Connect with us

main stories

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്‌

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,583 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,773 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,810 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5537 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര് 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അതിയന്നൂര് സ്വദേശി രാജേന്ദ്രന് (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂര് സ്വദേശിനി പ്രഭ (48), കൊല്ലം പത്തനാപുരം സ്വദേശി ലാസര് ഡേവിഡ് (66), നോര്ത്ത് പരവൂര് സ്വദേശി ഒ.പി. സുനി (48), ആലപ്പുഴ ചേര്ത്തല സ്വദേശി കുഞ്ഞുമാണി (70), കടുവിനാല് സ്വദേശി താഹകുഞ്ഞ് (53), ആലപ്പുഴ സ്വദേശി ബേബി (72), കോട്ടയം കുറുമ്പനാട് സ്വദേശി വി.സി. ചെല്ലപ്പന് (70), എറണാകുളം ഒക്കല് സ്വദേശി ഗുപ്തന് നമ്പൂതിരി (70), ഫോര്ട്ട്‌കൊച്ചി സ്വദേശി സജീവന് (48), കെലന്തറ സ്വദേശി അഗസ്റ്റീന് (67), തൃശൂര് പുല്ലാഴി സ്വദേശി സൈമണ് (72), എരവക്കാട് സ്വദേശി വാസു (60), പാമ്പൂര് സ്വദേശി ഗോവിന്ദന്കുട്ടി (67), പാലക്കാട് കുനിശേരി സ്വദേശി സോമസുന്ദരന് (66), ശേകരിപുരം സ്വദേശിനി ഭാര്ഗവി അമ്മ (86), ആട്ടശേരി സ്വദേശി കുഞ്ഞരാമു (80), മലപ്പുറം താനൂര് സ്വദേശിനി ഫാത്തിമ (52), കോഴിക്കോട് ഒളവണ്ണ സ്വദേശി ആമിന (70), വടകര സ്വദേശി രാജന് (59), പുതിയ കടവ് സ്വദേശിനി ജാനകി (34), കോഴിക്കോട് സ്വദേശിനി ആമിന (77), ഇരിങ്ങാനൂര് സ്വദേശി അബ്ദു റഹ്മാന് (67), കണ്ണൂര് കടലായി സ്വദേശിനി നഫീസ കക്കാറയില് (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 140 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തൃശൂര് 706, കോഴിക്കോട് 646, മലപ്പുറം 583, ആലപ്പുഴ 553, എറണാകുളം 254, പാലക്കാട് 264, കൊല്ലം 386, തിരുവനന്തപുരം 286, കണ്ണൂര് 259, കോട്ടയം 337, ഇടുക്കി 137, പത്തനംതിട്ട 99, കാസര്ഗോഡ് 97, വയനാട് 76 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
61 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര് 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര് 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര് 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര് 214, കാസര്ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,28,529 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,583 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,96,773 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 18,810 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കാവാലം (കണ്ടെന്മെന്റ് സോണ് 10), കോഴിക്കോട് ജില്ലയിലെ കായണ്ണ (സബ് വാര്ഡ് 3), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്ഡ് 10), കുന്നത്തുനാട് (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

kerala

ഡോ. എം.കെ മുനീര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് എം.കെ മുനീര്‍. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്. എം കെ മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.

Continue Reading

kerala

സി.പി.എം വെറുമൊരു കവര്‍ച്ചാ സംഘം; ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറി മുതല്‍ മേല്‍ത്തട്ട് വരെയുള്ളവര്‍ കട്ട് മുടിക്കുന്നത് ലക്ഷങ്ങള്‍

Published

on

സി.പി.എം വെറുമൊരു കവര്‍ച്ചാ സംഘമായി മാറിയെന്ന ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറി മുതല്‍ മേല്‍ത്തട്ട് വരെയുള്ളവര്‍ കട്ട് മുടിക്കുന്നത് ലക്ഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എം.കെ കണ്ണന്‍, എ.സി മൊയ്തീന്‍, വര്‍ഗ്ഗീസ് തുടങ്ങിയ നേതാക്കളെല്ലാം കോടികളാണ് പാര്‍ട്ടിയുടെ പേരില്‍ കട്ട് മുടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പര്‍ക്ലാസ് ഡീലിങാണ് എ.സി മൊയ്തീന്‍ നടത്തുന്നത്. പിരിവ് നടത്തിയാല്‍ ഏരിയ സെക്രട്ടറിക്ക് പതിനായിരം, ജില്ലാ സെക്രട്ടറിക്ക് 25,000 സ്റ്റേറ്റ് നേതാവിന് ഒരു ലക്ഷം എന്നിങ്ങനെയാണ് വിഹിതത്തിന്റെ കണക്ക്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി എഴുതിക്കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

മുസഫര്‍നഗര്‍ ബൈത്തുറഹ്‌മ വില്ലേജ് മാതൃകാഗ്രമമാക്കും; നവീകരണ പദ്ധതികളുമായി ലാഡര്‍ ഫൗണ്ടേഷന്‍

മുസഫര്‍നഗര്‍ കലാപബാധിത ഇരകള്‍ക്കായി 2017ല്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ 63 വീടുകള്‍ ഉള്‍പ്പെടുന്ന ശിഹാബ് തങ്ങള്‍ ബൈത്തുറഹ്‌മ വില്ലേജ് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

Published

on

മുസഫര്‍നഗര്‍ കലാപബാധിത ഇരകള്‍ക്കായി 2017ല്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ 63 വീടുകള്‍ ഉള്‍പ്പെടുന്ന ശിഹാബ് തങ്ങള്‍ ബൈത്തുറഹ്‌മ വില്ലേജ് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മാതൃകാ വില്ലേജായി ഈ ഗ്രാമത്തെ മാറ്റുന്നതിനാവശ്യമായ വിവിധ പദ്ധതികള്‍ ലാഡര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യുടെ നേതൃത്വത്തില്‍ നതപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ഇ.അഹമ്മദ് സാഹിബ് മെമ്മോറിയല്‍ പ്രീ ലേണിങ് സെന്റര്‍ പ്രവര്‍ത്തനാരംഭം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പബ്ലിക് ഡ്രൈനേജ്, കിഡ്‌സ് പാര്‍ക്ക് നവീകരണം തുടങ്ങിയ പദ്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കും. വില്ലേജിലെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇ.അഹമ്മദ് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

വില്ലേജിലെയും സമീപ പ്രദേശങ്ങളിലെയും പുതുതലമുറയുടെ ഭാവി സുരക്ഷിതാമാക്കാനും അഭിമാനകരമാ നിലനില്‍പ്പിനും വിദ്യഭ്യാസത്തിലൂന്നിയ ലാഡര്‍ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ലാഡര്‍ ഫൗണ്ടേഷന്‍ പ്രാധാന്യം നല്‍കുക. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് വില്ലേജിലെ ജനസേവാ കേന്ദ്രം കൂടിയായി പ്രവര്‍ത്തിക്കും. വില്ലേജിലെ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ രേഖകള്‍ ഉറപ്പുവരുത്തും. സ്ത്രീശാക്തീകരണ, തൊഴില്‍ പരിശീലന പദ്ധതികള്‍ കൂടി ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതോടെ ശിഹാബ് തങ്ങള്‍ ബൈത്തുറഹ്‌മ വില്ലേജ് മാതൃകാ ഗ്രാമമായി മാറുമെന്നും ഇ.ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ലാഡര്‍ ഫൗണ്ടേഷന്‍ സാരഥികളായ എം.പി മുഹമ്മദ് കോയ, എം.വി സിദ്ദീഖ് മാസ്റ്റര്‍, ഹമദ് മൂസ, ലത്തീഫ് രാമനാട്ടുകര അനുഗമിച്ചു.

Continue Reading

Trending