kerala
ജനസേവന രംഗത്ത് മാതൃകയായ വ്യക്തിത്വമായിരുന്നു പി.എ ഇബ്രാഹിം ഹാജി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
വ്യാവസായിക രംഗത്ത് അത്യുന്നതങ്ങളില്‍ എത്തിയപ്പോഴും സമുദായത്തെയും സമൂഹത്തെയും സേവിക്കാനും പാവങ്ങളെ സഹായിക്കാനും അദ്ദേഹം പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചു. മത, ജാതി ഭേദമെന്യേ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. മുസ്ലിംലീഗിനും കെ.എം.സി.സിക്കും അദ്ദേഹം നല്കിയ സേവനം വിലമതിക്കാനാവാത്തതാണ്, ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു

ജനസേവന രംഗത്ത് മാതൃകയായ വ്യക്തിത്വമായിരുന്നു അന്തരിച്ച പി.എ ഇബ്രാഹിം ഹാജിയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ ഇബ്രാഹിം ഹാജിയുടെ ഇടപെടലുകലും സംഭാവനകളും എന്നും സ്മരിക്കപ്പെടും. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അദ്ദേഹം സ്ഥാപിച്ച സ്കൂളുകളില്‍നിന്ന് അറിവ് നേടിയത്. മുസ്ലിംലീഗ് പ്രസ്ഥാനവുമായും പാണക്കാട് കുടുംബവുമായും അദ്ദേഹം അഭേദ്യ ബന്ധം പുലര്‍ത്തി. നാട്ടിലും പ്രവാസികള്‍ക്കിടയിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ ഒട്ടനേകം കാര്യങ്ങളാണ് ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചത്. തങ്ങള്‍ പറഞ്ഞു.
വ്യാവസായിക രംഗത്ത് അത്യുന്നതങ്ങളില്‍ എത്തിയപ്പോഴും സമുദായത്തെയും സമൂഹത്തെയും സേവിക്കാനും പാവങ്ങളെ സഹായിക്കാനും അദ്ദേഹം പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചു. മത, ജാതി ഭേദമെന്യേ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. മുസ്ലിംലീഗിനും കെ.എം.സി.സിക്കും അദ്ദേഹം നല്കിയ സേവനം വിലമതിക്കാനാവാത്തതാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ചക്ക് പി.എ ഇബ്രാഹിം ഹാജി നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചു. ചന്ദ്രിക ഡയരക്ടര്‍ എന്ന നിലയില്‍ പത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും വലിയ സഹായമായിരുന്നു. മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി പി.എ ഇബ്രാഹിം ഹാജി എക്കാലത്തും അനുസ്മരിക്കപ്പെടും. നാഥന് അദ്ദേഹത്തിന്റെ പരലോകജീവിതം വിജയപ്രദമാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. തങ്ങള്‍ പറഞ്ഞു.
kerala
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്മോന് മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്.

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്മോന് മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. മകള്‍ അബോധാവസ്ഥയില്‍ ആയതോടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞത്. ജാസ്മിന് പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു.
വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുക്കുകയായിരുന്നു. പിറ്റേ ദിവസം വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ആത്മഹത്യയെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍ക്ക് തോന്നിയ സംശയത്തിന്റെ പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന് പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ജോസ്മോന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തി.
ഭര്‍ത്താവുമായി വഴക്കിട്ട് മകള്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത്് ജോസ് ചോദ്യം ചെയ്തിരുന്നു.
kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
കെ.എസ് അനില്‍കുമാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. കെ.എസ് അനില്‍കുമാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. സസ്പെന്ഷന് നടപടി മറികടന്ന് രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ എത്താനാണ് സാധ്യത. അതേസമയം വിസി ചുമതല നല്കിയ സിസ തോമസും സര്‍വകലാശാല ആസ്ഥാനത്ത് എത്തും.
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാല ചട്ട പ്രകാരം അനുമതി ഇല്ലെന്നാണ് സിന്‍ഡിക്കേറ്റ് വ്യക്തമാക്കുന്നത്. വിസിയുടെ നടപടിയെ രജിസ്ട്രാര്‍ കോടതിയില്‍ ചോദ്യം ചെയ്യും.
കൂടാതെ, ഗവര്‍ണറുടെ തീരുമാനപ്രകാരമുള്ള നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും നിയമപരമായി ചോദ്യം ചെയ്യും.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മലിന്റേതാണ് നടപടി. നേരത്തെ രജിസ്ട്രാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയിരുന്നു.
kerala
പരസ്യപ്രതികരണം സര്‍വീസ് ചട്ടലംഘനം; ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ അച്ചടക്ക നടപടി വേണ്ട
ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമര്‍ശനം തള്ളാതെ വിദഗ്ധസമിതി റിപ്പോര്‍ട്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമര്‍ശനം തള്ളാതെ വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പരിമിതി പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉപകരണങ്ങള്‍ എുന്നതിന് കാലതാമസം ഉണ്ടാകുന്നു എന്നത് വസ്തുതയാണെന്നും നടപടികള്‍ ലളിതമാക്കണമെന്നും റിപ്പോര്‍ട്ട്. സമിതി റിപ്പോര്‍ട്ട് മെഡിക്കല്‍ വിഭ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന് നല്കി. ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് ഇന്ന് കൈമാറും.
ആലപ്പുഴ മെഡിക്കല്‍ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഡോ. ഹാരിസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതും പരസ്യപ്രതികരണം നടത്തിയതും സര്‍വീസ് ചട്ടലംഘനമാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ അച്ചടക്ക നടപടി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
മെഡിക്കല്‍ കോളേജില്‍ ഏറ്റവും രോഗികളെത്തുന്ന യൂറോളജി വിഭാഗത്തില്‍ മതിയായ സംവിധാനമില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
-
india3 days ago
‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്
-
kerala3 days ago
തീവ്രമഴയ്ക്ക് ശമനം; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല
-
kerala3 days ago
ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
-
kerala3 days ago
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ് റവാഡ ചന്ദ്രശേഖര്‍
-
kerala3 days ago
ത്രിഭാഷ നയം; പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍
-
local3 days ago
നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്
-
india3 days ago
ജെഎൻയു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