Connect with us

kerala

കൊച്ചിയില്‍ വന്‍ സ്വര്‍ണകവര്‍ച്ച; ഒന്നര കോടിയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ നഷ്ടമായി

ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Published

on

കൊച്ചി: എറണാകുളം ജില്ലയിലെ ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ ഏകദേശം ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ പിന്‍ഭാഗത്ത് ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി ജ്വല്ലറി ഉടമ പറയുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തുറന്നത്. 25 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജ്വല്ലറി ഉടമ ശനിയാഴ്ച വൈകീട്ട് ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോയി. തുടര്‍ന്ന് ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ജ്വല്ലറിയോട് ചേര്‍ന്ന് സലൂണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പിന്‍വശത്തുള്ള ഭിത്തി തുരന്നാണ് മോഷണ സംഘം അകത്തുകയറിയതെന്നാണ് പൊലീസ് പറയുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതല്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്നു രാവിലെ 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ KSEB യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Continue Reading

kerala

‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം’: പി. വി അബ്ദുൽ വഹാബ്‌ എം.പി

Published

on

ലണ്ടൻ: – കേരളത്തിലെ ഇടതുപക്ഷ ഭരണം സമസ്തമേഖലയിലും പരാജയമാണെന്നും ജനങ്ങൾക്കിടയിലെ ഭരണ വിരുദ്ധ വികാരമാണു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്‌ ഫലം നൽകുന്ന സൂചനയെന്നും പി. വി അബ്ദുൽ വഹാബ്‌ എം. പി. അഭിപ്രായപ്പെട്ടു.

ഹ്രസ്വ സന്ദർശനാർത്ഥം ലണ്ടനിലെത്തിയ അബ്ദുൽ വഹാബ്‌ എം. പിക്ക്‌ ബ്രിട്ടൻ കെ. എം.സി. സി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പഞ്ചായത്ത്‌ മുൻസിപ്പൽ തിരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു. ഡി. എഫ്‌. ശക്തമായി തിരിച്‌ വരുമെന്നും അതിനായി യു. ഡി. എഫിലെ മുഴുവൻ ഘടകങ്ങളും കർമ്മനിരതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ആരോഗ്യവകുപ്പ്‌ സമ്പൂർണ്ണ പരാജയമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്ജ്‌, തന്റെ മന്ത്രി സ്ഥാനം രാജി വെച്ചൊഴിയണമെന്ന് ബ്രിട്ടൻ കെ.എം. സി. സി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്രിട്ടൻ കെ. എം.സി.സി ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട അദ്ധ്യക്ഷം വഹിച്ചു. അശ്രഫ്‌ കീഴൽ, പി. എം. നാസർ, മുദസ്സിർ, മഹ്ബൂബ്‌ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും നുജൂം ഇരീലോട്ട്‌ നന്ദിയും പറഞ്ഞു.

Continue Reading

kerala

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

Continue Reading

Trending