News
പ്രതിഷേധിച്ച് ലോകം; കൂട്ടക്കുരുതി നിഷേധിച്ച് റഷ്യ
യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയന് പുതിയ ശിക്ഷാനടപടികള്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യന്‍ സേന നടത്തിയ കൂട്ടക്കുരുതിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയരുന്നു. മേഖലയില്‍നിന്ന് 410ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുക്രെയ്ന് പറയുമ്പോള്‍ ആരോപണങ്ങള്‍ നിഷേധിച്ച് റഷ്യയും രംഗത്തെത്തി.
ബുച്ച നഗരത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കൈകള്‍ കൂട്ടിക്കെട്ടിയും ചുട്ടെരിച്ച നിലയിലുമായിരുന്നു പല മൃതദേഹങ്ങളുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിവിലിയന്‍ കൂട്ടക്കുരുതി ഏറെ ഞെട്ടലുളവാക്കുന്നതാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് പറഞ്ഞു. കൊല്ലപ്പെട്ട സിവിലിയന്മാരുടെ ദൃശ്യങ്ങള്‍ ഏറെ ഹൃദയഭേദകമാണ്. സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തീവ്രവാദികളായ യുക്രെയ്നികളുടെ പ്രകോപനപരമായ പ്രചാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണെന്ന് റഷ്യ ആവശ്യപ്പെട്ടു. ബുച്ചയില്‍ സിവിലിയന്മാര് കൊല്ലപ്പെട്ട വാര്‍ത്തയെക്കുറിച്ച് റഷ്യന്‍ ചീഫ് പ്രോസിക്യൂട്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുറത്തുവന്ന വസ്തുതകള്‍ക്കും കാലഗണനക്കും യുക്രെയ്ന് പറയുന്ന വിശദീകരണങ്ങളുമായി ചേര്‍ച്ചയില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. അതുകൊണ്ട് ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുതെന്ന് ലോക നേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൂട്ടക്കുരുതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. ബുച്ചയില്‍നിന്ന് പുറത്തുവന്ന വീഡിയോകളും മറ്റു ദൃശ്യങ്ങളും വ്യാജമാണെന്നാണ് തങ്ങളുടെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നിലെ ജനങ്ങളോട് സൈന്യം ക്രൂരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് റഷ്യയുടെ നിലപാട്. രാജ്യത്തെ അടിച്ചമര്‍ത്താനുളള വ്യാജ പ്രചാരണങ്ങളാണ് ഇവയെല്ലാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് കുറ്റപ്പെടുത്തി.
യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയന് പുതിയ ശിക്ഷാനടപടികള്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. യുക്രെയ്നില്‍ റഷ്യ യുദ്ധകുറ്റകൃത്യങ്ങള്‍ നടത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു. വംശഹത്യാ ശ്രമങ്ങള്‍ നടന്നതിന് തെളിവുകളുണ്ടെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ജെസ് പറഞ്ഞു. അതേസമയം ചെര്‍ണീവില്‍ ഇപ്പോഴും റഷ്യന്‍ സൈനികരുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു. കീവിലും ചെര്‍ണീവിലും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചിരുന്നു. യുദ്ധം തുടര്‍ന്നുപോകുന്നത് ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാന്‍ കാരണമാകുമെന്ന് യുക്രെയ്ന് മുന്നറിയിപ്പ് നല്കി. ഈ വര്‍ഷം ഏറ്റവും മികച്ച വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നതെന്നും കൂടുതല്‍ ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നും കൃഷി മന്ത്രി മൈകോള സോള്സ്കി പറഞ്ഞു.
india
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവത്തിന് പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തുവന്നു. ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിത ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്ക്കുന്ന നിതീഷ് കുമാര്‍ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.
പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. മേയര്‍ മുനിസിപ്പല്‍ ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.
india
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
ഉച്ചരിക്കാൻ പോലും പ്രയാസമുള്ള വടക്കേ ഇന്ത്യൻ പേര് പദ്ധതിക്ക് നൽകാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും സ്റ്റാലിൻ വിമർശിച്ചു.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala13 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india2 days agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
kerala10 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala10 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
india5 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
