ഡല്‍ഹി: ഷര്‍ട്ടിടാതെ വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരായ മലയാളി അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ജസ്റ്റിസ്.അഡ്വ. എം.എല്‍ ജിഷ്ണുവിനെയാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു വിമര്‍ശിച്ചത്. ഇത് എന്ത് സ്വഭാവമാണ് എന്നാണ് ജസ്റ്റിസ് അഭിഭാഷകനോട് ചോദിച്ചത്.

വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കോടതി നടപടികള്‍ ആരംഭിച്ചിട്ട് എട്ട് മാസം കഴിയുമ്പോഴും നിങ്ങള്‍ക്ക് ഒരു വീണ്ടുവിചാരവും ഇല്ലേ എന്നും ജസ്റ്റിസ് ചോദിച്ചു. ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കോവിഡ് വ്യാപനം സംബന്ധിച്ച കേസില്‍ വാദം തുടങ്ങുന്നതിനെടെയാണ് സംഭവം നടന്നത്. നാഗേശ്വര റാവുവിന് പുറമെ ജസ്റ്റിസ് ഹേമന്ത് ഗുപ്തയും ബെഞ്ചില്‍ ഉണ്ടായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുതിയ സ്റ്റാന്‍ഡിങ് കൗണ്‍സലാണ് എം.എല്‍ ജിഷ്ണു

കഴിഞ്ഞ ഒക്ടോബറിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഡി.വൈ ചന്ദ്രചൂഡിന്റെ ബഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് ഒരു അഭിഭാഷകന്‍ ഷര്‍ട്ടില്ലാതെ വീഡിയോകോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.