Connect with us

kerala

മുസ്‌ലിംലീഗ് പ്രതിനിധി സംഘം ജഹാംഗിര്‍പുരിയില്‍

എംപിമാരായ ഇ. ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, കെ നവാസ് ഖനി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമ്മര്‍, യൂത്ത് ലീഗ് നാഷണല്‍ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഷിബു മീരാന്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

Published

on

സംഘപരിവാര്‍ ബുള്‍ഡോസറുകള്‍ ഇടിച്ച് നിരത്തിയ ജഹാംഗീര്‍പുരി മുസ്ലിംലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ഇരകള്‍ക്ക് ആത്മവിശ്വാസം നല്‍കി കൂടെ നില്‍ക്കുക തന്നെ ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

കാര്യങ്ങള്‍ പഠിച്ച് എല്ലാ വിധ നിയമസഹായവും പാര്‍ട്ടി നല്‍കും. നിലവിലെ സുപ്രിം കോടതിയിലെ ഹരജിയില്‍ പാര്‍ട്ടി കക്ഷി ചേരുന്നത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി സംസാരിക്കും. എംപിമാരായ ഇ. ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, കെ നവാസ് ഖനി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമ്മര്‍, യൂത്ത് ലീഗ് നാഷണല്‍ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഷിബു മീരാന്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ബുള്‍ഡോസര്‍ തകര്‍ത്ത ഗല്ലികള്‍ യൂത്ത് ലീഗ് നേതാക്കള്‍ ഇന്നലെയും സന്ദര്‍ശിച്ചിരുന്നു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ.വി.കെ ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവംഗം ഷിബു മീരാന്‍, എംഎസ്എഫ് ഡല്‍ഹി ഘടകത്തിലെ റാഫി, നസീഫ് അടങ്ങുന്ന സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്.

കണ്ണീരോടെയാണ് പ്രദേശ വാസികള്‍ യൂത്ത് ലീഗ് നേതാക്കളോട് കാര്യങ്ങള്‍ വിശദീകരിച്ചത്. എത്ര പ്രധാനമന്ത്രിമാര്‍ ഇന്ത്യ ഭരിച്ചു. ഇന്ദിര, രാജീവ്, റാവു, മന്‍മോഹന്‍. ഇവരൊന്നും ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ല, ഉമ്മമാര്‍ കണ്ണീര്‍ വാര്‍ത്തു. ഈ മോദിയുണ്ടല്ലോ, അയാളാണ് ഈ ദുര്‍വിധിക്ക് കാരണം. ബജ്‌റംഗ്ദള്‍ ഉണ്ടാക്കിയ കുഴപ്പമാണിത്. ഞങ്ങള്‍ ഹിന്ദുക്കളുമായി ഒരു പ്രശ്‌നവുമില്ല. അവരുടെ ആഘോഷങ്ങള്‍ക്ക് ഞങ്ങള്‍ സന്തോഷിക്കും. ഞങ്ങളുടെ ആഘോഷങ്ങള്‍ക്ക് അവരും സന്തോഷിക്കും. ആയുധമേന്തി പുറമെ നിന്ന് വന്നവരാണ് പ്രശ്‌നക്കാര്‍. ഇഫ്താറിന്റെ നേരം ഒച്ചയുണ്ടാക്കി (ഡി.ജെ) ബോധപൂര്‍വം അവര്‍ പ്രശ്‌നമുണ്ടാക്കി. പൊലീസ് എല്ലാം നോക്കി നിന്നു. ജാമിഅ മസ്ജിദിന്റെ മുമ്പിലെ എല്ലാ കടകളും ബുള്‍ഡോസര്‍ പറിച്ചെടുത്തു. ഗല്ലിയില്‍ 56 ഷോപ്പുകള്‍ തകര്‍ത്തു. 22 പേര്‍ അറസ്റ്റിലായി. പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകളും ഇന്റര്‍നെറ്റ് ബന്ധങ്ങളും നിര്‍ത്താലക്കി. ഒന്‍പത് ബുള്‍ഡോസറുകളാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചു നീക്കാനായി ഇറക്കിയത്. 1500ഓളം പോലീസും സെക്യൂരിറ്റി സൈന്യങ്ങളും പ്രദേശത്തു വിന്യസിച്ചു. ഇരകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. നേരത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംയുക്ത വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ യൂത്ത് ലീഗ് നേതാക്കള്‍ അഭിവാദ്യം ചെയ്തു. ഡല്‍ഹി സുന്ദര്‍ നഗറില്‍ യൂത്ത് ലീഗ് ജാഗ്രതാ സദസ്സും സംഘടിപ്പിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാനൊരുങ്ങി സിപിഐ

തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

Published

on

കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ. സീറ്റ് വിഭജനം പാളിയതോടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഐ ഒരുങ്ങുന്നത്. തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

സിപിഐക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തില്‍ അര്‍ഹമായ പരിഘണന നല്‍കാന്‍ സിപിഎം തയ്യാറായില്ലെന്ന് കാണിച്ചാണ് സിപിഐ ഒറ്റക്ക് മത്സരിക്കാന്‍ ഇറങ്ങിയത്. 14 വാര്‍ഡുകളില്‍ സിപിഐക്ക് നല്‍കിയത് ഒരു സീറ്റ് മാത്രം. തീരെ ജയ സാധ്യതയില്ലാത്ത സീറ്റാണ് നല്‍കിയത്. ഇതോടെയാണ് മുന്നണിവിട്ട് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. ‘ഏകപക്ഷീയമായ നിലപാട് സ്വീകരിക്കേണ്ട നമ്മെ മത്സരിപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മില്‍ നിന്ന് വന്നത്. സിപിഐയുടെ വോട്ടര്‍മാരില്ലാത്ത 5ാം വാര്‍ഡില്‍ മത്സരിക്കാന്‍ നല്‍കിയെങ്കിലും സിപിഐ നിഷേധിച്ചു. പിന്നാലെ സിപിഐക്ക് വോട്ടര്‍മാരുള്ള 8 വാര്‍ഡിലാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ബാലഗോപാല്‍ മാസ്റ്റര്‍ പറഞ്ഞു.’

പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ അനുമതി ലഭിച്ചതിനാല്‍ പാര്‍ട്ടി ചഹ്നത്തില്‍ തന്നെയാണ് മത്സരം. സിപിഎമ്മും സിപിഐയും തമ്മിലുള്ള മത്സരം കാണാന്‍ ആകാംക്ഷയുണ്ടെന്ന് സിപിഐ സ്ഥാനാര്‍ത്ഥി പറഞ്ഞു.

ഇടതു മുന്നണിയിലെ പ്രധാന കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതോടെ ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമാവുകയാണ് തുറയൂര്‍ പഞ്ചായത്ത്.

Continue Reading

kerala

യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം; നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.

Published

on

കോഴിക്കോട് നഗരത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാലംഗ സംഘത്തെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.

സംഭവത്തില്‍ പരിക്കേറ്റ യുവാവിനെ മുഖത്ത് ഉള്‍പ്പെടെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറല്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയോടെ യുവാവിനെ കാറില്‍ കൊണ്ടുപോകാനുള്ള ശ്രമം നടന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തെ ട്രാക്ക് ചെയ്ത് പ്രതികളെ വേഗത്തില്‍ പിടികൂടുകയായിരുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ യുവാവ് ഏറെകാലമായി കോഴിക്കോട് താമസിക്കുന്ന ആളാണ്. കസ്റ്റഡിയില്‍ ഉള്ളവരും കോഴിക്കോട് സ്വദേശികളാണ്.

യുവാവ് പരാതി നല്‍കാന്‍ തയാറായാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

 

Continue Reading

kerala

നെയ്യാര്‍ ഡാം ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടര്‍ന്നു

നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്.

Published

on

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം കൂടി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്. പുതുതായി 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ ഷട്ടറുകള്‍ ആകെ 240 സെന്റിമീറ്ററായി ഉയരും.

ഡാമിന് സമീപത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നെയ്യാര്‍ ഡാമിന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം, സംസ്ഥാനത്ത് തുടരുന്ന വ്യാപകമായ മഴ തെക്കന്‍ ജില്ലകളില്‍ ഇന്ന് കൂടി ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും, സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴകള്‍ ഉണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading

Trending