Connect with us

kerala

അവധി പ്രഖ്യാപനം വൈകി; എറണാകുളം കലക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

എറണാകുളം സ്വദേശി അഡ്വ.എം.ആര്‍ ധനിലാണ് ഹര്‍ജി സമര്‍പ്പിച്ചത്

Published

on

കൊച്ചി: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുന്നതിന് കാലതാമസം വരുത്തിയ ജില്ലാ കലക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശി അഡ്വ.എം.ആര്‍ ധനിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ജില്ലയില്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ കടുത്ത ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. രാവിലെ 8.25നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണെന്ന് കലക്ടര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പലയിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഇതിനോടകം സ്‌കൂളിലെത്തിയിരുന്നു.

പ്രാതല്‍ ഭക്ഷണം തയാറാവുകയും പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തതിനുശേഷമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ഭക്ഷണം പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്തത്.
സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടണമെന്ന് അഡ്വ.എം.ആര്‍ ധനില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അവധി പ്രഖ്യാപനത്തിന് മാര്‍ഗരേഖകളടക്കം സംസ്ഥാനത്ത് കൊണ്ടുവരണമെന്നും ഉന്നയിച്ചിട്ടുണ്ട്.

kerala

മുത്തങ്ങ എം.ഡി.എം.എ കേസ് ഒരാള്‍ കൂടെ പിടിയില്‍

മുമ്പ് പിടിയിലായ പ്രതികള്‍ വിഷ്ണുവില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Published

on

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയ ഒക്ടോബര്‍ മാസത്തെ കേസില്‍ മറ്റൊരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ നെല്ലിക്കോമത്ത് സ്വദേശിയായ വി. വിഷ്ണു (25) വിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മുമ്പ് പിടിയിലായ പ്രതികള്‍ വിഷ്ണുവില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 9ന് കര്‍ണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കാറില്‍ എം.ഡി.എം.എ കടത്തിയതിന് കോഴിക്കോട് സ്വദേശികളായ കെ. അഭിലാഷ് (44), അദീബ് മുഹമ്മദ്് സാലിഹ് (36), അബ്ദുള്‍ മഷൂദ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടുള്ള ചോദ്യം ചെയ്യലിലാണ് മയക്കുമരുന്നിന്റെ ഉറവിടമായി വിഷ്ണുവിന്റെ പേര് പുറത്ത് വന്നത്.

 

Continue Reading

kerala

ബി.എല്‍.ഒമാര്‍ ജീവിതം ബലി നല്‍കുമ്പോള്‍

കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ്ജ്, രാജസ്ഥാനില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച മുകേഷ് ജംഗിദ്.

Published

on

എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ മാനസിക സംഘര്‍ഷം താങ്ങാനാവാതെ ജീവിതം അവസാനിപ്പിച്ചതു ബൂത്ത്‌ലെ വല്‍ ഓഫീസര്‍മാരായ (ബി.എല്‍.ഒ) രണ്ടു പേര്‍. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ്ജ്, രാജസ്ഥാനില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച മുകേഷ് ജംഗിദ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.എല്‍.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന ആരോപണം ശരിവെയ്ക്കുന്നതായിരുന്നു ഈ രണ്ട് മരണങ്ങളും. വോട്ടര്‍മാര്‍ക്കു ഫോം നല്‍കി പൂരിപ്പിച്ചു വാങ്ങിയാല്‍ പോരേ എന്നു ചോദിക്കുന്ന ജില്ലാ ഭരണകൂടങ്ങള്‍ ബി.എല്‍.ഒമാര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അറിയുന്നില്ല.

