kerala
സംസ്ഥാനത്ത് വരും വര്‍ഷങ്ങളില്‍ കടല്‍ക്ഷോഭം വര്‍ധിക്കും
കൊച്ചി: വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ തീരത്ത് കടല്‍ക്ഷോഭം വര്‍ധിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് വര്‍ധിക്കുന്നത് കാരണം അടിക്കടി ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതാണ് തീരദേശമേഖലകളില്‍ കടല്‍ പ്രക്ഷബ്ധുധമാവാന് കാരണം. ഈ അവസ്ഥ വരും നാളുകളില്‍ കൂടാനാണ് സാധ്യത. കടലില്‍ ചൂട് വര്‍ധിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിഫലനമാണ്.
കടലിനോട് ചേര്‍ന്ന് കിടക്കുന്ന ജൈവആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്ന് തീരദേശമേഖലയെ സംരക്ഷിച്ചുനിര്‍ത്താമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച വെബിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടാകുന്ന സ്റ്റോം സര്‍ജ് എന്ന പ്രതിഭാസം തീരക്കടലുകളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് കാരണമാകും.
കടല്‍ കയറുന്നതിനും തീരമേഖലകളില്‍ പ്രളയം സൃഷ്ടിക്കുന്നതിനും ഇത് കാരണമാകുന്നു. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ ഫലമായുണ്ടായ ഈ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളതീരത്ത് നാശം വിതച്ചതെന്ന് വെബിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. തീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയും അല്ലാതെയും നഷ്ടപ്പെട്ട ജൈവവൈവിധ്യങ്ങളുടെ ശരിയായ പുനരുജ്ജീവനമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരദേശത്തെ സംരക്ഷിക്കാനുള്ള പ്രകൃതിദത്തമായ പോംവഴി. ഇതിന്റെ ഭാഗമായി കേരളത്തിന്റെ തീരങ്ങളില്‍ കണ്ടല്‍കാടുകള്‍ വച്ചുപിടിപ്പിക്കണമെന്നും വെബിനാര്‍ ആവശ്യപ്പെട്ടു.
മുംബൈയുമായി ചേര്‍ന്നു നില്ക്കുന്ന സ്ഥലങ്ങളിലെ കടല്‍ക്ഷോഭങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കണ്ടല്‍കാടുകള്‍ സഹായകരമായി എന്ന് ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുണ്ട്. കണ്ടല്‍വനവല്‍കരണം നടത്തുന്നതിനും അതുവഴി കടല്‍തീരങ്ങളിലെ ജൈവ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും പൊതുജന പങ്കാളിത്തത്തോടെയുള്ള സോഷ്യല്‍ ഫോറസ്ട്രി മാതൃകയിലുള്ള പദ്ധതികളാണ് വേണ്ടത്. കടലോരത്തെ എല്ലാ പ്രദേശങ്ങളും കണ്ടല്‍വനവല്‍കരണത്തിന് അനുയോജ്യമല്ല. അനുയോജ്യമായ പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്നതിന് പഠനം ആവശ്യമാണ്.
തീരദേശത്തെ ഹരിതകവചമാക്കി മാറ്റുന്നതിനും അവയുടെ പരിപാലനത്തിനും റിമോട് സെന്‍സിങ് പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാമെന്നും വെബിനാര്‍ നിര്‍ദേശിച്ചു. മഹാരാഷ്ട്ര വനവികസന കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ ഡോ എന്‍.വാസുദേവന്‍ മുഖ്യാതിഥിയായി. കിഴക്കന്‍ മേഖല ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ പി.പി പ്രമോദ്, ഐം.എസ് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് കോസ്റ്റല്‍ റിസര്‍ച്ച് പ്രോഗ്രാം ഡയറക്ടര്‍ ഡോ ആര്.രാമസുബ്രമണ്യന്‍, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ.ഗോപാലകൃഷ്ണന് തുടങ്ങിവര്‍ വെബിനാറില്‍ സംസാരിച്ചു.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
kerala
‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം’; ഗംഭീറിനേയും അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ പോസ്റ്റ്
ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് ഗൗതം ഗംഭീറിനേയും സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്. ഗംഭീറിന്റേയും അഗാര്‍ക്കറിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം. അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനില്‍ ഗംഭീറിനേയും അഗാര്‍ക്കറിനേയും തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 358 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതോടെ, ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിനെതിരെ വ്യപാക വിമര്‍ശനമാണുയര്‍ന്നത്.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ടീം സെലക്ഷന് നടത്തിയത്. അതേസമയം പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലെടുത്തത് സെലക്ഷന് കമ്മിറ്റിയുടെ പിഴവായാണ് രേഖപ്പെടുത്തിയത്.
india
തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍
എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.
കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്കിയാല് മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന് സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.
സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.
പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.
അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

