Connect with us

india

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്: യോഗി ആദിത്യനാഥ്

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയിലിക്കിടെയാണ് യോഗിയുടെ പരാമര്‍ശം. 

Published

on

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്ന അവകാശവാദവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയിലിക്കിടെയാണ് യോഗിയുടെ പരാമര്‍ശം. യു.പിയെപ്പോലെ ഉത്തരാഖണ്ഡിനെയും സുരക്ഷിതമാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഗുണ്ടകളും കുറ്റവാളികളും ഉത്തരാഖണ്ഡിലെത്തുമെന്ന് ഭയമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിക്ക് രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വീണ്ടും വിദ്വേഷ പരാമര്‍ശം; മോദി സര്‍ക്കാരിന് കീഴില്‍ മദ്രസകളല്ല കോളേജുകളാണ് വേണ്ടത്: ഹിമന്ത ബിശ്വ ശര്‍മ

ബീഹാറിലെ മുസാഫര്‍പൂര്‍, സിവാന്‍, ബക്‌സര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

Published

on

വിദ്വേഷ പരാമര്‍ശം തുടര്‍ക്കഥയാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ മദ്രസകളല്ല വേണ്ടതെന്നും ആധുനിക കോളേജുകളാണെന്നും ഹിമന്ത പറഞ്ഞു. ബീഹാറിലെ മുസാഫര്‍പൂര്‍, സിവാന്‍, ബക്‌സര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

‘മോദി ജിയുടെ പുതിയ ഇന്ത്യക്ക് മദ്രസകളല്ല വേണ്ടത്. ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുന്ന ആധുനിക സ്‌കൂളുകളും കോളേജുകളുമാണ്. അല്ലാതെ മദ്രസകളില്‍ നിന്നുള്ള മൗലവികളെയല്ല,’ എന്നാണ് ഹിമന്ത പറഞ്ഞത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പാക് അധിനിവേശ കാശ്മീര്‍ രാജ്യത്തേക്ക് തിരികെയെത്തുമെന്ന് എന്‍.ഡി.എ ഉറപ്പാക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയില്‍ പങ്കെടുത്തില്ല. രാം ലല്ലയെ വീണ്ടും കൂടാരത്തിലേക്ക് അയക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് ഞങ്ങള്‍ സമ്മതിക്കില്ല,’ ഹിമന്ത പറയുകയുണ്ടായി.രാഹുല്‍ ഗാന്ധിയ്ക്ക് ഒരു കാലത്തും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ല. ഒരുപക്ഷെ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രധാനമന്ത്രിയാകാം. രാഹുലും കോണ്‍ഗ്രസും പ്രീണന രാഷ്ട്രീയത്തിലേക്ക് മാറിയെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

വാരാണസിയിലും മഥുരയിലും വലിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നും 400 സീറ്റുകള്‍ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. എന്‍.ഡി.എ അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം ബീഹാറിന്റെ വികസനം തടയാന്‍ ശ്രമിക്കുന്നെന്നുവെന്നും ഹിമന്ത ആരോപിച്ചു. അവസരം കിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസ് സ്വന്തം താത്പര്യങ്ങള്‍ നിറവേറ്റുന്നതില്‍ മുഴുകുകയാണെന്നും ഹിമന്ത പറഞ്ഞു.

Continue Reading

india

ഇന്ത്യ മുന്നണി മതേതര ഇന്ത്യയെ തിരിച്ചു പിടിക്കും: മുസ്‌ലിം ലീഗ്‌

സി.എ.എക്കെതിരായ നിയമ പോരാട്ടം തുടരും

Published

on

നിർണായകമായ പൊതുതെരഞ്ഞെടുപ്പിന് ശേഷം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് സാധിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി. ഇന്ത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 10 വർഷം നീണ്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി ഭരണം രാജ്യത്തെ വലിയ പ്രതിസന്ധികളിലേക്കാണ് കൊണ്ടെത്തിച്ചത്.

സാമ്പത്തിക മേഖലയിലും സാമൂഹിക സഹവർത്തിത്വത്തിലും ഈ ഭരണം വരുത്തിവെച്ച ആഘാതം വളരെ വലുതാണ്. കർഷകരും തൊഴിലാളികളും ഈ ഭരണത്തിൽ അനുഭവിച്ച പ്രയാസങ്ങൾ വിവരണാതീതമാണ്. ഇത് തിരിച്ചറിഞ്ഞ ജനം ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തും. ദക്ഷിണേന്ത്യ പോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിക്ക് അനുകൂലമായ കാറ്റ് വീശും.- പ്രമേയം വിശദീകരിച്ചു.

സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ, ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപനേതാവ് ഡോ. എം.കെ മുനീർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ഉമർ പാണ്ടികശാല, സി.പി സൈതലവി, പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ അബ്ദുറബ്ബ്, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, കളത്തിൽ അബ്ദുല്ല, വി.എം ഉമർ മാസ്റ്റർ, എം.പി.എം ഇസ്ഹാഖ് കുരിക്കൾ, എം.എ സമദ്, കെ.എം അബ്ദുൽ മജീദ്, എൻ.സി അബൂബക്കർ, പ്രത്യേക ക്ഷണിതാക്കളും പോഷക ഘടകം പ്രതിനിധികളുമായ അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്‌മത്തുല്ല, സുഹ്‌റ മമ്പാട്, അഡ്വ. പി. കുൽസു, അഡ്വ. നൂർബിന റഷീദ്, സി.കെ സുബൈർ, അഡ്വ. ഫൈസൽ ബാബു, പി.കെ നവാസ്, അഡ്വ. എ.എ റസാഖ്, ഹനീഫ മൂന്നിയൂർ, ഇ.പി ബാബു, സി.കെ നജാഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരായ എ. അബ്ദുറഹ്‌മാൻ, അബ്ദുൽ കരീം ചേലേരി, കെ.ടി സഅദുല്ല, പി. അബ്ദുൽ ഹമീദ് എം.എൽ.എ, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, കെ.എം.എ ഷുക്കൂർ, അസീസ് ബഡായിൽ, റഫീഖ് മണിമല, എ.എം നസീർ, അഡ്വ. ബഷീർ കുട്ടി, വൈ. നൗഷാദ്, അഡ്വ. സുൽഫീക്കർ സാലം, ബീമാപ്പള്ളി റഷീദ്, എം. നിസാർ മുഹമ്മദ് സുൽഫി, കെ.എ ഖാദർ മാസ്റ്റർ, സി.പി.എ അസീസ് മാസ്റ്റർ, എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം ചർച്ചയിൽ പങ്കെടുത്തു. ഈ വർഷം ഹജ്ജിന് പോകുന്ന മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉൾപ്പെടെയുള്ളവർക്ക് വേണ്ടി സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേകം പ്രാർത്ഥന നടത്തി.

Continue Reading

india

വ്യാജമെന്ന് പറഞ്ഞ് ആർ.എസ്.എസിനെ ബി.ജെ.പി നിരോധിക്കും: ഉദ്ധവ് താക്കറെ

ആർ.എസ്.എസിന്റെ നൂറാം വർഷത്തിൽ അവർ അപകടത്തിലാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Published

on

ആർ.എസ്.എസിനെ ബി.ജെ.പി നിരോധിച്ചേക്കുമെന്ന് താൻ ഭയപ്പെടുകയാണെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദ പറയുന്നത് അവർക്ക് ഇനി ആർ.എസ്.എസിന്റെ ആവശ്യമില്ലെന്നാണ്. ആർ.എസ്.എസിന്റെ നൂറാം വർഷത്തിൽ അവർ അപകടത്തിലാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മോദി ശിവസേനയെ (യു.ബി.ടി) വ്യാജ സേന എന്നും തന്നെ ബാലാസാഹേബ് താക്കറെയുടെ വ്യാജ സാന്താനമെന്നും വിളിച്ചു. നാളെ അവർ ആർ.എസ്.എസിനെ വ്യാജം എന്ന് മുദ്രകുത്തി നിരോധിക്കും.

മഹാരാഷ്ട്രയിലെ റാലികളിൽ മോദി ഞങ്ങളെ വ്യാജ ശിവസേന എന്നാണ് വിശേഷിപ്പിച്ചത്. ഏത് ശിവസേനയാണ് ഒറിജിനലെന്നും ആരാണ് വ്യാജമെന്നും തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകും.

മോദിയുടെ പ്രതിസന്ധി ഘട്ടത്തിൽ ബാലാസാഹേബ് താക്കറെ അദ്ദേഹത്തിന് പിന്നിൽ ഉറച്ചുനിന്നതാണ്. അതേ ശിവസേനയെ മോദി വ്യാജമെന്ന് വിളിക്കുന്നു. നാളെ ആർ.എസ്.എസിനെ വ്യാജമെന്ന് വിളിക്കാൻ അവർ മടിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ആദ്യകാലത്ത് ഞങ്ങൾക്ക് ശക്തിയും സംഘബലവും കുറവായതിനാൽ ആർ.എസ്.എസിനെ ആവശ്യമായി വന്നിരുന്നുവെന്ന് കഴിഞ്ഞദിവസം ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്ന് നമ്മൾ വളർന്നു. കൂടുതൽ കഴിവുള്ളവരായി മാറി. ബി.ജെ.പിക്ക് സ്വന്തമായി പ്രവർത്തിക്കാൻ സാധിക്കുമെന്നും നദ്ദ കൂട്ടിച്ചേർത്തു.

Continue Reading

Trending