കനത്ത ജോലി ഭാരവും എണ്ണപ്പെട്ട ദിനങ്ങളുമാണ് ഓരോ ബി.എല്‍.ഒമാരെയുംതളര്‍ത്തി കളഞ്ഞത്. എസ്.ഐ.ആര്‍ ഫോം വിതരണവും പൂരിപ്പിക്കലും ഡിജിറ്റലൈസ് ചെയ്യലും അടക്കം പൂര്‍ത്തിയാക്കാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ മുന്നിലുള്ളത് ഏഴു ദിനങ്ങള്‍ മാത്രം. ശ നിയും ഞായറും ജോലി ചെയ്താല്‍ പോലും ഫോം വിതരണം ചെയ്തു തിരികെ വാങ്ങാനാവില്ല. മാനസിക സംഘര്‍ഷം മാത്രമല്ല, ആത്മഹത്യ പോലും നടക്കുമെന്ന മുന്നറിയിപ്പുമായി ബി.എല്‍.ഒ മാര്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ദിവസങ്ങള്‍ വെട്ടികുറച്ചതും ഓരോ ദിവസവും ചെയ്യേണ്ട ഡ്യൂട്ടിക്കു ടാര്‍ജറ്റ് നിശ്ചയിച്ചതുമാണ് ബി.എല്‍ .ഒ മാരുടെ ജോലി ഭാരം അതികഠിനമാക്കിയത്.

വീടുകളില്‍ ആളില്ലാത്തതും തൊട്ടടുത്തു താമസിക്കുന്നര്‍ക്കു പോലും അയല്‍ക്കാരെ കുറിച്ച് അറിവില്ലാത്തതുമാണ് എസ്. ഐ.ആര്‍ ഫോം വിതരണത്തില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ട്. കൊച്ചി നഗരമധ്യത്തിലെ പടുകൂറ്റന്‍ ഫ്‌ളാറ്റിന്റെ ഏറ്റവും മുകളിലെത്തി അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ ഫ്‌ലാറ്റ് വിറ്റു പോയതായി അവിടെയെത്തിയ വനിതാ ബി.എല്‍.ഒ അറിയുന്നത്. തൊട്ടടുത്ത ഫ്‌ലാറ്റിലുള്ളവര്‍ക്ക് ഇവരെ അറിയുകയുമില്ല. ഇനി ഈ വീട്ടുകാരെ എങ്ങനെ കണ്ടത്തും എന്നതാണ് ഇവിടെയെത്തിയ വനിതാ ബി.എല്‍.ഒ നേരിടുന്ന പ്രതിസന്ധി. നഗരങ്ങളില്‍ ഇത്തരത്തില്‍ വീടുകള്‍ വിറ്റുപോയവരും ഫ്‌ലാറ്റുകള്‍ മാറിയവരും ഉണ്ടെന്ന് ബി.എല്‍.ഒ പറയുന്നു.

എന്നാല്‍, എറണാകുളം ജില്ലയിലെ മറ്റൊരു ഉദ്യോഗസ്ഥ നേരിടുന്ന പ്രതിസന്ധി മറ്റൊന്നാണ്. എസ്.ഐ.ആര്‍ ജോലി ചെയ്തു തുടങ്ങിയതോടെ വീട്ടുകാര്യങ്ങള്‍ താളം തെറ്റിയതായി ഉദ്യോഗസ്ഥയായ ബി. എല്‍.ഒ പറയുന്നു. വീട്ടിലുള്ളതു രണ്ട് കുട്ടികള്‍. ഒരാള്‍ക്ക് ഒരുവയസ് പോലും പൂര്‍ ത്തിയായിട്ടില്ല. മറ്റേയാള്‍ എല്‍.പി സ്‌ളില്‍ പഠിക്കുന്നു. ഇവരുടെ കാര്യങ്ങള്‍ നേരെ ചൊവ്വേ നോക്കിയിട്ടു ദിവസങ്ങളായി. ശനിയും ഞായറും എസ്.ഐ.ആര്‍ ഫോം വിതരണം ചെയ്യാന്‍ പോയി. കോട്ടയത്തെ ബി.എല്‍.ഒയ്ക്ക് നേരിട്ടത് മറ്റൊരനുഭവമാണ്. പലരോടും അന്വേഷിച്ചും അലഞ്ഞുമാണ് പട്ടികയിലെ വീട്ടുകാരുടെ വീടു കണ്ടുപിടിച്ചത്. എത്തിയപ്പോഴാവട്ടെ വീട് പൂ ട്ടി കിടക്കുന്നു. വിട്ടുകാര്‍ എവിടെ പോയെ ന്നോ എന്ന് വരുമെന്നോ തൊട്ടടുത്ത് താമസിക്കുന്നവര്‍ക്കു പോലും അറിയില്ല. ലെറ്റര്‍ബോക്‌സില്‍ നിക്ഷേപിക്കാന്‍ നോക്കി യെങ്കിലും അങ്ങനെ ഒന്ന് അവിടെ കണ്ടില്ല. അവസാനം ഫോം നല്‍കാനാവാതെ തിരികെ പോന്നു.

