Connect with us

News

ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്ന ആദ്യ മലയാളി നായകനാകുമോ സഞ്ജു

ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച ഷെയിന്‍ വോണിന് സഞ്ജുവിനും ടീമിനും നല്‍കാനാവുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതി കൂടിയാവും കിരീടം.

Published

on

അഹമ്മദാബാദ്: സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്കെതിരെ സംസാരിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രബലരായിരുന്നു സുനില്‍ ഗവാസ്‌ക്കറും ആകാശ് ചോപ്രയും. മലയാളി നായകനെ നന്നായി പിന്തുണച്ചവരായിരുന്നു രവിശാസ്ത്രിയും ഇര്‍ഫാന്‍ പത്താനും. സഞ്ജുവിലെ ബാറ്റര്‍ അല്‍പ്പമധികം ജാഗ്രത പാലിക്കണമെന്ന പക്ഷത്തായിരുന്നു സഞ്ജയ് മഞ്ച്‌രേക്കര്‍.

ഇന്ന് യുവ നായകന്‍ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തിന് വിമര്‍ശകരില്ല. രണ്ടാം എലിമിനേറ്ററില്‍ ബെംഗളൂരുവിനെ രാജസ്ഥാന്‍ തകര്‍ത്തതിന് പിറകില്‍ സഞ്ജുവിലെ നായകനാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ബെംഗളൂരു നല്ല തുടക്കം നേടി (രജത് പടിദാര്‍-ഫാഫ് ഡുപ്ലസി എന്നിവര്‍ ക്രീസിലുള്ളപ്പോള്‍). എന്നാല്‍ ഈ കൂട്ടുകെട്ട്് തകര്‍ക്കാന്‍ മക്കോയിയെ രംഗത്തിറക്കിയ സഞ്ജു പിന്നെ തന്ത്രപരമായ ബൗളിംഗ് മാറ്റങ്ങളിലുടെ ബെംഗളൂരുവിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 155 എന്ന ബെംഗളൂരു സ്‌ക്കോര്‍ ഒരിക്കലും ഭദ്രമായിരുന്നില്ല. അഞ്ച് ബൗളര്‍മാരെ മാത്രം രംഗത്തിറക്കുന്നതും സാഹസികമാണ്. ആറാം ബൗളറായി റിയാന്‍ പരാഗുമുണ്ട്.

പക്ഷേ ആറാമന് അവസരം നല്‍കാതെ മുഖ്യ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിക്കുന്ന സഞ്ജു ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ അത് ചരിത്രമാണ്. ഇത് വരെ ഒരു മലയാളി നായകനും ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടില്ല. ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച ഷെയിന്‍ വോണിന് സഞ്ജുവിനും ടീമിനും നല്‍കാനാവുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതി കൂടിയാവും കിരീടം.

കൂള്‍ ഹാര്‍ദിക് പാണ്ഡ്യ

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയുടെ നായക വളര്‍ച്ചയില്‍ ആശങ്കാകുലരാണ് രോഹിത് ശര്‍മയെ പോലുള്ള, കെ.എല്‍ രാഹുലിനെ പോലുള്ള ഇന്ത്യന്‍ നായകര്‍. കഴിഞ്ഞ ടി-20 ലോകകപ്പ് ഉള്‍പ്പെടെ ദേശീയ നിരയില്‍ നിന്ന് പരുക്കില്‍ മാറിയ ഹാര്‍ദിക് ഇത്തവണ ഐ.പി.എല്ലില്‍ പ്രത്യക്ഷപ്പെട്ടത് നായകനായിട്ടായിരുന്നു. മുംബൈ ഇന്ത്യന്‍ സംഘത്തില്‍ രോഹിത് ശര്‍മക്ക് കീഴില്‍ കളിച്ച താരം ഐ.പി.എല്ലില്‍ പുതിയ ടീം വന്നപ്പോള്‍ അതിന്റെ അമരക്കാരനായി.

പിന്നെ കണ്ടതെല്ലാം ചരിത്രമാണ്. വിജയഗാഥ. തുടക്കം മുതല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം. നായകനായും ബാറ്ററായും ബൗളറായുമെല്ലാം തിളക്കം. ആദ്യ ക്വാളിഫയറിലും തകര്‍പ്പന്‍ വിജയം. ഹാര്‍ദിക്കിനും ടീമിനും അര്‍ഹിച്ചതാണ് ഇത്തവണത്തെ കിരീടമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുമ്പോള്‍ കിരീടം നേടിയാല്‍ ദേശീയ ടീമിന്റെ നായകസ്ഥാനത്തേക്കും അദ്ദേഹം പരിഗണിക്കപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അധികാരത്തില്‍ തുടരാന്‍ നെതന്യാഹു ഗസ്സ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നു: മുന്‍ ഇസ്രാഈലി ജനറല്‍

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി മുന്‍ ഇസ്രാഈല്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടിയുടെ തലവനുമായ യെയര്‍ ഗോലന്‍.

Published

on

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി മുന്‍ ഇസ്രാഈല്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടിയുടെ തലവനുമായ യെയര്‍ ഗോലന്‍. രാഷ്ട്രീയ നിലനില്‍പ്പിനായി ഗസ്സയ്ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോവുകയും ബന്ദിയാക്കാനുള്ള കരാര്‍ നേടാനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.

നിലവിലെ സര്‍ക്കാരിനെ നീക്കം ചെയ്യാന്‍ ഗോലന്‍ ആഹ്വാനം ചെയ്തു, ഒരു ‘തീവ്ര ന്യൂനപക്ഷം’ സംസ്ഥാനത്തെ ‘അഗാധത്തിലേക്ക്’ നയിക്കുകയാണെന്നും യുദ്ധം അവസാനിപ്പിച്ച് ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു കരാറിലേക്കുള്ള ഏത് വഴിയും തടസ്സപ്പെടുത്തുന്നുവെന്നും മുന്നറിയിപ്പ് നല്‍കി. നേതൃത്വത്തിന്റെ പെരുമാറ്റം സൈന്യത്തോടും പൊതുജനങ്ങളോടും ചെയ്യുന്ന വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു, ”ജീവനെയും രാജ്യത്തെയും രക്ഷിക്കാന്‍, ഈ സര്‍ക്കാരിനെ താഴെയിറക്കണം”.

തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ നെതന്യാഹു ബോധപൂര്‍വം ഗസ്സയ്ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോയി എന്ന് ആരോപിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ സമീപകാല അന്വേഷണത്തില്‍ നിന്നുള്ള കണ്ടെത്തലുകളാണ് ഗോലന്റെ വിമര്‍ശനം പ്രതിധ്വനിക്കുന്നത്.

തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പിന്തുണ പിന്‍വലിച്ച് സര്‍ക്കാരിനെ തകരുമെന്ന് ഭയന്ന് 30 ഇസ്രാഈലി തടവുകാരെ മോചിപ്പിക്കുന്ന കരാര്‍ നെതന്യാഹു നിരസിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

110-ലധികം ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടെയും ആന്തരിക രേഖകളുടെ അവലോകനത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ ആറ് മാസത്തെ അന്വേഷണത്തില്‍, ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹു ആവര്‍ത്തിച്ച് വ്യതിചലിപ്പിക്കുകയും ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന പൊതു-അന്തര്‍ദേശീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, രാഷ്ട്രീയ പ്രസക്തി നിലനിര്‍ത്താനുള്ള കണക്കുകൂട്ടല്‍ ശ്രമമായാണ് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചത്.

Continue Reading

world

ഖമര്‍ റൂജ് ക്രൂരതയുടെ കംബോഡിയന്‍ സൈറ്റുകള്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍

50 വര്‍ഷം മുമ്പ് കംബോഡിയയിലെ ക്രൂരമായ ഖെമര്‍ റൂജ് ഭരണകൂടം പീഡനത്തിനും വധശിക്ഷയ്ക്കും ഉപയോഗിച്ചിരുന്ന മൂന്ന് സ്ഥലങ്ങള്‍ യുനെസ്‌കോ അതിന്റെ ലോക പൈതൃക പട്ടികയില്‍ ചേര്‍ത്തു.

Published

on

50 വര്‍ഷം മുമ്പ് കംബോഡിയയിലെ ക്രൂരമായ ഖെമര്‍ റൂജ് ഭരണകൂടം പീഡനത്തിനും വധശിക്ഷയ്ക്കും ഉപയോഗിച്ചിരുന്ന മൂന്ന് സ്ഥലങ്ങള്‍ യുനെസ്‌കോ അതിന്റെ ലോക പൈതൃക പട്ടികയില്‍ ചേര്‍ത്തു.

പാരീസില്‍ നടന്ന ലോക പൈതൃക സമിതിയുടെ 47-ാമത് സെഷനില്‍ വെള്ളിയാഴ്ച (ജൂലൈ 11, 2025) ഐക്യരാഷ്ട്ര സാംസ്‌കാരിക ഏജന്‍സി ഈ മൂന്ന് സ്ഥലങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തി.

1975 മുതല്‍ 1979 വരെയുള്ള നാല് വര്‍ഷത്തെ ഭരണത്തില്‍ പട്ടിണി, പീഡനം, കൂട്ടക്കൊലകള്‍ എന്നിവയിലൂടെ ഏകദേശം 1.7 ദശലക്ഷം കംബോഡിയക്കാരുടെ മരണത്തിന് കാരണമായ കമ്മ്യൂണിസ്റ്റ് ഖെമര്‍ റൂജ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ലിഖിതം.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ മനുഷ്യരാശിക്ക് പ്രധാനപ്പെട്ടതായി കണക്കാക്കുന്ന സൈറ്റുകള്‍ പട്ടികപ്പെടുത്തുന്നു, അതില്‍ ചൈനയുടെ വന്‍മതില്‍, ഈജിപ്തിലെ ഗിസയിലെ പിരമിഡുകള്‍, ഇന്ത്യയിലെ താജ്മഹല്‍, കംബോഡിയയിലെ ആങ്കോര്‍ പുരാവസ്തു സമുച്ചയം എന്നിവ ഉള്‍പ്പെടുന്നു.

വെള്ളിയാഴ്ച ലിസ്റ്റ് ചെയ്ത മൂന്ന് സൈറ്റുകളില്‍ രണ്ട് കുപ്രസിദ്ധ ജയിലുകളും ഒരു ഹോളിവുഡ് സിനിമയില്‍ അനശ്വരമാക്കിയ ഒരു എക്‌സിക്യൂഷന്‍ സൈറ്റും ഉള്‍പ്പെടുന്നു.

തലസ്ഥാനമായ നോം പെന്നില്‍ സ്ഥിതി ചെയ്യുന്ന ടുവോള്‍ സ്ലെംഗ് വംശഹത്യ മ്യൂസിയം, ഒരു കുപ്രസിദ്ധ ജയിലായി ഖമര്‍ റൂജ് ഉപയോഗിച്ചിരുന്ന ഒരു മുന്‍ ഹൈസ്‌കൂളിന്റെ സ്ഥലമാണ്. S-21 എന്നറിയപ്പെടുന്ന, ഏകദേശം 15,000 പേര്‍ അവിടെ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.

സെന്‍ട്രല്‍ കംബോഡിയയിലെ റൂറല്‍ കംപോങ് ച്‌നാങ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന M-13 ജയില്‍ ആദ്യകാല ഖമര്‍ റൂഷിലെ പ്രധാന ജയിലുകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു.

തലസ്ഥാനത്ത് നിന്ന് ഏകദേശം 15 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ചൊയുങ് ഏക് ഒരു വധശിക്ഷാ സ്ഥലമായും കൂട്ട ശവക്കുഴിയായും ഉപയോഗിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോ ജേണലിസ്റ്റ് ഡിത്ത് പ്രാന്‍, ലേഖകന്‍ സിഡ്നി ഷാന്‍ബെര്‍ഗ് എന്നിവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി 1984-ല്‍ പുറത്തിറങ്ങിയ ‘ദി കില്ലിംഗ് ഫീല്‍ഡ്‌സ്’ എന്ന സിനിമയുടെ കേന്ദ്രബിന്ദുവാണ് അവിടെ നടന്ന അതിക്രമങ്ങളുടെ കഥ.

1975 ഏപ്രില്‍ 17-ന് ഖെമര്‍ റൂജ് ഫ്‌നാം പെന്‍ പിടിച്ചെടുത്തു, ഉടന്‍ തന്നെ നഗരത്തിലെ മിക്കവാറും എല്ലാ നിവാസികളെയും ഗ്രാമപ്രദേശങ്ങളിലേക്ക് കൊണ്ടുപോയി, 1979 വരെ അവര്‍ കഠിനമായ സാഹചര്യങ്ങളില്‍ അധ്വാനിക്കാന്‍ നിര്‍ബന്ധിതരായി, അയല്‍രാജ്യമായ വിയറ്റ്‌നാമില്‍ നിന്നുള്ള ആക്രമണത്തിലൂടെ ഭരണം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു.

2022 സെപ്റ്റംബറില്‍, ഖമര്‍ റൂജ് ട്രിബ്യൂണല്‍ എന്നറിയപ്പെടുന്ന കംബോഡിയയിലെ കോടതികളിലെ യുഎന്‍ പിന്തുണയുള്ള അസാധാരണ ചേമ്പറുകള്‍, ഖമര്‍ റൂജ് നേതാക്കള്‍ക്കെതിരായ കേസുകള്‍ സമാഹരിക്കുന്ന ജോലികള്‍ അവസാനിപ്പിച്ചു. 16 വര്‍ഷത്തിനിടെ ട്രിബ്യൂണലിന് 337 മില്യണ്‍ ഡോളര്‍ ചിലവായി, എന്നാല്‍ വെറും മൂന്ന് പേരെ ശിക്ഷിച്ചു.

കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് വെള്ളിയാഴ്ച (ജൂലൈ 11, 2025) യുനെസ്‌കോയുടെ ലിസ്റ്റിംഗ് അടയാളപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം ഒരേസമയം ഡ്രംസ് അടിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഒരു സന്ദേശം നല്‍കി.

‘സമാധാനം എപ്പോഴും സംരക്ഷിക്കപ്പെടേണ്ടതിന്റെ ശാശ്വതമായ ഓര്‍മ്മപ്പെടുത്തലായി ഈ ലിഖിതം വര്‍ത്തിക്കട്ടെ,’ ഹണ്‍ മാനെറ്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ചരിത്രത്തിന്റെ ഇരുണ്ട അധ്യായങ്ങളില്‍ നിന്ന്, മനുഷ്യരാശിക്ക് ഒരു നല്ല ഭാവി കെട്ടിപ്പടുക്കാന്‍ നമുക്ക് ശക്തി ലഭിക്കും.

‘വംശഹത്യ, പീഡനം, കൂട്ട ക്രൂരത എന്നിവയുടെ വേദനാജനകമായ പൈതൃകങ്ങളുമായി രാജ്യം ഇപ്പോഴും പിടിമുറുക്കുകയാണെന്ന്’ നോം പെനിലെ കംബോഡിയയിലെ ഡോക്യുമെന്റേഷന്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യൂക് ചാങ് പറഞ്ഞു. എന്നാല്‍ യുനെസ്‌കോയുടെ പട്ടികയില്‍ മൂന്ന് സൈറ്റുകള്‍ ഉള്‍പ്പെടുത്തുന്നത് ലോകമെമ്പാടുമുള്ള കംബോഡിയക്കാരുടെയും മറ്റുള്ളവരുടെയും യുവതലമുറയെ ബോധവല്‍ക്കരിക്കുന്നതില്‍ ഒരു പങ്ക് വഹിക്കും.

‘അവര്‍ അക്രമത്തിന്റെ ഭൂപ്രകൃതിയായിരുന്നുവെങ്കിലും, ആ കാലഘട്ടത്തില്‍ ഇതുവരെ ഉണങ്ങാത്ത മുറിവുകള്‍ ഉണക്കാന്‍ അവരും സംഭാവന ചെയ്യും,’ അദ്ദേഹം പറഞ്ഞു.

‘നാലു കംബോഡിയന്‍ പുരാവസ്തു സൈറ്റുകള്‍ മുമ്പ് യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളായി ആലേഖനം ചെയ്തിരുന്നു, അങ്കോര്‍, പ്രീ വിഹെര്‍, സാംബോ പ്രീ കുക്ക്, കോ കെര്‍ എന്നിവ ഉള്‍പ്പെടുന്നു,’ മന്ത്രാലയം പറഞ്ഞു.

Continue Reading

india

ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍

സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.

Published

on

സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പ്രദേശത്ത് ശനിയാഴ്ച രാത്രി ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മുകളിലേക്ക് മദ്യപിച്ച് കാറോടിച്ചയാള്‍ അറസ്റ്റില്‍.

സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.

ജൂലൈ 9 ന് പുലര്‍ച്ചെ 1:45 ഓടെയാണ് സംഭവം. തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. ഉത്സവ് ശേഖര്‍ (40) എന്ന ഡ്രൈവറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഡ്രൈവിങ്ങിനിടെ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു.

40 വയസ്സുള്ള ലാധി, എട്ട് വയസ്സുള്ള മകള്‍ ബിംല, 45 വയസ്സുള്ള ഭര്‍ത്താവ് സബാമി (ചിര്‍മ്മ എന്ന പേര്), 45 വയസ്സുള്ള രാം ചന്ദര്‍, 35 വയസ്സുള്ള ഭാര്യ നാരായണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാന്‍ സ്വദേശികളാണ്.

പോലീസിന്റെയും ദൃക്സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക അന്വേഷണത്തില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന ഇരകളുടെ മേല്‍ വെള്ള ഔഡി കാര്‍ ഇടിച്ചുകയറ്റിയതായും ദ്വാരക സ്വദേശിയായ ശേഖറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയതായും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

Trending