News
റെക്കോര്‍ഡ് നേട്ടം കൊയ്ത് ജിയോ, കോവിഡിനിടയിലും ലാഭം 3,489 കോടി
2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റാദായം 22 ശതമാനം ഉയര്‍ന്ന് 3,489 കോടി രൂപയായി

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ മൂന്നാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ചര്‍ച്ച ചെയ്യുന്നത്. കൊറോണവൈറസ് മഹാമാരി വന്നിട്ടും ടെലികോം മേഖലയില്‍ വന്‍ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ജിയോ മാത്രം രക്ഷപ്പെട്ടു. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭത്തിന്റെ ലാഭം കുത്തനെ ഉയര്‍ന്നത് ശ്രദ്ധേയമാണ്.
2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റാദായം 22 ശതമാനം ഉയര്‍ന്ന് 3,489 കോടി രൂപയായി. ഇത് ആദ്യമായാണ് ജിയോ ഇത്രയും ലാഭം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കാലയളവില്‍ 22,858 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. ജിയോയുടെ 7.73 ശതമാനം ഓഹരിക്കായി ഗൂഗിള്‍ നല്‍കുന്ന 33,737 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച കാര്യങ്ങളിലും ഡിസംബര്‍ പാദത്തില്‍ തീര്‍പ്പായെന്നും പറയുന്നു.
തങ്ങള്‍ക്ക് 1,52,056 കോടി രൂപയുടെ മൊത്തം നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നാണ് ജിയോ പറയുന്നത്. കമ്പനിക്കെതിരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന ദുഷ്പ്രചരണങ്ങളെയും കോവിഡിന്റെ ആഘാതത്തെയും മറികടന്നാണ് ഡിസംബര്‍ പാദത്തിലും കമ്പനി മികച്ച ലാഭമുണ്ടാക്കിയതെന്നും കമ്പനി പറയുന്നു. ഒരു ഉപയോക്താവില്‍ നിന്നു ലഭിക്കുന്ന വരുമാനം 151 രൂപയാണെന്നും കമ്പനി വെളിപ്പെടുത്തി.
മൂന്നാദം പാദത്തില്‍ ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 151 രൂപയായി ഉയര്‍ന്നു. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 145 രൂപയായിരുന്നു. ഡിസംബര്‍ പാദത്തില്‍ 52 ലക്ഷം ഉപഭോക്താക്കളാണ് ജിയോയുടെ സേവനം സ്വീകരിച്ചത്.
kerala
മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി സി ജോര്‍ജ് നിരന്തരം ലംഘിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം പി സി ജോര്‍ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന് പൊലീസും പറഞ്ഞു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പി സി ജോര്‍ജിന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.
അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ ഇടുക്കിയില്‍ പി സി ജോര്‍ജ് വീണ്ടും മതവിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് വെല്ലുവിളിച്ചിരുന്നു.
kerala
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

തിരൂരങ്ങാടി: തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തലപ്പാറ വലിയപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഇന്ന് രാവിലെ 6.30 ഓടെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.
ഞായറാഴ്ച വൈകിട്ട് വൈകുന്നേരം 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തില്‍ വെച്ചായിരുന്നു അപകടം. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടിലേക്ക് തെറിച്ചു വീണു.
പൊലീസും നാട്ടുകാരും അഗ്‌നിശമന സേനയും സന്നദ്ധ സംഘടനാംഗങ്ങളുമെല്ലാം തിരച്ചിലിനെത്തി. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പിന്നീട് എത്തി.
News
ഗര്‍ഭം ധരിച്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാമ്പത്തിക സഹായം; വിചിത്ര ഉത്തരവില്‍ റഷ്യയില്‍ വിവാദം

ജനനനിരക്കില്‍ കുത്തനെ ഇടിവുണ്ടായ സാഹചര്യത്തില്‍, സ്‌കൂളിലും കോളേജിലും പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭിണികളാകാനും കുട്ടികളെ വളര്‍ത്താനും സാമ്പത്തിക പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്ന വിവാദപരമായ ഒരു പുതിയ സംരംഭം റഷ്യ ആരംഭിച്ചു. നിലവില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ പ്രോഗ്രാം, ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിര്‍ന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 100,000 റൂബിള്‍സ് (ഏകദേശം 90,000 രൂപ) നല്‍കുന്നു.
2025 മാര്‍ച്ചില്‍ റഷ്യയുടെ ജനസംഖ്യാ ഇടിവ് മാറ്റാന്‍ ലക്ഷ്യമിട്ട് സ്വീകരിച്ച ജനസംഖ്യാപരമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് മേഖലകളില്‍ നടപ്പിലാക്കുന്നു, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ – നിയമപരമായി പ്രായമുള്ളവര്‍, ഇപ്പോഴും സ്‌കൂളിലോ കോളേജിലോ ആയിരുന്നിട്ടും. കാഷ് ബോണസും മാതൃ ആനുകൂല്യങ്ങളും പോലുള്ള പ്രോത്സാഹനങ്ങളിലൂടെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന ‘പ്രൊനാറ്റലിസത്തിന്റെ’ ചട്ടക്കൂടിന് കീഴിലാണ് ഈ നയം വരുന്നത്.
2023-ല്‍ റഷ്യയുടെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.41 കുട്ടികളാണ്, ജനസംഖ്യാ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ 2.05 എന്നതിനേക്കാള്‍ വളരെ താഴെയാണ്. ഭയാനകമായ ഈ ഇടിവ്, കുട്ടികളുണ്ടാകാന്‍ യുവതികളെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ആക്രമണാത്മക നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഈ നീക്കം രാജ്യത്തുടനീളം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. റഷ്യന്‍ പബ്ലിക് ഒപിനിയന്‍ റിസര്‍ച്ച് സെന്റര്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, 43% റഷ്യക്കാര്‍ ഈ നയത്തെ പിന്തുണയ്ക്കുന്നു, 40% എതിര്‍ക്കുന്നു.
കൗമാരക്കാരെ അമ്മമാരാകാന്‍ പ്രേരിപ്പിക്കുന്ന ആശയം ആഗോള ശ്രദ്ധയും വിമര്‍ശനവും ആകര്‍ഷിച്ചു. ഇത് ദുര്‍ബലരായ യുവതികളെ ചൂഷണം ചെയ്യുമെന്നും അവരുടെ വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും പാളം തെറ്റിക്കുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു. എന്നിരുന്നാലും, വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ദേശീയ ശക്തിയുടെയും തന്ത്രപരമായ ശക്തിയുടെയും സാമ്പത്തിക പ്രതിരോധശേഷിയുടെയും പ്രതീകമായാണ് ക്രെംലിന്‍ കാണുന്നത്.
പ്രൊനറ്റലിസ്റ്റ് നയങ്ങള്‍ സ്വീകരിക്കുന്നതില്‍ റഷ്യ ഒറ്റയ്ക്കല്ല. മൂന്നോ അതിലധികമോ കുട്ടികളുള്ള അമ്മമാര്‍ക്ക് ഹംഗറി നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു, അതേസമയം പോളണ്ട് ഒരു കുട്ടിക്ക് പ്രതിമാസ അലവന്‍സുകള്‍ നല്‍കുന്നു. യുഎസില്‍, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ത്രീകള്‍ക്ക് പ്രസവിക്കുന്നതിന് 5,000 ഡോളര്‍ പ്രോത്സാഹനമായി നിര്‍ദ്ദേശിച്ചു. എന്നിരുന്നാലും, കുറയുന്ന ഫെര്‍ട്ടിലിറ്റി ട്രെന്‍ഡുകള്‍ മാറ്റുന്നതിന് ഒരു രാജ്യവും ഇതുവരെ വിജയകരവും സുസ്ഥിരവുമായ പരിഹാരം കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
2050-ഓടെ മുക്കാല്‍ ഭാഗത്തിലധികം രാജ്യങ്ങളും പ്രത്യുല്‍പാദന ശേഷിയുടെ മാറ്റത്തിന് താഴെയാകുമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
GULF3 days ago
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
-
kerala3 days ago
തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജപകടം: ഇന്നും വ്യാപക പ്രതിഷേധം
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
News2 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്