Connect with us

kerala

സേവനരംഗത്ത് ശ്രദ്ധേയരായി സി.എച്ച് സെന്റര്‍ വോളന്റിയര്‍മാര്‍

നിപ്പയും കോവിഡുമുണ്ടായപ്പോള്‍ സ്വന്തം ബന്ധുക്കള്‍ പോലും അടുക്കാന്‍ പറ്റാതെ പകച്ചുനിന്ന ഘട്ടത്തില്‍ മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചുനല്‍കി.

Published

on

പി.എം മൊയ്തീന്‍ കോയ
കോഴിക്കോട്

രോഗം ബാധിച്ചും അത്യാഹിതങ്ങള്‍ സംഭവിച്ചും മലബാറിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിദഗ്ധ ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നവരില്‍ പാവപ്പെട്ടവരെ ഉദാരമതികളുടെ സഹായത്തോടെ വിവിധങ്ങളായ നിലക്ക് സി.എച്ച് സെന്റര്‍ സഹായങ്ങള്‍ ചെയ്യുമ്പോള്‍ അത് നടപ്പില്‍ വരുത്തുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന വോളന്റിയര്‍മാരുടെ സേവനങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു.

നാട്ടിലും വിദേശത്തുമുള്ള ആളുകള്‍ അംഗങ്ങളായ നാല് വാട്‌സപ്പ് ഗ്രൂപ്പുകള്‍ സെന്ററിന് നിലവിലുണ്ട്. ഒ.പി യിലും, അത്യാഹിത വിഭാഗത്തിലും, വാര്‍ഡുകളിലുമുള്ള രോഗികള്‍ക്ക് സഹായങ്ങള്‍ ചെയ്യാനും അവരുടെ സ്ഥിതി വിവരങ്ങള്‍ അറിയാനും വാട്‌സ് ആപ്പിലൂടെ മെസ്സേജുകള്‍ വോളിന്റിയര്‍ സംഘം ജാഗരൂകരാണ്.

പെട്ടെന്നുള്ള അപകടങ്ങളെത്തുടര്‍ന്ന് ബന്ധുക്കളുടെ അഭാവം മൂലം ദൂര ദിക്കുകളില്‍ നിന്ന് വരുന്നവര്‍ക്ക് ഇസിജി, എസ്‌ക്‌റേ, ലാബ്, സ്‌കാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത് സി.എച്ച് സെന്ററിന്റെ വോളിന്റിയര്‍മാര്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. അപായത്തില്‍ പെടുന്നവരുടെ ബന്ധുക്കള്‍ അത്യാഹിത വിഭാഗത്തില്‍ വന്നു ഇവരെ ഏറ്റെടുക്കും വരെയുള്ള സേവനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.ആശുപത്രിയില്‍ മരണങ്ങള്‍ ഉണ്ടാവുന്ന സമയത്ത് മൃതദേഹങ്ങള്‍ വിട്ടുകിട്ടാനുള്ള പേപ്പര്‍ വര്‍ക്കുകള്‍, ആംബുലന്‍സ് ശരിയാക്കല്‍ തുടങ്ങിയവ വോളിന്റിയര്‍മാര്‍ ചെയ്ത് കൊടുക്കുന്നുണ്ട്.

മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും സെന്ററിന്റെ വോളിന്റിയര്‍മാര്‍ ചെയ്തുവരുന്നു.
പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതായ കേസുകളില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍, കുളിപ്പിക്കല്‍, ആംബുലന്‍സ് വിളിച്ചു നാട്ടിലേക്ക് അയക്കല്‍ തുടങ്ങി ഏറെ സ്തുത്യര്‍ഹമായ സേവനങ്ങളാണ് വോളന്റിയര്‍മാര്‍ നല്‍കിവരുന്നത്..

നിപ്പയും കോവിഡുമുണ്ടായപ്പോള്‍ സ്വന്തം ബന്ധുക്കള്‍ പോലും അടുക്കാന്‍ പറ്റാതെ പകച്ചുനിന്ന ഘട്ടത്തില്‍ മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചുനല്‍കി. സ്വന്തം ജീവന്‍ പോലും പണയം വെച്ച് സേവനത്തിനു ഉണ്ടായത് സി.എച്ച് സെന്ററിന്റെ വോളിന്റിയര്‍മാരാണ്.അടിയന്തര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് രക്തം നല്‍കാനും ആശുപത്രികളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും ആശുപത്രി വാര്‍ഡ് നവീകരണങ്ങളിലും സി.എച്ച് സെന്റര്‍ വോളന്റിര്‍മാര്‍ സജീവമാണ്.

പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വിമാന അപകടം തുടങ്ങിയ ദുരന്ത വേളകളിലും സി.എച്ച് സെന്റര്‍ വോളന്റിയര്‍മാര്‍ സേവനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. റമസാനില്‍ ഇഫ്താര്‍, അത്താഴ ഭക്ഷണ വിതരണവും സജീവമായി നടന്നുവരുന്നു. ഓളോങ്ങല്‍ ഹുസൈന്‍ ചെയര്‍മാനും ബപ്പന്‍കുട്ടി നടുവണ്ണൂര്‍ കണ്‍വീനറും വെള്ളിപറമ്പ് പി.എന്‍.കെ അഷ്‌റഫ് ഡയരക്ടറും, കാരന്തൂര്‍ പി.സി കാദര്‍ ഹാജി കോഡിനേറ്ററുമായ കമ്മിറ്റിയാണ് വോളന്റിയര്‍ വിങ്ങിന് ചുക്കാന്‍ പിടിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

Published

on

കോഴിക്കോട്: കണ്ണൂർ പാലത്തായി പോക്സോ കേസിൽ പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്ന വർ​ഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവും മുൻ പ്രസി‍ഡന്റ് കെ.പി ശശികലയുമാണ് വർഗീയ പരാമർശം നടത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനെ പിന്തുണച്ച് രം​ഗത്തെത്തിയത്.

‘ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണം’ എന്നാണ് ആർ.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എത്ര നാൾ അടക്കിവെക്കാം, ഒരു നാൾ സത്യം പുറത്തുവരും, എല്ലാവരേയും എല്ലാ കാലത്തേക്കും മണ്ടന്മാരാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല- എന്നാണ് കെ.പി ശശികലയുടെ കുറിപ്പ്.

‘ഓരോ ഹിന്ദു സഖാവും തിരിച്ചറിയേണ്ട സത്യം’- എന്നാണ് ഹിന്ദുത്വവാദിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവുമായ പ്രതീഷ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. കണ്ണൂരിൽ നടന്ന പരിപാടിയിലാണ് സിപിഎം നേതാവ് വിദ്വേഷ പരാമർശം നടത്തിയത്.

പാലത്തായി കേസിൽ പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്ഡിപിഐയും പ്രശ്നത്തിൽ ഇടപെട്ടത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്ഡിപിഐയോ ഇടപെടാറുണ്ടോ- എന്നായിരുന്നു ആർഎസ്എസ്- ബിജെപി നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിൽ സിപിഎം നേതാവിൻ്റെ വിവാദ പരാമർശം.

‘ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- എന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.

Continue Reading

kerala

കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്

പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം.

Published

on

ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്‌കരിച്ചു.

പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്‌കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Continue Reading

kerala

മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

Continue Reading

Trending