News
ഐ.പി.എല്‍ നാളുകള്‍ക്ക് ഇന്ന് തുടക്കം

മുംബൈ: ആവേശത്തിന്റെ ഐ.പി.എല്‍ നാളുകള്‍ക്ക് ഇന്ന് വാംഖഡെയില്‍ തുടക്കം. പത്ത് ടീമുകള്‍, പുത്തന്‍ താരങ്ങള്‍, കാണികളുടെ ഗ്യാലറി ആവേശം….. ഇന്ന് രാത്രി ഏഴര മുതല്‍ രണ്ട് മാസക്കാലം ക്രിക്കറ്റ് ഉല്‍സവത്തിന് തിരി തെളിയുമ്പോള്‍ പല ടീമുകളിലും പുതിയ നായകരും താരങ്ങളുമാണ്.
യു.എ.ഇയില്‍ നിന്നും ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയിലേക്ക് മടങ്ങി വരുമ്പോള്‍ പവര്‍ പ്ലേ ഘട്ടത്തില്‍ ഫാസറ്റ് ബൗളര്‍മാരും അവസാനത്തില്‍ മഞ്ഞ് വീഴ്ച്ച ഉപയോഗപ്പെടുത്തി സ്പിന്നര്‍മാരും അരങ്ങ് തകര്‍ക്കുമെന്നാണ് പ്രതീക്ഷ. അതിനാല്‍ തന്നെ ഇന്ന് വാംഖഡെയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ വലിയ സ്‌ക്കോര്‍ പ്രതീക്ഷിക്കാനാവില്ല.
ഐ.പി.എല്‍ നിയമങ്ങളിലും മാറ്റമുണ്ട്. ക്യാച്ച്് എടുക്കുന്ന വേളയില്‍ ബാറ്റര്‍മാര്‍ ക്രോസ് ചെയ്താലും പുതിയ ബാറ്റര്‍ക്ക് സ്‌ട്രൈക്ക് എടുക്കാവുന്ന പുതിയ നിയമം മല്‍സര ഫലത്തില്‍ പ്രതിഫലിച്ചേക്കാം. പഴയ നിയമ പ്രകാരം ബാറ്റര്‍ ക്രോസ് ചെയ്താല്‍ പുതിയ ബാറ്റര്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലാണ് എത്താറ്.
നായക പട്ടത്തിലും മാറ്റമുണ്ട്. ചെന്നൈ മല്‍സരിക്കുമ്പോഴെല്ലാം ടോസ് ഇടാന്‍ വരാറ് മഹേന്ദ്രസിംഗ് ധോണിയാണെങ്കില്‍ ഇന്ന് രവിന്ദു ജേഡജയുടെ ഊഴമായിരിക്കും വാംഖഡെയില്‍. കൊല്‍ത്തയുടെ അമരക്കാരനായി ഇയാന്‍ മോര്‍ഗനല്ല- ശ്രേയാംസ് അയ്യരാണ്. ജദ്ദുവിലെ നായകന് ഇന്ന് പ്രശ്‌നങ്ങളുണ്ട്. ആദ്യ ഇലവനില്‍ സ്ഥിരമായി കളിച്ചിരുന്ന രണ്ട് പേര്‍ ഇന്നില്ല. ദിപക് ചാഹറിന് പരുക്കാണ്. മോയിന്‍ അലി ക്വാറന്റൈനിലാണ്. സ്ഥിരം ഓപ്പണര്‍ ഫാഫ് ഡുപ്ലസിയാവട്ടെ ബാംഗ്ലൂര്‍ നായകനായി പോയിരിക്കുന്നു. അയ്യര്‍ക്കും പ്രശ്‌നങ്ങളുണ്ട്. അലക്‌സ് ഹെയില്‍സ് ഇല്ല, അരോണ്‍ ഫിഞ്ചിന്റെ അഭാവവുമുണ്ട്. ടീം സൗത്തിക്ക് പകരം ലങ്കയുടെ ചാമിക കരുണരത്‌നെ വരും. ചെന്നൈ സംഘത്തില്‍ മോയിന് പകരം കിവി ബാറ്റര്‍ ഡിവോണ്‍ കോണ്‍വേ വരും.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിഥുരാജ് ഗെയിക്ക്‌വാദ്, റോബിന്‍ ഉത്തപ്പ, ഡിവോണ്‍ കോണ്‍വേ, അമ്പാട്ട് റായിഡു, രവിന്ദു ജഡേജ, ശിവം ദുബേ, എം.എസ് ധോണി, ഡ്വിന്‍ ബ്രാവോ, രാജ്‌വര്‍ധന്‍ ഹംഗാര്‍ക്കര്‍, ക്രിസ് ജോര്‍ദ്ദാന്‍,ആദം മില്‍നേ
കൊല്‍ക്കത്ത: വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനേ, ശ്രേയാംസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രെ റസല്‍, സുനില്‍ നരേന്‍, ചാമിക കരുണരത്‌നേ, ശിവം ദുബേ, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
kerala
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
kerala
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india3 days ago
ആഗസ്റ്റ് 1 മുതല്‍ എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കും
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു