Connect with us

gulf

പുതുമോടിയില്‍ പുണ്യഗേഹം

വിശുദ്ധ ഗേഹത്തിന് പുതുവര്‍ഷ പുലരിയില്‍ പുതുമോടി. ഹിജ്‌റ മാസാരംഭത്തില്‍ പുണ്യ കഅബാലയത്തിന്റെ പഴയ കിസ്‌വ മാറ്റി പതിയ കിസ്‌വ അണിയിച്ചു.

Published

on

അഷ്‌റഫ് വേങ്ങാട്
റിയാദ്‌

വിശുദ്ധ ഗേഹത്തിന് പുതുവര്‍ഷ പുലരിയില്‍ പുതുമോടി. ഹിജ്‌റ മാസാരംഭത്തില്‍ പുണ്യ കഅബാലയത്തിന്റെ പഴയ കിസ്‌വ മാറ്റി പതിയ കിസ്‌വ അണിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ ദുല്‍ഹജ്ജ് ഒമ്പതിന് അറഫയില്‍ സംഗമിക്കുന്ന വേളയിലയിലായിരുന്നു കിസ്‌വ മാറ്റിയിരുന്നത്. ഇത്തവണ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് പുതുവര്‍ഷ ദിനമായ മുഹറം ഒന്നിലേക്ക് മാറ്റിയത്.

ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് മേല്‍നോട്ടത്തില്‍ കിസ്‌വ ഫാക്ടറിയിലെ ഉദ്യോഗസ്ഥരും ഹറം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ഇന്നലെ പുലര്‍ച്ചയോടെ കിസ്‌വ മാറ്റല്‍ ചടങ്ങ് പൂര്‍ത്തീകരിച്ചത്. നാള്‍ മണിക്കൂറോളം നീണ്ട കിസ്‌വ മാറ്റുന്ന ചടങ്ങിന് ആയിരകണക്കിന് വിശ്വാസികളും സാക്ഷികളായി. കഅബയെ അണിയിക്കാനുള്ള പുത്തന്‍ കിസ്‌വ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ മക്ക ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ മുഖ്യ സൂക്ഷിപ്പുകാരനായ ഡോ . സ്വാലിഹ് അഷൈബിക്ക് കൈമാറിയിരുന്നു. നൂറാമത്തെ കിസ്‌വയാണ് ഇന്നലെ വിശുദ്ധ കഅബയെ അണിയിച്ചതെന്ന് ഇരുഹറം കാര്യാലയം മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

ഹിജ്‌റ 1343 ല്‍ ആധുനിക സഊദിയുടെ ശില്‍പിയായി അറിയപ്പെടുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ വിശുദ്ധ കഅബക്ക് മൂടുപടം അണിയിച്ചിരുന്നു. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സില്‍ 220 ഓളം ഉദ്യോഗസ്ഥരും വിദഗ്ധരുമടങ്ങുന്ന സംഘമാണ് എട്ട് മുതല്‍ ഒമ്പത് മാസം വരെയുള്ള സമയത്തിനുള്ളില്‍ കിസ്‌വയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 120 കിലോഗ്രാം സ്വര്‍ണ്ണ കമ്പികളും നൂറു കിലോഗ്രാം വെള്ളിയും 670 കിലോഗ്രാം അസംസ്‌കൃത പട്ടും ഉപയോഗിച്ചാണ് കിസ്‌വ നിര്‍മ്മാണം. സ്വര്‍ണ്ണ വെള്ളി നൂലുകള്‍ കൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങളും ഇസ്ലാമിക കാലിഗ്രാഫിയും ചെയ്യുന്ന കിസ്‌വയുടെ നിര്‍മ്മാണത്തിന് രണ്ട് കോടിയിലേറെയാണ് ചെലവ് വരുന്നത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending