Connect with us

main stories

ഡല്‍ഹി കലാപത്തില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജ നീര ടാണ്ടന്‍ ജോ ബൈഡന്റെ സംഘത്തില്‍

മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തി എന്നവര്‍ കുറ്റപ്പെടുത്തിയിരുന്നു.

Published

on

വാഷിങ്ടണ്‍: ജോ ബൈഡന്റെ സംഘത്തില്‍ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി. ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് (ഒഎംബി) ഡയറക്ടറായി നീര ടാണ്ടന്‍ ആണ് നിയമിതയായത്. ഒഎംബി മേധാവിയാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണ് അമ്പതുകാരിയായ നീര. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണ്ടതുണ്ട്.

ഭരണത്തില്‍ കാബിനറ്റ് റാങ്കുള്ള പദവിയാണിത്. നയം, ബജറ്റ്, മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ പ്രസിഡണ്ടിനെ സഹായിക്കുകയാണ് ഒഎംബിയുടെ ജോലി.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ മോദി സര്‍ക്കാറിനെതിരെ ശക്തമായി സംസാരിച്ച വ്യക്തി കൂടിയാണ് നീര. മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തി എന്നവര്‍ കുറ്റപ്പെടുത്തിയിരുന്നു.

മോദി സര്‍ക്കാറിന്റെ നയങ്ങള്‍ മൂലം സാഹചര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. തെറ്റു തിരുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ എല്ലാം കണ്‍മുമ്പില്‍ വഷളായിക്കൊണ്ടിരിക്കുകയാണ്- എന്നായിരുന്നു ഡല്‍ഹി കലാപത്തില്‍ അവരുടെ കുറ്റപ്പെടുത്തല്‍. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലായിരുന്നു ഡല്‍ഹി കലാപം അരങ്ങേറിയത്.

1970 സെപ്തംബര്‍ 10ന് മസാചുസറ്റ്‌സിലെ ബെഡ്‌ഫോര്‍ഡിലാണ് നീര ടാണ്ടന്റെ ജനനം. ഇന്ത്യയ്ക്കാരായിരുന്ന മാതാപിതാക്കള്‍ ഇവര്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ വേര്‍പിരിഞ്ഞു. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്. യേല്‍ ലോ സ്‌കൂളില്‍ നിന്ന് നിയമബിരുദവും നേടി. 1992ല്‍ ബ്ലില്‍ ക്ലിന്റ്‌ന്റെയും 2008ല്‍ ബറാക് ഒബാമയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു.

അതിനിടെ, ജോ ബൈഡന്റെ മോശം തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് നീര ടാണ്ടന്‍ എന്ന് റിപ്പബ്ലിക്കുകള്‍ കുറ്റപ്പെടുത്തി. മുന്‍ ഭരണകാലത്ത് ട്രംപിന്റെ നിരന്തര വിമര്‍ശക കൂടിയായിരുന്നു ഇവര്‍. റിപ്പബ്ലിക്കന്‍ അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഇവര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

kerala

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വ്യാപക പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

Published

on

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ആരോഗ്യമന്ത്രിയുടെ കോലവുമായി എത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സെക്രട്ടറിയേറ്റ് അനക്സ് 2 ലേക്ക് മഹിളാ കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. ഗേറ്റിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശവപ്പെട്ടിയും ചുമന്നുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.

ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നത്. അപകടത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നാണ് ആരോപണം.

പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും കോഴിക്കോടും മലപ്പുറത്തുമെല്ലാം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

അതേസമയം, മെഡിക്കല്‍ കോളജ് അപകടത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കളക്ടര്‍ ജോണ്‍ വി സാമൂവല്‍. കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകും. പിഡബ്ല്യുഡി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ അടക്കം പരിശോധന നടത്തും.

Continue Reading

kerala

വിട നല്‍കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.

Published

on

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നല്‍കി നാട്. ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.

മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ ബിന്ദു കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് മരിക്കുകയായിരുന്നു. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് പോയ സമയത്തായിരുന്നു അപകടം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ ബിന്ദുവിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിശ്രുതന്‍ രംഗത്തുവന്നിരുന്നു. ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചെന്നും കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്‍

സംഭവത്തില്‍ കുടുംബത്തെ വിളിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയാറായില്ലെന്ന് സതീശന്‍ പറഞ്ഞു.

Published

on

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവത്തില്‍ കുടുംബത്തെ വിളിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയാറായില്ലെന്ന് സതീശന്‍ പറഞ്ഞു.

യുവതിയുടെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും സതീശന്‍ പറഞ്ഞു.

ആരോഗ്യമന്ത്രി രാജിവെക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ സര്‍ക്കാരില്ലായ്മയാണെന്നും ആരോഗ്യരംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending