main stories
കത്വ കേസ് ഫണ്ട് : കണക്കുകള്‍ പുറത്തുവിട്ട് യൂത്ത്ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി അംഗം എന്നവകാശപ്പെട്ട് ആരോപണമുന്നയിച്ചത്.
കോഴിക്കോട്: കത്വ, ഉന്നാവോ ഇരകള്‍ക്ക് നിയമസഹായം നല്കാന് പിരിച്ച ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിന് മറുപടിയുമായി യൂത്ത്ലീഗ്. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈര്‍, ഫൈസല്‍ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി അംഗം എന്നവകാശപ്പെട്ട് ആരോപണമുന്നയിച്ചത്. അദ്ദേഹത്തിന്റെ മേല്‍വിലാസം തന്നെ വ്യാജമാണ് എന്നത് അദ്ദേഹം പറയുന്നത് കളവാണെന്നതിന്റെ തെളിവാണെന്ന് സി.കെ സുബൈര്‍ പറഞ്ഞു.കത്വ ഫണ്ട് ഒരു കോടിയോളം പിരിച്ചു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. 39,33,697.00 രൂപയാണ് യഥാര്‍ത്ഥത്തില്‍ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ ആര്‍ക്കും ഇത് പരിശോധിക്കാവുന്നതാണ്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15ലക്ഷം രൂപ വക മാറ്റി നല്കി എന്നാണ് മറ്റൊരാരോപണം. ഇത് വാസ്തവ വിരുദ്ധമാണ്. കത്വ – ഉന്നാവ ഫണ്ട് പിരിച്ചത് ദേശീയ കമ്മറ്റിയാണെന്നിരിക്കെ പി.കെ ഫിറോസിനെ പോലും ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമായിരിക്കയാണെന്നും നേതാക്കള്‍ പറഞ്ഞു.
കത്വ – ഉന്നാവ കുടുംബ നിയമ സഹായ ഫണ്ടിലേക്ക് ദേശീയ കമ്മറ്റിയുടെ അക്കൗണ്ടില്‍ വരവ് വന്നത് – 39,33,697.00
ചെലവ്
കത്വ പിതാവിന് നല്‍കിയത് – 5,00,000.00
ഉന്നാവോ ഇരയുടെ മാതാവിന് നല്‍കിയത് – 5,00,000.00
അസന്‍സോര്‍ ഇമാമിന് നല്‍കിയത് – 5,00,000.00
കത്വ അഭിഭാഷകര്‍ക്ക് നല്‍കിയത് – 9,35,000.00
മുഹമ്മദ് ഉന്നാവോ – 25,000.00
ആകെ ചിലവ് – 24,60,000.00
ബാലന്‍സ് – 14,73,697.00
ആദ്യ ഘട്ടത്തില്‍ കത്വ ഇരയുടെ പിതാവിന് വേണ്ടി അഡ്വ. കെ.കെ പുരി, ഹര്ഭജന് സിംഗ്, പങ്കജ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തെയാണ് ദേശീയ കമ്മറ്റി നിയോഗിച്ചത്. കോടതി വിധിക്ക് ശേഷം പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലും യൂത്ത്ലീഗ് ദേശീയ കമ്മറ്റി അഭിഭാഷക സംഘത്തെ നിയോഗിച്ചു. എസ്.എസ് ബസ്ര, മന്‍വീന്ദര്‍ സിംഗ്,എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തെയാണ് നിയോഗിച്ചത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിക്ക് വേണ്ടി അഡ്വ. മുബീന് ഫാറൂഖി (പഞ്ചാബ്) യാണ് ഇരു കോടതിയിലും കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.
kerala
കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാനൊരുങ്ങി സിപിഐ
തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ. സീറ്റ് വിഭജനം പാളിയതോടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഐ ഒരുങ്ങുന്നത്. തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
സിപിഐക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തില്‍ അര്‍ഹമായ പരിഘണന നല്കാന് സിപിഎം തയ്യാറായില്ലെന്ന് കാണിച്ചാണ് സിപിഐ ഒറ്റക്ക് മത്സരിക്കാന്‍ ഇറങ്ങിയത്. 14 വാര്‍ഡുകളില്‍ സിപിഐക്ക് നല്‍കിയത് ഒരു സീറ്റ് മാത്രം. തീരെ ജയ സാധ്യതയില്ലാത്ത സീറ്റാണ് നല്‍കിയത്. ഇതോടെയാണ് മുന്നണിവിട്ട് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. ‘ഏകപക്ഷീയമായ നിലപാട് സ്വീകരിക്കേണ്ട നമ്മെ മത്സരിപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മില്‍ നിന്ന് വന്നത്. സിപിഐയുടെ വോട്ടര്‍മാരില്ലാത്ത 5ാം വാര്‍ഡില്‍ മത്സരിക്കാന്‍ നല്‍കിയെങ്കിലും സിപിഐ നിഷേധിച്ചു. പിന്നാലെ സിപിഐക്ക് വോട്ടര്‍മാരുള്ള 8 വാര്‍ഡിലാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ബാലഗോപാല്‍ മാസ്റ്റര്‍ പറഞ്ഞു.’
പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവിന്റെ അനുമതി ലഭിച്ചതിനാല്‍ പാര്‍ട്ടി ചഹ്നത്തില് തന്നെയാണ് മത്സരം. സിപിഎമ്മും സിപിഐയും തമ്മിലുള്ള മത്സരം കാണാന്‍ ആകാംക്ഷയുണ്ടെന്ന് സിപിഐ സ്ഥാനാര്‍ത്ഥി പറഞ്ഞു.
ഇടതു മുന്നണിയിലെ പ്രധാന കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതോടെ ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമാവുകയാണ് തുറയൂര്‍ പഞ്ചായത്ത്.
india
സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു
രാഷ്ട്രപതി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ദ്രൗപതി മുര്‍മു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് ബിആര്‍ ഗവായ് പിന്‍ഗാമിയായി അദ്ദേഹം ചുമതലയേറ്റു. ഒക്ടോബര്‍ 30-ന് നിയമിതനായ ജസ്റ്റിസ് കാന്തിന് 65 വയസ്സ് തികയുമ്പോള്‍ 2027 ഫെബ്രുവരി 9 വരെ സേവനമനുഷ്ഠിക്കും.
നാഴികക്കല്ലായ വിധികളും പ്രധാന ഇടപെടലുകളും
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവച്ച സുപ്രീം കോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് കാന്ത്, പുതിയ എഫ്ഐആറുകള്‍ ഫയല്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമം അസാധുവാക്കി, സംസ്ഥാന ബില്ലുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍മാരുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങളെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ പരാമര്‍ശത്തിന് മേല്‍നോട്ടം വഹിച്ചു.
ബീഹാറിലെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ലിംഗഭേദം ചൂണ്ടിക്കാട്ടി നിയമവിരുദ്ധമായി നീക്കം ചെയ്ത ഒരു വനിതാ സര്‍പഞ്ചിനെ തിരിച്ചെടുക്കുകയും ചെയ്തു. സുപ്രീം കോടതി ബാര്‍ അസോസിയേഷന് ഉള്‍പ്പെടെയുള്ള ബാര്‍ അസോസിയേഷനുകളില്‍ മൂന്നിലൊന്ന് സീറ്റുകളും സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 2022 ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച ബെഞ്ചില്‍ ജസ്റ്റിസ് കാന്തും ഉണ്ടായിരുന്നു.
വണ്‍ റാങ്ക്-വണ്‍ പെന്ഷന് പദ്ധതി ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സ്ഥിരം കമ്മീഷനില്‍ തുല്യത ആവശ്യപ്പെട്ട് വനിതാ ഉദ്യോഗസ്ഥര്‍ നല്കിയ കേസുകള്‍ തുടര്‍ന്നും കേള്‍ക്കുന്നു. 1967ലെ എഎംയു വിധിയെ അസാധുവാക്കുകയും പെഗാസസ് സ്പൈവെയര്‍ കേസ് കൈകാര്യം ചെയ്യുന്ന ബെഞ്ചില്‍ സേവനമനുഷ്ഠിക്കുകയും ചെയ്ത ഏഴംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം, ‘ദേശീയ സുരക്ഷയുടെ മറവില്‍ സംസ്ഥാനത്തിന് സൗജന്യ പാസ്’ ലഭിക്കില്ലെന്ന് പ്രസ്താവിച്ചു.
1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറില്‍ ജനിച്ച ജസ്റ്റിസ് കാന്ത് ഒരു ചെറിയ പട്ടണത്തില്‍ നിന്ന് രാജ്യത്തെ ഉന്നത ജുഡീഷ്യല്‍ ഓഫീസിലേക്ക് ഉയര്‍ന്നു. കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പിന്നീട് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. പൊതുനിരീക്ഷണത്തോടുള്ള ശാന്തമായ സമീപനത്തിന് പേരുകേട്ട അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു: ‘സത്യസന്ധമായി പറഞ്ഞാല്‍, ഞാന്‍ സോഷ്യല്‍ മീഡിയയെ ‘അണ്‍സോഷ്യല്‍ മീഡിയ’ എന്ന് വിളിക്കുന്നു, ഓണ്‍ലൈന്‍ അഭിപ്രായങ്ങളില്‍ എനിക്ക് സമ്മര്‍ദ്ദം തോന്നുന്നില്ല… ന്യായമായ വിമര്‍ശനം എല്ലായ്പ്പോഴും സ്വീകാര്യമാണ്.’
kerala
വെള്ളാപ്പള്ളിയെ വെള്ളപൂശി സിപിഎം
വെള്ളാപ്പള്ളി നടേശന് ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്.
മലപ്പുറം: വെള്ളാപ്പള്ളി നടേശന് ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നയാളാണ്. കേരളീയ പൊതുസമൂഹത്തിന് എതിരായ പ്രവര്‍ത്തനങ്ങളോ സംസാരമോ അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
-
world16 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala18 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