നവംബര്‍ നാലു മുതല്‍ ഡിസംബര്‍ നാലു വരെയാണ് എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി ഇലക്ഷന്‍ കമ്മീഷന്‍ ബി.എല്‍.ഒമാര്‍ക്കു നല്‍കിയ സമയ പരിധി. ഈ സമയത്തിനുള്ളില്‍ ഫോം വിതരണം ചെയയ്തു പൂരിപ്പിച്ചു വാങ്ങുകയും ഡിസംബര്‍ ഒന്‍പതിന് കരട് പട്ടിക പുറത്തുവിടാനുമായിരുന്നു തീരുമാനം. എന്നാല്‍, ഫോം കിട്ടിയതാവട്ടെ മൂന്ന് ഘട്ടങ്ങളായാണ്. ആദ്യം 300 ഫോമുകളാണ് ലഭിച്ചത്. പിന്നീട് 600 ഫോമുകള്‍ വീതം രണ്ട് ഘട്ടമായും ലഭിച്ചു. എല്ലാ ജില്ലകളിലും ഇതു തന്നെയായിരുന്നു അവസ്ഥയെന്നും ബി.എല്‍.ഒമാര്‍ ചൂണ്ടിക്കാട്ടുന്നു. ഫോം നല്‍കാനും വാങ്ങാനുമായി ഒരു വീട്ടില്‍ രണ്ട് തവണയെങ്കിലും എത്തണം. ഒരു വീട്ടില്‍ അഞ്ച് മുതല്‍ 10 മിനിറ്റ് വരെ സമയം ചിലവഴിക്കേണ്ടതാ യി വരുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതോടെ ഒരു ദിവസം നിശ്ചയിച്ചുറപ്പിച്ച എണ്ണം വീടുകളില്‍ കയറാന്‍ കഴിയില്ല. വിടുകളിലെത്തിയാല്‍ വീട്ടുകാര്‍ക്ക് ഒട്ടേറെസംശയങ്ങളാണുള്ളത്. ഫോമിലെ ചില ടെക്‌നിക്കല്‍ പദങ്ങള്‍ പോലും പലര്‍ക്കും അറിയില്ല.

ബി.എല്‍.ഒമാരുടെ സഹായമില്ലാതെ പൂരിപ്പിച്ചാല്‍ തെറ്റ് സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ആദ്യ ഭാഗം പൂരിപ്പിക്കാനാണ് ബി.എല്‍.ഒ മാര്‍ പറയുന്നത്. രണ്ടാം ഭാഗം 2002 ലെ വിവരങ്ങളാണ്. ഇത് പലപ്പോഴും വീട്ടുകാര്‍ക്ക് അറിവില്ല. ഈ ഭാഗം പൂര്‍ത്തിയാക്കുകയാണ് ഏറെ വെല്ലുവിളി. ഏകദേശം 23 വര്‍ ഷം മുന്‍പുള്ള വിവരങ്ങള്‍ പലര്‍ക്കും അറിയില്ല. അന്നു ലിസ്റ്റില്‍ ഉണ്ടായിരുന്നോ, വോട്ട് ചെയ്തിരുന്നോ, ഏത് ബൂത്തെന്നോ പലര്‍ക്കും അറിവില്ല. മാത്രമല്ല, 2002ന് ശേഷം കേരളത്തില്‍ നടപ്പാക്കിയ മണ്ഡലങ്ങളുടെ പുനര്‍വിഭജനം 2002ലെ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്തി.

