Connect with us

Sports

അവര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുമ്പോള്‍ ഞങ്ങള്‍ക്കെന്തിനീ ബഹുമതികള്‍; പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ കായിക താരങ്ങള്‍

ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയിലേക്ക് പോകുമെന്നും രാഷ്ട്രപതി ഭവനു മുമ്പില്‍ പുരസ്‌കാരങ്ങള്‍ വയ്ക്കുമെന്നും താരങ്ങള്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കായികതാരങ്ങള്‍. പദ്മശ്രീ, അര്‍ജുന ജേതാക്കളാണ് പുരസ്‌കാരം തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

അര്‍ജുന പുരസ്‌കാരം നേടിയ റസ്‌ലര്‍ കര്‍താര്‍ സിങ്, ബാസ്‌കറ്റ് ബോള്‍ അവാര്‍ഡ് ജേതാവ് സജ്ജന്‍ സിങ് ചീമ, ഹോക്കി താരം രാജ്ബീര്‍ കൗര്‍ തുടങ്ങിയവരാണ് പുരസ്‌കാരം തിരിച്ചു നല്‍കുന്നതില്‍ പ്രമുഖര്‍.

ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയിലേക്ക് പോകുമെന്നും രാഷ്ട്രപതി ഭവനു മുമ്പില്‍ പുരസ്‌കാരങ്ങള്‍
വയ്ക്കുമെന്നും താരങ്ങള്‍ അറിയിച്ചു. കര്‍ഷകര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിച്ച ഹരിയാന-കേന്ദ്രസര്‍ക്കാറുകള്‍ക്കെതിരെ ഇവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. കുറച്ചു മാസങ്ങളായി അവര്‍ സമാധാനപരമായ പ്രക്ഷോഭമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരൊറ്റ അക്രമം പോലും ഉണ്ടായിട്ടില്ല. എന്നിട്ടും ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ അവര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചു. ഞങ്ങളുടെ മുതിര്‍ന്നവരുടെയും സഹോദരന്മാരുടെയും തലപ്പാവ് ആട്ടിയഴിക്കുന്ന വേളയില്‍ ഈ പുരസ്‌കാരങ്ങളും ബഹുമതികളും കൊണ്ട് ഞങ്ങളെന്തു ചെയ്യും? ഞങ്ങള്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു. ആ പുരസ്‌കാരങ്ങള്‍ ഞങ്ങള്‍ക്കു വേണ്ട. അതു കൊണ്ടത് തിരിച്ചു നല്‍കുന്നു’ – ചീമ പറഞ്ഞു.

കര്‍ഷകര്‍ക്ക് ഈ നിയമങ്ങള്‍ വേണ്ടെങ്കില്‍ പിന്നെ കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് അതടിച്ചേല്‍പ്പിക്കുന്നത് എന്ന് പഞ്ചാബ് പൊലീസില്‍ നിന്ന് വിരമിച്ച കര്‍താര്‍ സിങ് ചോദിച്ചു. ഹരിയാനയിലെ മുന്‍ കളിക്കാരും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

അമേരിക്ക വിസ നിഷേധിച്ചു; ലോകകപ്പ് നറുക്കെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍

ഡിസംബര്‍ 5-ന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇറാന്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തില്‍ നയതന്ത്രതലത്തിലും സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്.

Published

on

വാഷിങ്ടണ്‍: ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയുടെയും സംഘങ്ങള്‍ക്ക് വിസ അനുവദിക്കാത്ത അമേരിക്കയുടെ നിലപാടില്‍ ഫിഫ കടുത്ത പ്രതിസന്ധിയിലായി. ഡിസംബര്‍ 5-ന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇറാന്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തില്‍ നയതന്ത്രതലത്തിലും സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍ വന്ന അമേരിക്കയുടെ പുതിയ വിസനിയമപ്രകാരം 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശനാനുമതി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയും ഉള്‍പ്പെടുന്നു. ഫിഫയുടെ പ്രത്യേക അപേക്ഷയുണ്ടായിട്ടും ഇറാന്‍ ടീമംഗങ്ങള്‍ക്കും ഫെഡറേഷന്‍ ഭാരവാഹികള്‍ക്കും യുഎസ് വിസ അനുവദിക്കാതെ നീങ്ങുകയായിരുന്നു.

ഇറാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ്, കോച്ചിംഗ് സ്റ്റാഫ്, മറ്റ് ഉദ്യോഗസ്ഥര്‍ അടക്കം അപേക്ഷിച്ചവരില്‍ നാലുപേര്‍ക്കുമാത്രമാണ് വിസ ലഭിച്ചത്. ‘എല്ലാവര്‍ക്കും വിസ അനുവദിച്ചില്ലെങ്കില്‍ നറുക്കെടുപ്പിന് ഇറാന്റെ സംഘത്തെ അയക്കില്ല,’ എന്ന ഇറാന്റെ നിലപാട് ഇറാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കായിക വേദികളെ രാഷ്ട്രീയ വല്‍ക്കരിക്കുന്ന യുഎസ് നടപടിയെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.

അമേരിക്കമെക്‌സിക്കോകാനഡ സംയുക്തമായി നടത്താനിരിക്കുന്ന ലോകകപ്പില്‍ ഇറാനില്‍ നിന്നുള്ള ആരാധകര്‍ക്ക് പോലും യാത്രാക്രമത്തില്‍ വിസനിയമം വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയുണ്ട്. വിസ നിഷേധം ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പോരാട്ടത്തിന് പുതിയ മാനം നല്‍കി. ഫിഫ ഇപ്പോള്‍ ഈ വിവാദത്തില്‍ ഇടപെടുമോയെന്നത് കാത്തിരിക്കുകയാണ്.

 

Continue Reading

Sports

അണ്ടര്‍17 ഏഷ്യന്‍ കപ്പ്: ഇറാനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് യോഗ്യത

ശക്തരായ ഇറാനെ 2-1 ന് പരാജയപ്പെടുത്തി യുവ ഇന്ത്യന്‍ ടീമ് ഇതോടെ പത്താം തവണയും ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രവേശനം ഉറപ്പിച്ചു.

Published

on

അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍17 ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ത്യ യോഗ്യത നേടി.ശക്തരായ ഇറാനെ 2-1 ന് പരാജയപ്പെടുത്തി യുവ ഇന്ത്യന്‍ ടീമ് ഇതോടെ പത്താം തവണയും ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രവേശനം ഉറപ്പിച്ചു.

ഇറാനാണ് മത്സരത്തിന് തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ലീഡെടുത്തത്. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ അമിറേസ വാലിപൂര്‍ ഇറാനെ മുന്നിലെത്തിച്ചു. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടിക്കാന്‍ ശ്രമിച്ചതോടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില ലഭിച്ചു. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ദല്ലാല്‍മുന്‍ ഗാംഗ്‌തേ ഇന്ത്യയ്ക്കായി വലകുലുക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ വിജയം ലക്ഷ്യമിട്ട് മുന്നേറ്റം ശക്തമാക്കി. ഗുന്‍ലൈബ നേടിയ ഗോളിലൂടെ ഇന്ത്യ ലീഡ് സ്വന്തമാക്കി. ശേഷിക്കുന്ന സമയത്ത് ഇറാനെ പ്രതിരോധിച്ച് ഇന്ത്യന്‍ യുവസംഘം വിജയവും ടൂര്‍ണമെന്റിലേക്കുള്ള യോഗ്യതയും കരസ്ഥമാക്കി.

 

 

Continue Reading

News

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 332 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്‍ 332 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്‍മയുടെയും, കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്‌സ്‌കെയുടെയും (72) മാര്‍ക്കോ ജാന്‍സന്റെയും (70) കോര്‍ബിന്‍ ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്‍ ഇന്ത്യ ഒന്ന് തളര്‍ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.

Continue Reading

Trending