മോസ്‌കോ: റഷ്യന്‍ പ്രസിഡണ്ട് വഌദിമിര്‍ പുടിന്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ജനുവരിയില്‍ പുടിന്‍ സ്ഥാനമൊഴിയുമെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീര്‍ഘകാലമായി റഷ്യയുടെ ഭരണാധികാരിയാണ് പുടിന്‍.

68കാരനായ പുടിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതായി ദ ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 37കാരിയായ കാമുകി അലീന കബയേവയും രണ്ടു മക്കളും ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ടിലുണ്ട്.

അടുത്തിടെയാണ് പ്രസിഡണ്ടിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം വസ്തുക്കള്‍ മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുതിന് പാര്‍ക്കിന്‍സണ്‍സ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.