പുതിയ മണ്ഡലങ്ങള്‍ വരികയും പഴയ ചില മണ്ഡലങ്ങള്‍ ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. ഈ മണ്ഡല പുനര്‍നിര്‍ണയമോടെ ചില മണ്ഡലങ്ങളിലേക്ക് പുതിയ പഞ്ചായത്തുകള്‍ വന്നു. ചില പഞ്ചായത്തുകള്‍ മറ്റു മണ്ഡലങ്ങളുടെ ഭാഗമായി. ഇതോടെ ബൂത്ത് നമ്പറിലും മാറ്റങ്ങള്‍ സംഭവിച്ചു. പഴയ ബൂത്ത് നമ്പറുകളാവട്ടെ വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുള്ള ജനപ്രതിനിധികള്‍ക്കു പോലും അറിവില്ല. വിവാഹം കഴിച്ചു മറ്റു ജില്ലകളിലെ ഭര്‍ത്താവിന്റെയോ ഭാര്യയുടെ വീട്ടിലെ ത്തിയവര്‍ക്കും പുതിയ വീട്ടിലേക്ക് താമസം മാറിയവര്‍ക്കും ഫോം പൂരിപ്പിക്കാന്‍ പഴയ ബൂത്ത് നമ്പര്‍ വേണ്ടി വരും. ഇതു കണ്ടെത്താനും വഴികളില്ല എന്നതാണു മറ്റൊരു വസ്തുത.

ഈ മാസം നാലു മുതല്‍ ഡിസംബര്‍ നാല് വരെ സമയം നല്‍കിയിട്ട് കഴിഞ്ഞ 14-ന് തീര്‍ക്കണം എന്നു അന്ത്യശാസനം നല്‍കിയതാണ് ബി.എല്‍.ഒമാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയത്. 10 ാം തീയതി കിട്ടിയ മുഴുവന്‍ ഫോമും 14ന് മുഴുവന്‍ വിതരണം ചെയ്യണമെന്ന് ടാര്‍ജറ്റും നിശ്ചയിച്ചു. ഈ സമയം പകുതി ഫോമുകള്‍ പോ ലും പലരും വിതരണം ചെയ്തിരുന്നില്ല. ഇതോടെ ഓരോ ദിവസും നല്‍കേണ്ട ഫോമുകളുടെ ടാര്‍ജറ്റ് അടിച്ചേല്‍പ്പിച്ചു. ഫോമുകള്‍ 25ന് തിരികെ വാങ്ങി ഉടന്‍ തന്നെ ഡിജിറ്റലൈസ് ചെയ്യണമെന്നായി രുന്നു അടുത്ത നിര്‍ദേശം.

പ്രത്യേകം ത യാറാക്കിയ ആപ്പ് ഫോണില്‍ അപ്പ്ലോഡ് ചെയ്തു വേണം ഡിജിറ്റലൈസ് ചെ യ്യാന്‍. ഓരോ ഫോമും ഫോട്ടോ എടുത്ത് അപ്പുലോഡ് ചെയ്യണം. ഒരാളുടെ ഫോം അപ്പ് ലോഡ് ചെയ്യാന്‍ 15 മുതല്‍ 20 മിനി റ്റു വരെ വേണ്ടി വരും. 2002ലെ വോട്ടര്‍പട്ടികയും നോക്കേണ്ടതുണ്ട്. ഇതിനും വേ ണം ദീര്‍ഘ സമയം. ഈ മാസം ഫോമു കള്‍ ഡിജിറ്റലൈസ് ചെയ്യണമെന്നാണ് നിര്‍ദേശം. ഓരോ ദിവസവും ജോലി ഭാ രം ഏറിയതോടെ ചുമതല ഏറ്റെടുത്ത ബിഎല്‍ഒമാര്‍ എങ്ങനെ ഒഴിവാകുമെന്ന ആലോചനയിലാണിപ്പോള്‍.

 

Continue Reading

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

Trending