Connect with us

kerala

മലപ്പുറത്തും മങ്കിപോക്‌സ്; യു.എ.ഇയില്‍ നിന്നെത്തിയയാള്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്.

Published

on

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം ആറിന് യുഎഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് രോഗബാധ.

പതിമൂന്നാം തീയതി രോഗിക്ക് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത സമ്പര്‍ക്കം ഉള്ളവരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; 73,000ന് മുകളില്‍ തന്നെ

കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുന്ന സാഹചര്യമായിരുന്നു വിപണിയില്‍ കണ്ടുവന്നിരുന്നത്.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 73,040 രൂപയാണ് വില വരുന്നത്. ഗ്രാമിന് 9130 രൂപയും നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും വരും.
തിങ്കളാഴ്ച്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് ഇന്നലെയാണ് വീണ്ടും 73000 കടന്ന് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുന്ന സാഹചര്യമായിരുന്നു വിപണിയില്‍ കണ്ടുവന്നിരുന്നത്.

കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് ഇറങ്ങിയ സ്വര്‍ണവില പിന്നീട് 71,000 ലേക്ക് കുതിച്ചതിനുശേഷമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം.
73000 കടന്നതോടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷക്കിടെയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രം സ്വര്‍ണമോഷണം; ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും

ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക.

Published

on

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ സ്വര്‍ണ മോഷണത്തില്‍ ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക. ഇതിനായി ഫോര്‍ട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

108 പവന്‍ സ്വര്‍ണം കാണാതാവുകയും പിന്നീട് ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടുകയും ചെയ്തതിലാണ് നടപടി.

ക്ഷേത്രത്തില്‍ മോഷണമല്ല നടന്നതെന്ന് ആദ്യം പൊലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് മോഷണം തന്നെയാണെന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മേയ് ഏഴിനും പത്തിനുമിടയിലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നതെന്ന് എഫ്ഐആറില്‍ പറയുന്നു.

Continue Reading

kerala

വാഹനാപകടം; ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു; താരത്തിനും അമ്മക്കും പരിക്ക്

ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

Published

on

സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. അപകടത്തില്‍ ഷൈന്‍ ടോമിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഷൈനിന്റെ ചികിത്സാര്‍ഥം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. ഷൈനിന്റെ വലത് കൈക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

Continue Reading

Trending