Connect with us

News

രാജ്യത്ത് കോവിഡിന് കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ

തങ്ങളുടെ രാജ്യത്ത് കോവിഡ് പടരാന്‍ കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ.

Published

on

സോള്‍: തങ്ങളുടെ രാജ്യത്ത് കോവിഡ് പടരാന്‍ കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ. ദക്ഷിണ കൊറിയയില്‍ നിന്നും പറന്നുവന്ന ബലൂണുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലൂടെയാണ് ഉത്തര കൊറിയയില്‍ കോവിഡ് പടര്‍ന്നത് എന്നായിരുന്നു ഉത്തര കൊറിയന്‍ അധികൃതരില്‍ നിന്ന് വന്ന പ്രതികരണം.

ഉത്തര കൊറിയയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമായ ഇഫോയില്‍ കോവിഡ് പകര്‍ച്ചയുടെ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ എപിഡെമിക് പ്രിവന്‍ഷന്‍ സെന്റര്‍ കണ്ടെത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം. എന്നാല്‍ ആരോപണത്തെ ദക്ഷിണകൊറിയ തള്ളി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിഷേധിക്കാനാവാത്ത തെളിവുകള്‍; ദിലീപിന്റെ വിധിയെന്തായിരിക്കും?

കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, ഗൂഢാലോചന നടത്തിയത് നടന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.

മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി.

കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിന്റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തി. കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ട്. ആലുവ പാലസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്. 85 ദിവസത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് ജയില്‍ മോചിതനായത്.

Continue Reading

kerala

ആലപ്പുഴ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ആന ചരിഞ്ഞു

ശീവേലി സമയത്ത് ക്ഷേത്രമതില്‍പ്പുറത്ത് തളച്ചിരിക്കുമ്പോഴാണ് ആന മറിഞ്ഞുവീണത്.

Published

on

ആലപ്പുഴ : മുല്ലയ്ക്കല്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ (55) തിങ്കളാഴ്ച രാവിലെ 7.15ഓടെ ചരിഞ്ഞു. ശീവേലി സമയത്ത് ക്ഷേത്രമതില്‍പ്പുറത്ത് തളച്ചിരിക്കുമ്പോഴാണ് ആന മറിഞ്ഞുവീണത്. ഉടന്‍തന്നെ ക്ഷേത്ര ഉദ്യോഗസ്ഥര്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദീര്‍ഘകാലമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ നാളുകളില്‍ എഴുന്നള്ളിക്കാറില്ലായിരുന്നു.
ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകമായി നിര്‍മ്മിച്ച തറയിലാണ് വിശ്രമ സൗകര്യം ഒരുക്കിയിരുന്നതും.

1987ലെ കൊടിയേറ്റാഘോഷാനന്തരമുണ്ടായ മിച്ചം ഉപയോഗിച്ച് ക്ഷേത്രം ഈ ആനയെ വാങ്ങിയത്. 1988ല്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയതിന് ശേഷമിങ്ങോട്ടുള്ള ഭക്തര്‍ ഏറെ സ്നേഹത്തോടെ കണ്ടിരുന്ന ഗജവീരനായിരുന്നു ബാലകൃഷ്ണന്‍.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോന്നിയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകുമെന്ന് വിവരം.

 

Continue Reading

india

ഇന്‍ഡിഗോ പ്രതിസന്ധി: ഏഴ് ദിവസം പിന്നിട്ടിട്ടും സര്‍വീസ് മുടക്കം തുടരുന്നു; 350 വിമാനങ്ങള്‍ കൂടി റദ്ദാക്കി

നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസ് മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടു.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമഗതാഗത രംഗത്ത് ഇതുവരെ കാണാത്ത കലാപം സൃഷ്ടിച്ച ഇന്‍ഡിഗോ പ്രതിസന്ധി ഏഴാം ദിവസവും തുടരുന്നു. തിങ്കളാഴ്ച മാത്രം 350 വിമാനങ്ങളാണ് റദ്ദായത്. നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസ് മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടു.

ഡല്‍ഹി വിമാനത്താവളത്തില്‍ 134 സര്‍വീസുകള്‍, ബംഗളൂരു 127, ചെന്നൈ 71, അഹമ്മദാബാദ് 20 സര്‍വീസുകള്‍ എന്നിവയാണ് റദ്ദാക്കപ്പെട്ടത്. വിശാഖപട്ടണം, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും സര്‍വീസ് തടസപ്പെട്ടു.

ഞായറാഴ്ച ഇന്‍ഡിഗോ 650-ഓളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ശനിയാഴ്ച ഇത് ആയിരത്തോളം ആയി. ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് കമ്പനി നല്‍കിക്കഴിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇന്നോടെ പ്രതിസന്ധി ശമിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും സര്‍വീസ് മുടക്കം തുടരുകയാണ്. ഡിസംബര്‍ 15നകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിപുലമായ സര്‍വീസ് മുടക്കവുമായി രാജ്യത്തിന്റെ വ്യോമഗതാഗതം ഒരു ആഴ്ചത്തോളം സ്തംഭിപ്പിച്ച ഇന്‍ഡിഗോയുടെ മേധാവികളെ വിശദീകരണത്തിന് പാര്‍ലമെന്ററി സമിതി വിളിച്ചു വരുത്തും.

ഇതിനൊപ്പം വിശദീകരണം ആവശ്യപ്പെട്ട് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡി.ജി.സി.എ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

സര്‍വീസ് മുടക്കത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും യാത്രക്കാരുടെ താത്പര്യം എങ്ങനെ സംരക്ഷിക്കുമെന്നുമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സമിതി വിശദീകരണം തേടുമെന്ന് സൂചന.

 

Continue Reading

Trending