india
പണമുള്ളവര്‍ക്ക് പറക്കാം; ഗള്‍ഫുനാടുകളില്‍ നിയന്ത്രണത്തില്‍ ഇളവ്; യാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികള്‍
മലപ്പുറം: രണ്ടര മാസത്തെ കാത്തിരിപ്പിനു ശേഷം യു.എ.ഇയിലേക്ക് പ്രവേശനാനുമതി ലഭിച്ചെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് പ്രവാസികളുടെ നടുവൊടിക്കുന്നു. മാസങ്ങളായി ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഈ പ്രതിസന്ധിക്കാലത്തും കമ്പനികള്‍ മൂന്നു മടങ്ങിലധികമാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. സഊദി യാത്രക്കാരുടെ സ്ഥിതിയും സമാനമാണ്. നിലവില്‍ ഇന്ത്യയില്‍ നിന്നും കര്‍ശന നിയന്ത്രണങ്ങളോടെ മാലി, ഖത്തര്‍, അര്‍മേനിയ, ഉസ്ബക്കിസ്ഥാന്, നേപ്പാള്‍, സെര്‍ബിയ, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വഴി പ്രവേശന അനുമതിയുണ്ട്. കൂടുതല്‍ ഇന്ത്യക്കാരും ഖത്തര്‍, മാലി വഴിയാണ് യാത്ര ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയോളമാണ് ടിക്കറ്റിന് നിലവില്‍ ട്രാവല്‍സുകള്‍ ഈടാക്കുന്നത്.
ഏപ്രില്‍ 24നാണ് ഇന്ത്യയുള്‍പ്പെടെ14 രാഷ്ട്രങ്ങളില്‍ നിന്ന് നേരിട്ടുള്ള യാത്രക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. മൂന്നു മാസത്തിന് ശേഷമാണ് യാത്രാവിലക്കില്‍ ഇളവു വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇനി പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമോയെന്ന ഭീതിയില്‍ എത്രയും പെട്ടെന്ന് യു.എ.ഇയില്‍ എത്താനാണ് പ്രവാസികളുടെ ശ്രമം. ഈ അവസരം മുതലെടുത്താണ് ഈ മാസം ടിക്കറ്റ് നിരക്ക് കുത്തനേ കൂട്ടിയത്. കുറഞ്ഞ നിരക്ക് ഈടാക്കാറുള്ള എയര്‍ഇന്ത്യ എക്സ്പ്രസിലടക്കം 25,500 മുതല്‍ 30,600 രൂപ വരെ വേണം. തിരിച്ച് കേരളത്തിലേക്ക് 9,500 രൂപക്ക് ടിക്കറ്റുണ്ട്. എയര്‍ ഇന്ത്യയില്‍ ഈ മാസം 15 വരെയുള്ള ടിക്കറ്റുകള്‍ തീര്‍ന്നു. ഓഗസ്റ്റ് 16ന് 25,870 രൂപയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെറിയ വ്യത്യാസമേയുള്ളൂ. കോഴിക്കോട് – ദുബായ് ടിക്കറ്റ് നിരക്ക് പരിശോധിച്ചാല്‍ ഇന്നലെ ഫ്ളൈ ദുബായ്: 31,000, ഇന്‍ഡിഗോ: 37,000, എയര്‍ അറേബ്യ – 29,000 എന്നിങ്ങനെയാണ്. കൊച്ചി – ദുബായ് എമിറേറ്റ്സ് – 26,000, ഇന്‍ഡിഗോ – 36,000, സ്പൈസ് ജെറ്റ് – 37,000. എന്നാല്‍ സെപ്തംബര്‍ 15 മുതല്‍ 10,000 രൂപക്കും ടിക്കറ്റുണ്ടെന്നത് പ്രതിസന്ധി കാലത്തെ ചൂഷണത്തിന് ഉദാഹരണമാണ്.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇന്നലെ മുതല്‍ ദുബായിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യു.എ.ഇയില്‍ നിന്നും 2 ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. ഇന്ത്യക്കാരായ ദുബായ് വിസയുള്ളവര്‍ താമസ-കുടിയേറ്റ വകുപ്പിന്റെ അനുമതി വാങ്ങണം. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ രാജ്യം നിര്‍ബന്ധമാക്കിയ മുഴുവന്‍ രേഖകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചവര്‍ക്ക് ഈ അനുമതി കരസ്ഥമാക്കാനാവും. മറ്റു എമിറേറ്റ്സിലുള്ളവര്ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അനുമതിയും നിര്‍ബന്ധമാണ്. ഷാര്‍ജയില്‍ ഇറങ്ങുന്നവര്‍ക്ക് 10 ദിവസം ഹോം ക്വാറന്റൈന് വേണം. നാല്, എട്ട് ദിവസങ്ങളില്‍ ആര്.ടി.പി.സി ആര് പരിശോധന നടത്തണം. അബൂദാബിയില്‍ ഇറങ്ങുന്നവര്‍ക്ക് പത്ത് ദിവസം ഹോം ക്വാറന്റൈന് നിര്‍ബന്ധമാണ്. ദുബായില്‍ ആര്.ടി.പി.സി.ആര് പരിശോധന ഫലം വരുന്നത് വരെ ക്വാറന്റൈന് മതിയാവും. യു.എ.ഇ അംഗീകരിച്ച കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് അടുത്ത ഘട്ടത്തില്‍ പ്രവേശനം അനുവദിക്കുമെന്നാണ് പ്രതീക്ഷ.
സഊദി യാത്രക്കാര്‍ക്ക് ഖത്തര്‍ വഴിയാണ് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധ്യമാകുന്നത്. ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട്, റിട്ടേണ്‍ ഉള്‍പ്പെടെ വിമാന ടിക്കറ്റ്, ഖത്തര്‍ സന്ദര്‍ശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടല്‍ ബുക്കിങ്, ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ്, കോവിഡ് ആര്.ടി.പി.സി.ആര് നെഗറ്റീവ് പരിശോധന ഫലം, രേഖകള്‍ യാത്രക്ക് 12 മണിക്കൂര്‍ മുമ്പായി ഇഹ്തിറാസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അനുമതി, അക്കൗണ്ടിലോ കൈവശമോ 5,000 റിയാലോ തത്തുല്യമായ തുകയോ ഉണ്ടാകണം എന്നീ ഉപാധികളാണ് ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയിലെത്താനായി യാത്രക്കാര്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ ഇതിന് രണ്ട് ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ടിക്കറ്റ് ബുക്ക് ചെയത് നൂറുകണക്കിന് യാത്രക്കാര്‍ക്ക് അംഗീകൃത ഹോട്ടല്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന യാത്ര നിശോധിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. അര ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക് ഇനത്തില്‍ യാത്രക്കാരന് നഷ്ടമായത്. മാസങ്ങളായി ഗള്‍ഫ് നാടുകളിലേക്ക് മടങ്ങാന്‍ സാധിക്കാതെ പ്രയാസത്തിലായവരാണ് പ്രവാസികളിലധികവും. പലരും കടം വാങ്ങിയും മുറ്റുമാണ് തങ്ങളുടെ ഓരോ ദിനവും തള്ളി നീക്കിയിരുന്നത്. അവസാനം പോറ്റമ്മ നാട് കനിയുന്ന സാഹചര്യം വന്നപ്പോള്‍ വിമാനക്കമ്പനികളും മറ്റും അവരെ ചൂഷണം ചെയ്യുന്നത് അതിന ദയനീയമാണ്.
india
‘ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ല’: അവകാശവാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല് ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.
ഹിന്ദു സമൂഹം ലോകത്തെ നിലനിര്‍ത്തുന്നതില്‍ കേന്ദ്രമാണെന്നും ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭഗവത്. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഹിന്ദു സമൂഹം അനശ്വരമാണെന്ന് വാദിച്ചു, യുനാന്‍ (ഗ്രീസ്), മിസ്ര് (ഈജിപ്ത്), റോം തുടങ്ങിയ സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘട്ടനങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ ആദ്യ സന്ദര്‍ശനം നടത്തുകയായിരുന്നു ആര്‍എസ്എസ് മേധാവി.
‘ഭാരതം എന്നത് അനശ്വരമായ ഒരു നാഗരികതയുടെ പേരാണ്… നമ്മുടെ സമൂഹത്തില്‍ ഞങ്ങള്‍ ഒരു ശൃംഖല സൃഷ്ടിച്ചു, അതിലൂടെ ഹിന്ദു സമൂഹം എപ്പോഴും ഉണ്ടായിരിക്കും. ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ലോകം ഇല്ലാതാകും,’ അദ്ദേഹം അവകാശപ്പെട്ടു.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല് ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
india
ബിഹാര്‍ തെരഞ്ഞെടുപ്പ്; ആര്‍ജെഡിയുടെ തപാല്‍ വോട്ടുകള്‍ വലിയ തോതില്‍ റദ്ദാക്കിയ കണക്കുകള്‍ പുറത്ത്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തോല്‍വി സംഭവിച്ച മാര്‍ജിനെക്കാള്‍ കൂടുതല്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടതായി കാണാം:
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനു സീറ്റ് നഷ്ടമായ മണ്ഡലങ്ങളില്‍ റദ്ദാക്കിയ തപാല്‍ വോട്ടുകളുടെ കണക്ക് പുറത്തുവിട്ട് ആര്‍ജെഡി. വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കിയതാണ് കണ്ടെത്തല്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തോല്‍വി സംഭവിച്ച മാര്‍ജിനെക്കാള്‍ കൂടുതല്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടതായി കാണാം: നബിനഗര്‍: ആര്‍ജെഡി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് വെറും 112 വോട്ടുകള്‍ക്കാണ്. എന്നാല്‍ ഇവിടെ 132 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടു.
സന്ദേശില്‍ കേവലം 27 വോട്ടുകള്‍ക്കാണ് ആര്‍ജെഡിക്ക് സീറ്റ് നഷ്ടമായത്. എന്നാല്‍, കണക്കുകള്‍ പ്രകാരം 360 തപാല്‍ വോട്ടുകളാണ് ഇവിടെ അസാധുവാക്കിയത്. അഗിയോണില്‍ 95 വോട്ടുകള്‍ക്ക് സിപിഐ(എംഎല്) സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടപ്പോള്‍, 175 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയായ എന്‍ഡിഎയും ചേര്‍ന്ന് നടത്തിയ അന്യായങ്ങളും ബലപ്രയോഗത്തിലൂടെയുള്ള തിരിമറികളും കാരണം നഷ്ടപ്പെട്ട ചില സീറ്റുകളാണിവയെന്ന്് ആര്‍ജെഡി എക്സ് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ഈ തപാല്‍ വോട്ടുകള്‍ കൃത്യമായി എണ്ണിയിരുന്നെങ്കില്‍ ഇവിടെയെല്ലാം മഹാസഖ്യം വിജയിക്കുമായിരുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി.
-
india18 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF19 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala17 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala16 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india17 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala14 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

