kerala
മുറിവുണങ്ങാതെ കരിപ്പൂര്‍; നടുക്കുന്ന ഓര്‍മ്മക്ക് നാളേക്ക് ഒരു വര്‍ഷം
പി.വി. ഹസീബ് റഹ്മാന്‍
ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും ആശുപത്രി ലക്ഷ്യമാക്കിയുള്ള സൈറണ്‍ മുഴക്കി യുള്ള രംഗവും ശബ്ദവും ഇന്നലെ
കഴിഞ പോലെ. മുറുവുണങ്ങാത്ത കരിപ്പൂര്‍ വിമാനത്താ വളത്തിലെ വിമാന ദുരന്ത ത്തിന്റെ ഓര്‍മ്മക്ക് നാളെ ഒരു വര്‍ഷമാകുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിംങ് പിഴച്ച് റണ്‍വേയുടെ കിഴക്ക് ഭാഗത്ത് താഴ്ചയിലേക്ക് കൂപ്പുകുത്തി യത്. റണ്‍വേയില്‍ നിന്ന് വീണശേഷം വിമാനത്തിന്റെ ക്യാബിന്‍ ക്രൂ ഭാഗം നെടിയിരുപ്പ് വില്ലേജിലെ ബല്‍റ്റ് റോഡിലേക്ക് വരെ എത്തി.
തകര്‍ച്ചയില്‍ വിമാനം രണ്ട് കഷണങ്ങളായി പിളര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 6 ജീവനക്കാരും 185 യാത്രക്കാരും ഉള്‍പ്പെടെ 191 പേര്‍ ഉണ്ടായിരുന്നു.10 കുട്ടികളു മടക്കമാണിത്. ഇതില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ സംഭവ ദിവസം മരണപ്പെട്ടു. ചികിത്സ യിലുള്ള രണ്ട് യാത്രക്കാര്‍ പിന്നീട് മരിച്ചു.ഏറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ 60 ഓളം പേര്‍ ചെറിയ പരിക്കുക ളോടെയാണ് രക്ഷപ്പട്ടത്.രാജ്യം നടുക്കിയ ദുരന്തം നടന്നിട്ട് ഒരു വര്‍ഷം ആയിട്ടും കൃത്യമായ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. അപകടം നടന്ന് ഒരാഴ്ചക്കു ള്ളില്‍ തന്നെ ക്യാപ്റ്റന്‍ എസ്.എസ്. ചഹറിന്റെ നേതൃത്വത്തില്‍ എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റി ഗേഷന്‍ബ്യൂറോ(എ.എ.ഐ.ബി) യിലെ അഞ്ച് അംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ത്തിന് നിയമിച്ചിരുന്നു.അഞ്ച് മാസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കാ നായിരുന്നു നിര്‍ദേശം നല്‍കി യത്.
എന്നാല്‍ അന്വേഷണം പൂര്‍ത്തി യാക്കാന്‍ കഴിയാതെ വന്നതോടെ ഇത് കഴിഞ്ഞ മാര്‍ച്ച് 13 വരെ നീട്ടി നല്‍കിയി രുന്നു.എന്നാല്‍ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ലന്ന് മാത്രമല്ല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കുമുള്ള ഇന്‍ഷൂറന്‍സ് അടക്കമുള്ള ധനസഹായവും ഇതു വരെ പൂര്‍ണമായി നല്‍കാന്‍ ബന്ധ പ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.70 ല്‍ കുറഞ യാത്രക്കാര്‍ക്ക് മാത്രമാണ് സഹായം ലഭിച്ചത്. ലഗേജ് നഷ്ടപ്പട്ട തിന് പോലും സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയാതെ പോവുകയാണ്. നഷ്ടപരിഹാരം ലഭിക്കാതെ വന്നത് വഴി അപകട ത്തില്‍ പരിക്കേറ്റവ രില്‍ പലരും കോടതിയെ സമീപിച്ചിരുന്നു. ഇതു വഴി പലര്‍ക്കും നീതി ലഭിച്ചിട്ടുണ്ട്.
സംഭവ ദിവസം അപകട ത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫുദീന്റെ രണ്ട് വയസ്സു കാരിയായ മകള്‍ക്ക് എയര്‍ ഇന്ത്യ ഒന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് കഴിഞ ഫെബ്രുവരി യില്‍ എയര്‍ഇന്ത്യ കമ്പനി ഹൈക്കോ ടതിയെ അറിയിച്ചിരുന്നു. ഷറഫുദ്ദീ ന്റെ ഭാര്യ അമീന ഷെറിനും മകളും മാതാ പിതാക്കളും ഹൈകോടതി യില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി കൊണ്ട് ജസ്റ്റിസ് എന്‍.നഗരേഷ് ആണ് ഉത്തരവിട്ടിരുന്നത്. അതേ സമയം വിമാന അപകട ത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത് തുടര്‍ നടപടികളെ ബാധിക്കുന്നുണ്ട്.സംഭവ ശേഷം ഡി.ജി.സി.എ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിര്‍ത്തല്‍ ചെയ്ത വലിയ വിമാനങ്ങ ളുടെ സര്‍വീസുകള്‍ നിര്‍ത്തലായതും ഇതുവഴി കരിപ്പൂരിന് തിരിച്ചടി യായി. അപകടം നടന്ന ഉടനെ പ്രദേശവാസി കളുടെയും പരിസര നാട്ടുകാരുടെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ ത്തനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മരണസംഖ്യ കുറയ്ക്കാന്‍ കാരണം ജീവന്‍ പണയം വെച്ചുള്ള രക്ഷാ പ്രവര്‍ത്തനം കൊണ്ട് മാത്രമായിരുന്നു.
എന്നാല്‍ അപകട കാരണം റണ്‍വെ അപാകത അല്ലന്ന് അന്വേഷണത്തില്‍ വ്യക്തമാ യിട്ടും ഈ കാരണം പറഞ്ഞ് കേന്ദ്രം കരിപ്പൂരിന് നേരെ മുഖം തിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത് സംബന്ധിച്ച് എം.പി അബ്ദു സമദ് സമദാനി എം.പി കേന്ദ്ര വ്യാമായാന മന്ത്രി ജേ്യാതിരാദിത്യ എം.സിന്ധ്യയെ കണ്ട് വിഷയം ഉന്നയിച്ചിരുന്നു. ഉടന്‍ റിപ്പോര്‍ട്ട്പുറത്ത് വിടുമെന്നാണ് മന്ത്രി മറുപടി നല്‍കിയിരുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
