kerala
എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി എവിടെ?
സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേര്‍ക്ക് നാടന്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ദൂരൂഹത.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേര്‍ക്ക് നാടന്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ദൂരൂഹത. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ നിയമസഭയിലും പുറത്തും മുഖം വികൃതമായ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പരിചയൊരുക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് വിലയിരുത്തല്‍.
പ്രതിപക്ഷത്തിന്റെ ഈ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന സാഹചര്യത്തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. 24 മണിക്കൂര്‍ പൊലീസ് സാന്നിധ്യവുമുള്ളതും സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കുന്നുകുഴിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഓഫീസിന് നേരെ സുബോധമുള്ള ആരും ഇത്തരമൊരുകൃത്യം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ഇത് ചെയ്തയാളിന് പാര്‍ട്ടിക്കാരുടെ കണ്ണില്‍ പെടാതെ അവിടുന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല. മാത്രമല്ല ചുറ്റുപാടും ട്രാഫിക് ക്യാമറയുള്ളതിനാല്‍ പൊലീസിന് മണിക്കൂറിനുള്ളില്‍ തന്നെ ആളിനെ പിടികൂടാനും കഴിയും. ഇതൊന്നും ഉണ്ടാകാത്തതാണ് ദുരൂഹതയുണര്‍ത്തുന്നത്. സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് എ.കെ.ജി സെന്ററിനു നേരെയുള്ള അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ബോംബെറിഞ്ഞ ആളുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നു.
മൂക്കിന് താഴെ പൊലീസ് ഇരുട്ടില്‍
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ നാടന്‍ പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടാനാകാതെ പൊലീസ് ഇരുട്ടില്‍. അസി.കമ്മിഷണര്‍ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡപ്യൂട്ടി കമ്മിഷണര്‍ എ.നസീം മേല്‍നോട്ടം വഹിക്കും. സൈബര്‍സെല്‍ ഡിവൈ.എസ.്പി ടി.ശ്യാംലാലിനെയും കന്റോണ്‍മെന്റ് സി.ഐ ബി.എം.ഷാഫിയെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ അനുസരിച്ച് പൊലീസ് എത്തിയ നിഗമനം അവരെ കുഴയ്ക്കുകയാണ്. സംഭവത്തിലെ പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടോയെന്നുള്ള സംശയമാണ് പൊലീസിനെ വലയ്ക്കുന്നത്.
അതേസമയം, സ്‌ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില തെളിവുകള്‍ ലഭിച്ചതായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ അറിയിച്ചു. അക്രമിയെ വേഗം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. സ്‌ഫോടക വസ്തു എറിയുന്ന സിസി ടിവി ദൃശ്യത്തില്‍ ഒരാള്‍ മാത്രമാണ് ഉള്ളത്. കൂടുതല്‍ ആളുണ്ടോയെന്ന് പരിശോധിക്കുന്നതായും വിജയ് സാഖറെ പറഞ്ഞു.
എ.കെ.ജി സെന്ററിലെ ജീവനക്കാര്‍ നല്‍കിയ പരാതി പ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 436, എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി 436 അനുസരിച്ചുള്ള തീവയ്പ്പിന് 10 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) അനുസരിച്ച് പത്തുവര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാം. ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തുകയാണെന്ന് സ്ഥലം സന്ദര്‍ശിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും രാത്രി ആയതിനാല്‍ വ്യക്തമല്ലെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വ്യാഴാഴ്ചരാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എ.കെ.ജി സെന്ററിന് മുന്നിലെ റോഡിലാണ് സ്‌ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു.
india
ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍
14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.
സ്വാതന്ത്ര്യ-പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്നും ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
kerala
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന്‍ ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്‌പെന്‍ഷന്‍
സി.പി.എം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ് കുമാര്‍.

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റ് നടത്താനായി സൂക്ഷിച്ചിരുന്ന നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കാന്റീന്‍ ജീവനക്കാരനെ അടക്കം കാണിച്ച സുരക്ഷാ ജീവനക്കാരന് സസ്‌പെന്‍ഷന്‍. താല്‍കാലിക ജീവനക്കാരന്‍ സുരേഷ് കുമാറിനെയാണ് സൂപ്രണ്ടന്റ് സസ്‌പെന്‍ഡ് ചെയ്തത്. സി.പി.എം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ് കുമാര്‍.
ജോലിയില്‍ നിന്ന് 15 ദിവസം സസ്‌പെന്‍ഡ് ചെയ്ത സൂപ്രണ്ടന്റ് സുരക്ഷാ ജീവനക്കാരനോട് വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ സ്വദേശിനിയായ 28കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഈ മൃതദേഹമാണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാര്‍ കാന്റീന്‍ നടത്തിപ്പുകാരനും ബന്ധുക്കള്‍ക്കും കാണിച്ചു കൊടുത്തത്. തന്റെ അറിവോടെയല്ല സുരക്ഷാ ജീവനക്കാരന്‍ താക്കോല്‍ എടുത്തതെന്നാണ് ്ോര്‍ച്ചറിയുടെ ചുമതലയുള്ള നഴ്‌സിങ് സ്റ്റാഫ് പറയുന്നത്.
kerala
ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവം; അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമര്‍ശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലും ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. പകരം ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നതായിരുന്നു ്ര്രപധാന ശിപാര്‍ശ. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയം ഉന്നയിച്ചതില്‍ തനിക്ക് അച്ചടക്കലംഘനം സംഭവിച്ചതായി ഡോ. ഹാരിസ് ഹസന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ അധ്യാപക സംഘടന പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്‍കി കുക്കു പരമേശ്വരന്
-
kerala3 days ago
തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ജിഎസ്ഡിപി ഇടിഞ്ഞു; ദക്ഷിണേന്ത്യയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച കേരളത്തില്‍
-
Film3 days ago
നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