Connect with us

News

ഭാര്യയുമായി വഴക്കിട്ട ദേഷ്യം തീര്‍ക്കാന്‍ മധ്യവയസ്‌കന്‍ നടന്നത് 450 കിലോമീറ്റര്‍

ഒടുവില്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തതോടെയാണ് നടത്തത്തിന് അവസാനമായത്. ഇറ്റലിയിലാണ് സംഭവം

Published

on

ഭാര്യയോട് ദേഷ്യം മൂത്ത് മധ്യവയസ്‌കന്‍ നടന്നത് 450 കിലോമീറ്റര്‍. ദേഷ്യം ശമിപ്പിക്കാന്‍ വേണ്ടിയാണ് ദീര്‍ഘ ദൂരം നടന്നത്. ഒടുവില്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തതോടെയാണ് നടത്തത്തിന് അവസാനമായത്. ഇറ്റലിയിലാണ് സംഭവം. കോമോ നഗരത്തില്‍ നിന്ന് തുടങ്ങിയ നടത്തം വടക്കന്‍ പ്രദേശമായ ഫാനോയിലാണ് അവസാനിച്ചത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നു പോകുന്ന ആളെ പുലര്‍ച്ചെ 2 മണിയോടു കൂടിയാണ് പൊലീസ് പിടികൂടിയത്. ഒരാഴ്ചയായി താന്‍ നടക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പൊലീസുകാര്‍ വിശ്വസിച്ചില്ല. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാഴ്ചമുമ്പ് ഇയാളെ കാണാതായെന്നു കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു വ്യക്തമായി.

വഴിയില്‍ പരിചയപ്പെട്ടവരില്‍നിന്ന് ഭക്ഷണം വാങ്ങിയാണ് ഈ ദിവസങ്ങളില്‍ കഴിച്ചത്. ശരാശരി 60 കിലോമീറ്റര്‍ വീതം ഓരോ ദിവസവും നടന്നു. മറ്റു യാത്രാ സൗകര്യങ്ങളൊന്നും ഉപയോഗിച്ചില്ല. മനസ്സിനെ ശാന്തമാക്കാനാണ് നടത്തം തുടങ്ങിയതെന്നും എന്നാല്‍ ഇത്ര ദൂരം പിന്നിട്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഫാനോയിലെത്തി ഭാര്യ ഇയാളെ കൂട്ടിക്കൊണ്ടു പോയി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇയാളില്‍നിന്ന് 400 യൂറോ പിഴ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

india

നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്ക്’: കാന്തപുരം

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

Published

on

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

നിമിഷപ്രിയയുടെ കാര്യത്തില്‍ സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നും കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞു. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാന്‍ ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിമിഷപ്രിയയുടെ മോചനം സാധ്യമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടല്‍ തുടരുമെന്നും കാന്തപുരം അറിയിച്ചു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവര്‍ ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.

ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്‌റൂഖാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തുടര്‍ ചര്‍ച്ചയില്‍ ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ല്‍ വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി അനുമതി നല്‍കുകയും ചെയ്തു.

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ പോയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രേമകുമാരി യമനില്‍ കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.

Continue Reading

News

കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

Published

on

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.

ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില്‍ നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില്‍ നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.

സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.

അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍, കോപ്പി-പേസ്റ്റിംഗില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.

Continue Reading

kerala

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

Published

on

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്.

തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.

Continue Reading

Trending