് ഒരിക്കല്‍ വിശേഷിപ്പിച്ച സ്ഥലത്തു നിന്ന് ദൈവം അദ്ദേഹത്തെ ജയിപ്പിക്കാനായി മാലാഖമാരെ അയയ്ക്കുകയോ?’ – എന്നായിരുന്നു പാസ്റ്ററും ആക്ടിവിസ്റ്റുമായ ബിഷപ് താല്‍ബര്‍ട്ട് സ്വാനിന്റെ പരിഹാസം.

അതിനിടെ, പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിനേക്കാള്‍ വ്യക്തമായ മേധാവിത്വം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ നേടിയിട്ടുണ്ട്. യുഎസ്എ ടുഡേ റിപ്പോര്‍ട്ട് പ്രകാരം ബൈഡന് 264 ഇലക്ടോറല്‍ വോട്ടുകളും ട്രംപിന് 214 വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. 270 വോട്ടാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

gulf

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്‍സമ്മാനങ്ങള്‍ പ്രവാസികള്‍ക്ക്

. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.

Published

on

അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.

സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന്‍ പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്‍ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല്‍ ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.

വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ്‍ എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന്‍ വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.

 

 

Continue Reading

india

ദിത്വ ചുഴലിക്കാറ്റ് ഏഷ്യയില്‍ ഭീമനാശം; 2.75 ലക്ഷം കുട്ടികള്‍ ദുരിതത്തില്‍, യുനിസെഫ്

ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു.

Published

on

ജനീവ: ദിത്വ ചുഴലിക്കാറ്റ് ഏഷ്യയിലുടനീളം വ്യാപക നാശം വിതച്ചതോടെ 2,75,000 കുട്ടികള്‍ അടക്കം ലക്ഷക്കണക്കിന് ആളുകള്‍ ദുരന്തബാധിതരായതായി യുനിസെഫ് അറിയിച്ചു. ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു. മരണം റിപ്പോര്‍ട്ട് ചെയ്തതിലുമപ്പുറം നഷ്ടങ്ങള്‍ കൂടുതലായിരിക്കാമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

WMOയുടെ വിലയിരുത്തലില്‍, ദിത്വ അതിതീവ്രമായ ചുഴലിക്കാറ്റും ശക്തമായ മഴയും അതിരൂക്ഷ വെള്ളപ്പൊക്കവുമാണ് ഏഷ്യന്‍ രാജ്യങ്ങളെ തകര്‍ത്തത്. നൂറുകണക്കിന് പേര്‍ മരിക്കുകയും നിരവധി സമൂഹങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിയുകയും ചില രാജ്യങ്ങള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും വീണു.

ദിത്വയുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിച്ച രാജ്യങ്ങള്‍ ഇന്റൊനേഷ്യ, ഫലിപ്പീന്‍സ്, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്‌നാം എന്നിവയാണെന്ന് ഡബ്ല്യൂ.എം.ഒ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ മേഖലകളില്‍ ഏറ്റവും ദുരന്തമുണ്ടാക്കിയത് വെള്ളപ്പൊക്കമാണ്.

ഇ?ന്റൊനേഷ്യയില്‍ 600 പേര്‍ മരിക്കുകയും 460 പേരെ കാണാതാവുകയും ചെയ്തു. ഇവിടെ 15 ലക്ഷം പേരാണ് ദുരന്തബാധിതര്‍. വിയറ്റ്‌നാമില്‍ മ?ഴ? ആഴ്ചകളോളം നീണ്ടുനിന്നു. ചില സ്ഥലങ്ങളില്‍ 1000 മില്ലിമീറ്റര്‍ മഴവരെ ലഭിച്ചു. പല ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. ഹ്യൂസിറ്റിയിലെ കാലാവസ്ഥാ നിരീക്ഷണ കേ?ന്ദ്രത്തില്‍ 1739.6 മില്ലിലിറ്റര്‍ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇത് ഏഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ രണ്ടാമത്തെ ഏറ്റവും വലിയ മഴയാണ്. രാജ്യത്ത് 98 പേര്‍ മരിച്ചു.

അടുത്തകാലത്തുണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഫിലിപ്പീന്‍സില്‍ ദിത്വ വന്‍ നാശമാണ് വിതച്ചത്. ശ്രീലങ്കയില്‍ 400 പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. ഇവിടെ 10 ലക്ഷംപേരെ ദുരന്തം ബാധിച്ചു. രാജ്യം ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

 

 

Continue Reading

News

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്നുവര്‍ഷം തടവ്

ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച്..

Published

on

ചെന്നൈ: തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീവണ്ടിയിലും റെയില്‍വേ സ്റ്റേഷനുകളിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ നിരോധിച്ചത്. തീപ്പെട്ടി, ഗ്യാസ് സിലന്‍ഡര്‍, പെട്രോള്‍ തുടങ്ങിയ തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ തീവണ്ടിയില്‍ കൊണ്ടുപോകരുത്. ഇത്തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 182 എന്ന നമ്പറില്‍ പരാതിപ്പെടാമെന്നും റെയില്‍വേ അറിയിച്ചു.

 

Continue Reading

Trending