Connect with us

kerala

സംസ്ഥാനത്ത് ലോക്ഡൗണ്‍ 30വരെ നീട്ടി; മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും

എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 30 വരെ ലോക്ഡൗണ്‍ നീട്ടി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിക്കും. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും.

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടിപിആര്‍. കൂടുതല്‍ കര്‍ശനമായ നടപടികള്‍ മലപ്പുറത്ത് സ്വീകരിക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തെത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്റര്‍സ്റ്റേറ്റ് ബസില്‍ ഒളിപ്പിച്ച് 72 ലക്ഷം കള്ളപ്പണം; ആന്ധ്ര സ്വദേശികള്‍ കോട്ടയത്ത് പിടിയില്‍

അന്തര്‍ സംസ്ഥാന വാഹനപരിശോധനയ്ക്കിടെ കോട്ടയത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.

Published

on

കോട്ടയം: അന്തര്‍ സംസ്ഥാന വാഹനപരിശോധനയ്ക്കിടെ കോട്ടയത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ആന്ധ്ര പ്രദേശ് സ്വദേശികളായ രാജന്‍ പേട്ട ഷഹര്‍ഷാവാലി (25), ഷേക്ക് ജാഫര്‍വാലി (59) എന്നിവരെയാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലാണ് രണ്ടുപേരും യാത്ര ചെയ്തിരുന്നത്. ബാഗിനുള്ളിലും ജാക്കറ്റിന്റെ ഉള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പിടികൂടിയ പ്രതികളെയും പണത്തെയും ഇന്‍കം ടാക്സ് വകുപ്പിന് കൈമാറിയതായും, പണത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.

Continue Reading

kerala

ശംഖുമുഖത്ത് നാളെ നാവികാഭ്യാസ പ്രകടനങ്ങള്‍; രാഷ്ട്രപതി എത്തുന്നു

അവസാനഘട്ട പരിശീലനങ്ങള്‍ ഉന്നത നാവിക ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ച് പരിശോധിച്ചു.

Published

on

തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്ത് ബുധനാഴ്ച നടക്കുന്ന നാവികാഭ്യാസ പ്രകടനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവസാനഘട്ട പരിശീലനങ്ങള്‍ ഉന്നത നാവിക ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ച് പരിശോധിച്ചു. ചടങ്ങ് വീക്ഷിക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ തന്നെ തലസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലും നഗരത്തിലും വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ ചെണ്ടമേളം, മോഹിനിയാട്ടം, കളരിപ്പയറ്റ്, ഭൂതത്തിറ, പടയണി, മയൂരനൃത്തം, കഥകളി, തെയ്യം എന്നിവയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നേവി ബാന്‍ഡ് സംഘത്തിന്റെ സംഗീത വിരുന്നും അരങ്ങേറും. വൈകിട്ട് 4.30 ഓടെ ആരംഭിക്കുന്ന നാവികാഭ്യാസത്തില്‍ ഐ.എന്‍.എസ് കൊല്‍ക്കത്ത, ഇന്‍ഫാല്‍, തൃശൂര്‍, മാല്‍, വിദ്യുത്, വിപുല എന്നിവയുള്‍പ്പെടെയുള്ള പടക്കപ്പലുകളും ഹെലികോപ്റ്ററുകളും കടല്‍ കമാന്‍ഡോകളുടെ പ്രകടനങ്ങളും ഉള്‍പ്പെടും. 6.30 ഓടെ പരിപാടി സമാപിക്കും. പൊതുജനങ്ങളുടെ യാത്രാ സൗകര്യത്തിനായി ഉച്ചക്ക് ഒരു മണിമുതല്‍ നഗരത്തിലെ നിര്‍ദ്ദിഷ്ട പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ചടങ്ങ് കഴിഞ്ഞതിന് ശേഷം ഇവര്‍ വീണ്ടും ബസുകളില്‍ കയറി പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരികെ പോകാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാസില്ലാത്തവര്‍ക്ക് ശംഖുമുഖത്തിലേക്ക് നേരിട്ട് വാഹനമെത്തിക്കാനാവില്ല; അവര്‍ നഗരത്തിലെ വിവിധ പാര്‍ക്കിങ് ഗ്രൗണ്ടുകളിലാണ് വാഹനം പാര്‍ക്ക് ചെയ്യേണ്ടത്. പാസുള്ളവര്‍ക്ക് മാത്രം നേവി നിര്‍ദേശിച്ച മാര്‍ഗങ്ങളിലൂടെ പ്രത്യേക പാര്‍ക്കിങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള അനുമതിയുണ്ടാകും. ജനങ്ങള്‍ കുടയും സ്റ്റീല്‍ വെള്ളക്കുപ്പിയും കരുതണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ശംഖുമുഖം പ്രദേശത്ത് കുടിവെള്ളത്തിനായി ഫില്ലിംഗ് പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായാണ് സ്റ്റീല്‍ കുപ്പികള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Continue Reading

kerala

നെയ്യാറ്റിന്‍കര കുടുംബക്ഷേത്രത്തില്‍ ഒളിപ്പിച്ച 30 ലിറ്റര്‍ മദ്യവുമായി വിരമിച്ച പോറ്റി അറസ്റ്റ്

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബക്ഷേത്രത്തില്‍ വിഗ്രഹങ്ങളും ദേവതാ ഫോട്ടോകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 30 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് സംഘം പിടികൂടി.

Published

on

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബക്ഷേത്രത്തില്‍ വിഗ്രഹങ്ങളും ദേവതാ ഫോട്ടോകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 30 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് സംഘം പിടികൂടി. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയില്‍ പുന്നക്കാട് സ്വദേശിയും പോറ്റി എന്നറിയപ്പെടുന്ന അര്‍ജുനന്‍ (65)നെ അറസ്റ്റ് ചെയ്തു. കുടുംബക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്നുവെന്നതിനാല്‍ സംഭവം കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കുകയാണ് എക്‌സൈസ്. പിടികൂടിയ മദ്യവും പ്രതിയും കൂടുതല്‍ നിയമനടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

Trending