News
പ്രളയത്തില്‍ മുങ്ങി ചൈന; കെട്ടിടങ്ങള്‍ വെള്ളത്തിനടിയില്‍: ദൃശ്യങ്ങള്‍
റെയില്‍വേ സ്റ്റേഷനുകളും പാര്‍പ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തില്‍ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേര് പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്
ബെയ്ജിങ്: ചൈനയില്‍ തുടരുന്ന കനത്ത മഴയില്‍ പല പ്രദേശങ്ങളിലും പ്രളയം. മധ്യ ചൈനയിലെ ചെന്‍ജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശംവിതച്ചത്. ഇവിടെ 12 പേര് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രളയത്തില്‍ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന അനവധി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
1/3 Some really distressing videos coming out of Zhengzhou in central China – this driver looks rather calm under pressure. But other videos on WeChat show what appear to be people clearly struggling to keep their heads above the flood waters. Death toll so far is 1, 2 missing pic.twitter.com/P8dEk1B1iC
— Bill Birtles (@billbirtles) July 20, 2021
ചെന്‍ജൗ നഗരത്തില്‍ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തെരുവുകളിലും റോഡുകളിലും ശക്തമായ ജലപ്രവാഹമാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ കാണുന്നത്. മെട്രോ യാത്രക്കാര്‍ തീവണ്ടിയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Thunderstorms have hit mid China’s #Henan Province since yesterday and torrential rain has led to severe floods. Heat-wrenching videos are coming in and first responders have been deployed to save lives.@ZhengguanNews please stay safe!Our hearts are with those who are affected. pic.twitter.com/MIoIcHawO2
— Amazing Yunnan (@Amazing_Yunnan) July 20, 2021
റെയില്‍വേ സ്റ്റേഷനുകളും പാര്‍പ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തില്‍ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേര് പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
Videos showing the severity of China's #Zhengzhou #floods.
Rescuers are working tirelessly to save residents in China’s central Henan Province after the area was hit with a record-breaking rainstorm which lead to deadly floods. pic.twitter.com/GipYy7c1NZ— Markets Today (@marketsday) July 21, 2021
പ്രളയത്തില്‍ 12 പേര് മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ചൈന നല്കുന്ന ഔദ്യോഗിക വിവരമെങ്കിലും ഇതിനേക്കാളേറെ വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
kerala
കണ്ണൂരില്‍ ബിഎല്‍ഒ കുഴഞ്ഞുവീണു; ജോലിസമ്മര്‍ദമെന്ന് കുടുംബത്തിന്റെ ആരോപണം
അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രന് (53) ആണ് അസ്വസ്ഥനായത്.
കണ്ണൂര്‍: എസ്ഐആര്‍ ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ കുഴഞ്ഞുവീണ സംഭവമാണ് ജില്ലയില്‍ ആശങ്ക ഉയര്‍ത്തിയത്. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രന് (53) ആണ് അസ്വസ്ഥനായത്. കഠിനമായ ജോലിസമ്മര്‍ദമാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ ഡിഡിഇ ഓഫീസില്‍ ക്ലര്‍ക്കായാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
ബിഎല്‍ഒമാരില്‍ ജോലിസമ്മര്‍ദം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് സംഭവം നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കിടയിലും എസ്ഐആര്‍ സമയക്രമത്തില്‍ മാറ്റമില്ലെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഡിസംബര്‍ 9-നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ പ്രക്രിയ നീട്ടണമെന്ന ആവശ്യം ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗത്തില്‍ മുന്നോട്ടുവച്ചു. ബിഎല്‍ഒമാര്‍ ഫീല്‍ഡില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ആവശ്യമായ സുരക്ഷ നല്കാനുമായി നിര്‍ദേശങ്ങള്‍ നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു.
ബിഎല്‍ഒമാര്‍ക്കെതിരെയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കുമെന്നും, ഫീല്‍ഡ് ജോലികള്‍ക്ക് സഹായം നല്കാന് കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുന്നതിനുള്ള കാര്യവും പരിഗണനയിലാണ്. ഇതുവരെ പരിശീലനം ലഭിക്കാത്തവര്‍ക്ക് പരിശീലനം നല്‍കുമെന്നും, രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണവും തേടുമെന്നും ഖേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
kerala
സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലുണ്ടായ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും കാരണം സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
india
ഡല്‍ഹിയില്‍ വന്‍ ആയുധക്കടത്ത് സംഘം പിടിയില്‍
ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ബന്ധം സംഘത്തിനുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.
സംഘത്തിലെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ കൊടുംകുറ്റവാളി മന്ദീപ്, സംഘാംഗങ്ങളായ ഉത്തര്‍പ്രദേശ് സ്വദേശി രോഹന്, മോനു എന്നിവരാണ് പിടിയിലായത്. 10 വിദേശ തോക്കുകളും 92 വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലക്കേസുകളില്‍ പ്രതിയായ സോനു ഖത്രിയുടെ കൂട്ടാളിയാണ് മന്ദീപ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ അതിര്‍ത്തിക്ക് സമീപമുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിവെക്കുകയും തുടര്‍ന്ന് സംഘം അത് ശേഖരിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിടിയിലാകാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന്റെ മുഖ്യപ്രതിയായി ജസ്പ്രീത് അഥവാ ‘ജസ്സ’യെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പാകിസ്താനുമായി നേരിട്ട് ബന്ധപ്പെടുകയും അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണു സംശയം. പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala23 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala21 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

