Connect with us

kerala

നനഞ്ഞതും ഉണങ്ങാത്തതും ധരിക്കരുത് :മാസ്‌ക് വഴി ഫംഗസ് ബാധക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Published

on

കണ്ണൂര്‍: രോഗത്തില്‍ നിന്ന് രക്ഷനേടാനാണ് മാസ്‌ക് ഉപയോഗിക്കുന്നതെങ്കിലും അത് രോഗബാധക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മാസ്‌ക് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വിവിധതരം പൂപ്പലില്‍ നിന്ന് ഫംഗസ് രോഗങ്ങള്‍ ശരീരത്തിനുള്ളില്‍ എത്താന്‍ സാധ്യത ഏറെയാണെന്ന് ആരോഗ്യവിദഗ്ധന്‍ പറയുന്നു. ബ്ലാക്ക് ഫംഗസ് വഴി മ്യൂക്കോര്‍ മൈക്കോസിസ് രോഗം പടരുന്ന സാഹചര്യത്തിലാണ് മാസ്‌കുകളുടെ ഉപയോഗത്തില്‍ ജാഗ്രതാ കാണിക്കണമെന്ന നിര്‍ദേശം.

തണുത്ത പ്രതലത്തിലാണ് പൂപ്പലുകള്‍ വളരുന്നത്. നിരന്തരം ഉപയോഗിക്കുന്ന തുണി മാസ്‌കുകളും മറ്റും കഴുകാതെയും അശ്രദ്ധയോടെയും തണുത്ത പ്രതലത്തില്‍ സൂക്ഷിച്ചാല്‍ അവയില്‍ അണുബാധക്കുള്ള സാധ്യത ഏറെയാണ്. വെളുത്തതും കറുത്തതുമായ പാടകളും കറുത്ത പുള്ളികളും ഇത്തരം മാസ്‌കില്‍ കാണപ്പെടുന്നു. ഇത് നേരിട്ട് ഉപയോഗിക്കുന്നതോടെ അണുക്കള്‍ മൂക്കിലൂടെ ശരീരത്തിനകത്ത് നേരിട്ട് എത്തുകയും രോഗകാരണമാവുകയും ചെയ്യും.

മഴക്കാലത്തും മറ്റും ഇത്തരം സാധ്യത ഏറെയാണ്. അതിനാല്‍ ഒരു മാസ്‌ക് തന്നെ പല തവണ ഉപയോഗിക്കാതിരിക്കുക. ഒന്നിലധികം മാസ്‌കുകള്‍ ശീലിക്കുക. ഉപയോഗിക്കുന്ന തുണിമാസ്‌കുകള്‍ നന്നായി സോപ്പ് വെള്ളത്തില്‍ കഴുകി വെയിലത്ത് ഉണക്കുക. ഉണങ്ങിയില്ലെങ്കില്‍ ഇസ്തിരി ഇട്ട ശേഷം ഉപയോഗിക്കുക.

രണ്ടു മാസ്‌കുകള്‍ നിര്‍ബന്ധമാക്കുകയും അധിക സുരക്ഷ ആവശ്യമായതിനാലും നാലോ അഞ്ചോ മാസ്‌കുകള്‍ വാങ്ങി അത് മാറി മാറി ഉപയോഗിക്കുകയാണ് പ്രായോഗിക രീതി. ഒന്നാമത്തെ ദിവസം ഉപയോഗിച്ച മാസ്‌ക്, കഴുകിയിട്ടോ അല്ലാതെയോ എടുത്തു വെക്കുക. അടുത്ത ദിവസം പുതിയത് ഉപയോഗിക്കുക. അഞ്ചാമത്തെ ദിവസം വീണ്ടും ആദ്യത്തേത് ഉപയോഗിക്കുക. ഇങ്ങനെ മാസ്‌കുകള്‍ മാറ്റി വെക്കുമ്പോള്‍ ഈര്‍പ്പം ഇല്ലാത്ത സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്. ചൂടും വെളിച്ചവും തട്ടുന്ന രീതിയില്‍ മാറ്റി വെക്കുക. ഏറ്റവും കുറഞ്ഞത് 72 മണിക്കൂര്‍ (മൂന്ന് ദിവസം)ന് ശേഷം മാത്രമേ ആദ്യത്തേത് വീണ്ടും ഉപയോഗിക്കാവൂ.

