More
കോഹ്ലിക്ക് ഡബിള്‍; ഇന്ത്യ ആദ്യ ഇന്നിങ്‌സ് 557/5 ഡിക്ലയര്‍ ചെയ്തു

ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ചിന് 557 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി(211) അജിങ്ക്യ രഹാനെ(188) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 365 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. ഇരുവരും പുറത്തായ ശേഷം രോഹിത് ശര്‍മ്മ(51) രവീന്ദ്ര ജഡേജ(17) എന്നിവരും തിളങ്ങി. കിവികള്‍ക്ക് വേണ്ടി ട്രെന്‍ഡ് ബൗള്‍ട്ട്, ജീതന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ട് സെഷന്‍ പന്തെറിഞ്ഞിട്ടും രഹാനയുടെയും കോഹ്ലിയുടെയും വിക്കറ്റ് വീഴ്ത്താന്‍ ന്യൂസിലാന്‍ഡിനായില്ല. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്്‌ലിയുടെ കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറി നേട്ടമാണിത്. 366 പന്തില്‍ 20 ബൗണ്ടറികളുടെ അകമ്പടികളോടെയായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സെങ്കില്‍ രഹാനെ 381 പന്തില്‍ 18 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തി. രഹാനെയുടെ എട്ടാം ടെസ്റ്റ് സെഞ്ചുറി നേട്ടമാണിത്.
kerala
‘ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍; സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നു’: ഡോ. എംകെ മുനീര്‍ എംഎല്‍എ
തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന് ഡോ. എംകെ മുനീര്‍ എംഎല്‍എ. മാറാട് ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍ ചേര്‍ത്തു. സിപിഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി. 49/49 എന്നതാണ് കെട്ടിട നമ്പര്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വാടകയ്ക്ക് നല്‍കിയ കെട്ടിടമാണ് ഇത്. കെട്ടിട നമ്പര്‍ വീടിന്റേതാണ്. എന്നാല്‍ പിന്നീട് ഇത് കോമേഴ്സ്യല്‍ പര്‍പ്പസിനായി മാറ്റിയിരുന്നു. അങ്ങനെയാണ് ബാങ്കിന് പ്രവര്‍ത്തിക്കാന്‍ കെട്ടിടം വാടകയ്ക്ക് ലഭിച്ചത്.
മാറാട് 327 വോട്ടര്‍മാര്‍ ഉള്ള കെട്ടിട നമ്പറില്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ ബാങ്കാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. വോട്ട് ചേര്‍ക്കാന്‍ സിപിഎമ്മിന്റെ കൃത്യമായ ഇടപെടല്‍ നടന്നു. സി.പിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും എം.എ റസാഖ് പറഞ്ഞു.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’