സോള്‍: തങ്ങളുടെ രാജ്യത്ത് കോവിഡ് പടരാന്‍ കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ. ദക്ഷിണ കൊറിയയില്‍ നിന്നും പറന്നുവന്ന ബലൂണുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലൂടെയാണ് ഉത്തര കൊറിയയില്‍ കോവിഡ് പടര്‍ന്നത് എന്നായിരുന്നു ഉത്തര കൊറിയന്‍ അധികൃതരില്‍ നിന്ന് വന്ന പ്രതികരണം.

ഉത്തര കൊറിയയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമായ ഇഫോയില്‍ കോവിഡ് പകര്‍ച്ചയുടെ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ എപിഡെമിക് പ്രിവന്‍ഷന്‍ സെന്റര്‍ കണ്ടെത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം. എന്നാല്‍ ആരോപണത്തെ ദക്ഷിണകൊറിയ തള്ളി.