എന്‍ 95 മാസ്‌കുകളാണ് മികച്ച സുരക്ഷ നല്‍കുന്നത്. 95 ശതമാനം കണികകളെയും തടഞ്ഞുവെക്കാന്‍ ശേഷിയുള്ളത് എന്ന നിലക്കാണ് 95 എന്ന പേരുവന്നത്. 99, 100 ശതമാനം സുരക്ഷ തരുന്ന എന്‍ 99, എന്‍ 100 മാസ്‌കുകളും ലഭ്യമാണ്. ഇവ കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല. കുറഞ്ഞ സമയം ഉപയോഗിക്കുന്നവര്‍ക്ക് ഇവ ശ്രദ്ധയോടെ പേപ്പര്‍ കവറില്‍ എടുത്ത് വെച്ച് അഞ്ചു ദിവസത്തിനുശേഷം ആദ്യത്തേത് എന്ന നിലക്ക് ഉപയോഗിക്കാം.

പരമാവധി അഞ്ചു തവണ മാത്രമാണ് എന്‍ 95 മാസ്‌ക് ഉപയോഗിക്കാന്‍ പറ്റുക. മാസ്‌കിന് മുന്‍വശം വൈറസ് സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കൈകള്‍ സോപ്പിട്ട് കഴുകി സുരക്ഷ ഉറപ്പാക്കണം. എന്നാല്‍ രോഗികളുമായി ഇടപഴകുന്നവര്‍ ആ മാസ്‌ക് പിന്നെ ഉപയോഗിക്കരുത്. വീട്ടിനു പുറത്തുവച്ച് മാസ്‌ക് നശിപ്പിച്ച് സാനിറ്റൈസര്‍ ചെയ്ത ശേഷം മാത്രമേ വീട്ടിനകത്ത് കയറാവൂ.

ഓരോ മാസ്‌കും ഒന്നിലധികം തവണ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണം കുറയും. ആദ്യ ഉപയോഗത്തിനെക്കാള്‍ 30 ശതമാനം സുരക്ഷ കുറവായിരിക്കും പിന്നെ ഉപയോഗിക്കുമ്പോഴെന്നാണ് പഠനം പറയുന്നത്. സര്‍ജിക്കല്‍ മാസ്‌കുകള്‍ ഒരു ഉപയോഗത്തിന് ശേഷം ഒഴിവാക്കുന്നതാണ് ഉത്തമം. ഡബിള്‍ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഒന്ന് സര്‍ജിക്കല്‍ മാസ്‌ക് ആവാന്‍ ശ്രദ്ധിക്കുക. എന്‍ 95 മാസ്‌കാണെങ്കില്‍ ഒന്ന് മതി. അതിനു മുകളിലോ താഴെയോ മറ്റൊരു മാസ്‌ക് പാടില്ലെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

 

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി

ശബരിമലയില്‍ ഒരു തരി സ്വര്‍ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

മലപ്പുറം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിനെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമലയിലെ ഒരുതരി സ്വര്‍ണം പോലും നഷ്ടമാകില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ ഒരു തരി സ്വര്‍ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോഴാണ് ശബരിമലയില്‍ സ്വര്‍ണക്കൊളള നടന്നത്. വാതിലടക്കം അടിച്ച് കൊണ്ട് പോവുകയാണ് ചെയ്തത്. രാഷ്ട്രീയപാരമ്പര്യമുള്ളവരാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പത്മകുമാറിന്റെ അറസ്റ്റോടെ വ്യക്തമാകുന്നത്. അയ്യപ്പവിശ്വാസികള്‍ക്ക് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ശബരിമലയില്‍ ഉണ്ടായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമായതിനാലാണ് ഇതെല്ലാം പുറത്ത് വന്നത്. അല്ലെങ്കില്‍ ഈ വിവരങ്ങളൊന്നും പുറത്ത് വരില്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഐസ്.ഐ.ടി(പ്രത്യേക അന്വേഷണ സംഘം) ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ കൊല്ലം വിജി കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കും.

Continue Reading

kerala

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending