kerala
വഖഫ് ബോര്‍ഡ് സംരക്ഷണം: മുസ്ലിംലീഗ് നിയമസഭാ മാര്‍ച്ച് 17ന്
കോഴിക്കോട് കടപ്പുറത്തെ മഹാസമ്മേളന ശേഷം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലെ സംഗമങ്ങള്‍ക്ക് ശേഷമാണ് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
കോഴിക്കോട്: വഖഫ് ബോര്‍ഡിന്റെ കവര്‍ന്നെടുത്ത അധികാരം തിരിച്ചു നല്‍കണമെന്നു ആവശ്യപ്പെട്ട് മുസ്ലിംലീഗ് തുടര്‍ പ്രക്ഷോഭത്തിന്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.എസിക്ക് വിട്ടത് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് മാര്‍ച്ച് 17ന് തിരുവനന്തപുരം നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നു സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് കടപ്പുറത്തെ മഹാസമ്മേളന ശേഷം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലെ സംഗമങ്ങള്‍ക്ക് ശേഷമാണ് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രവര്‍ത്തക സമിതി കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയാതെ പോയ ഇതുപോലൊരു കാലം മുമ്പുണ്ടായിട്ടില്ലെന്നും വിലയിരുത്തി. നേരത്തെ മുഖം മിനുക്കാന്‍ ചില നടപടികള്‍ കൈകൊണ്ടിരുന്നെങ്കിലും ഒരു ഫലവും ഉണ്ടായില്ല. കേരളത്തില്‍ എല്ലായിടത്തും കൊലപാതകങ്ങളും അക്രമ സംഭവങ്ങളും നിര്‍ബാധം തുടരുകയാണ്. പൊലീസിന് മേലുള്ള എല്ലാ നിയന്ത്രണവും ആഭ്യന്തര വകുപ്പിന് നഷ്ടപ്പെട്ടിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായതുപോലെയാണ് കാര്യങ്ങള്‍. കൊലയും ഗുണ്ടാ അക്രമവും ഇല്ലാത്ത ദിവസങ്ങള്‍ ഇല്ലെന്നായിരിക്കുന്നു. കേരളത്തിലെ ജനം ഭീതിയിലാണ്. പൊലീസിനെ നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും പ്രാപ്തിയുളള ഒരാള്‍ക്ക് വകുപ്പ് കൈമാറി പിണറായി വിജയന് ആഭ്യന്തരം രാജിവെക്കണം.
ധൃതിപിടിച്ച് കെ റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഉള്ളുതുറന്നൊരു ചര്‍ച്ചക്ക് പോലും അവസരം നല്‍കാതെ കേന്ദ്ര അനുമതിയോ വ്യക്തതയുളള ഡി.പി.ആറോ ഇല്ലാതെ മുന്നോട്ടു പോകുകയാണ്. പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന സാമൂഹ്യ ആഘാതം സൃഷ്ടിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കില്ല.
യൂണിവേഴ്സിറ്റികള്‍ കുത്തഴിഞ്ഞപ്പോള്‍ പരീക്ഷകള്‍ അനിശ്ചിതമായി നീണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം നഷ്ടപ്പെടുന്ന അവസ്ഥയാണ്. മാര്‍ക്ക് ലിസ്റ്റിനു പോലും കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്നത് അവസാനിപ്പിക്കണം. സംവരണ തത്വം പോലും അട്ടിമറിച്ച് ഇഷ്ടക്കാരെ പ്രതിഷ്ടിക്കുന്നതിന്റെ ദുരന്തമാണിത്. രണ്ടു സ്വാശ്രയ സ്ഥാപനം സമം ഒരു എയ്ഡഡ് കോളജ് എന്ന തത്വത്തില്‍ എ.കെ ആന്റണി സര്‍ക്കാര്‍ നയം സ്വീകരിച്ചപ്പോള്‍ അക്രമോത്സുക സമരം നടത്തിയവര്‍ക്ക് രണ്ടു പതിറ്റാണ്ടിനു ശേഷം ബുദ്ധി ഉദിച്ചത് സ്വാഗതാര്‍ഹമാണ് പി.എം.എ സലാം പറഞ്ഞു.
kerala
നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ
ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.
രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്‍ കോടതിമുറിയില്‍ എത്തും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പല കുറ്റങ്ങള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.
നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്‍ നില്ക്കാന് ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്‍ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്‍ക്കും.
പ്രോസിക്യൂഷന് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവ മുഴുവന്‍ തന്നെ തെളിയിക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന് വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്‍ പൂര്‍ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
kerala
ബാങ്കോക്കില്‍ നിന്ന് പറന്നെത്തി വോട്ട് രേഖപ്പെടുത്തി എം. എ. യൂസഫലി
ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.
തൃശൂര്‍: തൊഴില്ബാധ്യതകളുടെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ അവകാശം വളരെയധികം മാനിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം. എ. യൂസഫലി തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.
ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യൂസഫലി, അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ജന്മനാടായ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആദ്യ ബൂത്തായ എംഎല്‍പി സ്കൂളില്‍ വൈകീട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
ബൂത്തിനുവേണ്ടി എത്തിയപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ. ഷൗക്കതലി, ബിജെപി സ്ഥാനാര്‍ഥി പി. വി. സെന്തില്‍ കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ. പി. മുരളി എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
”ഒരു പൗരനെന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തിയേറിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്,” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണം. ഒരു വ്യാപാരിയും വാര്‍ഡ് മെംബറും ഒരുമിച്ച് നിന്നാല്‍, മുന്‍ഗണന വാര്‍ഡ് മെംബര്‍ക്കാണ്,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
താന്‍ പഠിച്ച സ്കൂളില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. ബാല്യകാല സുഹൃത്തിനെ കണ്ടും കുശലപ്രശ്നങ്ങള്‍ ചോദിച്ചും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം ബൂത്തില്‍ നിന്ന് മടങ്ങി.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.
വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports13 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
