kerala
‘വര്‍ജനത്തില്‍’ വെള്ളം ചേര്‍ത്ത് എല്‍.ഡി.എഫ്; മദ്യം മദ്യം സര്‍വത്രെ
മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയം എന്നാണ് പ്രകടന പത്രികയില്‍ പറഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായി എല്ലാ മേഖലകളിലും മദ്യം സുലഭമാക്കാനാണ് ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.
തിരുവനന്തപുരം: മദ്യോല്പാദനത്തിന് പുതിയ സങ്കേതങ്ങള്‍ തേടിക്കൊണ്ടുള്ള മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കേരളത്തില്‍ മദ്യമൊഴുകും. നൂറിലധികം വിദേശ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. ഇതിനൊപ്പം ഐ.ടി മേഖലക്ക് ബാറുകള്‍ അനുവദിക്കുന്നു. മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയം എന്നാണ് പ്രകടന പത്രികയില്‍ പറഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായി എല്ലാ മേഖലകളിലും മദ്യം സുലഭമാക്കാനാണ് ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. മദ്യവര്‍ജനം നയമാക്കി, ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരികയും അതിലൂടെ ഭാവിയില്‍ കേരളം മദ്യവിമുക്തമാക്കുകയും ചെയ്യുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം എന്നാണ് പ്രകടന പത്രികയില്‍ എഴുതിവെച്ചിട്ടുള്ളത്.
എന്നാല്‍ മരച്ചീനി, ജാതിക്ക, കശുമാങ്ങ, പൈനാപ്പിള്‍ തുടങ്ങി വാഴപ്പഴം വരെയുള്ളവയില്‍ നിന്നുപോലും മദ്യമുണ്ടാക്കാനാണ് തീരുമാനം. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ മദ്യവിപണിയാക്കി മാറ്റും. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇതുവരെ 511 ബാറുകളാണ് തുറന്നത്. 200 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 29 ബാറുകള്‍ മാത്രമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 540 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
ഒമ്പത് ക്ലബ്ബുകള്‍ക്കും മദ്യം വിളമ്പാന്‍ പിണറായി സര്‍ക്കാര്‍ ലൈസന്‍സ് നല്കി. ഇടത് സര്‍ക്കാര്‍ ആറുതവണ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചു. ഇതില്‍ മൂന്നുതവണ വില്പന നികുതിയിനത്തിലും ഒരുതവണ എക്സൈസ് ഡ്യൂട്ടി ഇനത്തിലുമാണ് വര്‍ധിപ്പിച്ചത്. രണ്ടുതവണ മദ്യവിതരണ കമ്പനികള്‍ക്കുള്ള വിലയിനത്തിലും വര്‍ധനവുണ്ടായി. മദ്യമാഫികളുമായി എല്‍.ഡി.എഫ് നേതാക്കള്‍ ഒത്തുകളിച്ചെന്ന യു.ഡി.എഫ് ആരോപണം ശരിവെക്കുന്നതാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ കണ്ടുവരുന്നത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് മറ്റെല്ലാ മേഖലകളും പ്രതിസന്ധി നേരിട്ടപ്പോഴും മദ്യമേഖലയില്‍ കാര്യമായ ക്ഷീണമുണ്ടായില്ല.
kerala
സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലുണ്ടായ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും കാരണം സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
kerala
സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്
കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബിജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സ്പാ ജീവനക്കാരി രമ്യ, സഹപ്രവര്ത്തകന് ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
കൊച്ചി സിറ്റി എ.ആര് ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നല്കാതിരുന്നാല് ഭാര്യയെയും ബന്ധുക്കളെയും വിവരം അറിയിച്ച് നാണം കെടുത്തുമെന്ന് ഷിഹാം ഭീഷണിപ്പെടുത്തി.
ഇതിനിടെ പ്രശ്നം തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ഇടപെട്ട എസ്.ഐ ബിജു, വീട്ടില്‍ വിഷയം അറിഞ്ഞാല്‍ പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് സി.പി.ഒയെ സമ്മര്‍ദ്ദത്തിലാക്കി. നാല് ലക്ഷം രൂപ നല്‍കണമെന്ന ആവശ്യമാണ് ഇതിലൂടെ സി.പി.ഒയ്ക്ക് മുന്നില്‍ വച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സി.പി.ഒ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശേഷം എസ്.ഐ ബിജുവടക്കം മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടി ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
kerala
മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു
ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.
ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന് കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ആവശ്യമായി വരാനുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും നടക്കുന്നതിനാല്‍ അടുത്ത രണ്ട് മാസം പൂര്‍ണ്ണ വിശ്രമത്തിലായിരിക്കും അദ്ദേഹം.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala23 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala21 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

