News
ഇന്ത്യന്‍ ക്രിക്കറ്റില്‍ നായക ബഹളം
കോവിഡ് മഹാമാരി ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയത് അല്ഭുതങ്ങള്. സ്ഥിരം ക്യാപ്റ്റനും സ്ഥിരം താരങ്ങളും എന്ന പതിവ് ഫോര്‍മാറ്റ് മാറി പോയ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത് നിരവധി നായകന്മാരെയും താരങ്ങളെയും.
മുംബൈ: കോവിഡ് മഹാമാരി ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയത് അല്ഭുതങ്ങള്. സ്ഥിരം ക്യാപ്റ്റനും സ്ഥിരം താരങ്ങളും എന്ന പതിവ് ഫോര്‍മാറ്റ് മാറി പോയ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത് നിരവധി നായകന്മാരെയും താരങ്ങളെയും. കോവിഡ് മൂര്ധന്യതയില് വന്ന 2021 ല്‍ 48 താരങ്ങള്‍ക്കാണ് സെലക്ഷന് കമ്മിറ്റി അവസരം നല്‍കിയത്. 2022 ല്‍ ഇത് വരെ 39 താരങ്ങള്‍ക്ക് ദേശീയ സംഘത്തില്‍ ഇടം നല്കി. ഇക്കാലയളവില്‍ 74 രാജ്യാന്തര മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചത്- 54 പേര് ആദ്യ ഇലവനില്‍ ഇടം നേടി.
ക്യാപ്റ്റന്മാരുടെ കാര്യത്തിലും പലകുറി മാറ്റങ്ങള്‍ വന്നു. വിരാത് കോലി എന്ന സ്ഥിരം നായകനില്‍ നിന്നും കപ്പിത്താന് തൊപ്പി രോഹിത് ശര്‍മയിലെത്തി. പിറകേ കെ.എല്‍ രാഹുല്‍, റിഷാഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന് തുടങ്ങിയവരെല്ലാം അമരക്കാരായി. കെ.എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏക ടെസ്റ്റില്‍ നായകനായത് വിരാതിന് പരുക്കേറ്റതിനാല്‍. വിരാത് തിരികെ വന്നപ്പോള്‍ നായക സ്ഥാനം. പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പരയില്‍ രാഹുല്‍ തന്നെ നായകനായപ്പോള്‍ കോലിയുടെ തൊപ്പി തെറിച്ചു. യു.എ.ഇ ആതിഥേയത്വം വഹിച്ച ടി-20 ലോകകപ്പില്‍ കോലിക്ക് അവസാന അവസരം.
അതിന് ശേഷം രോഹിത് ശര്‍മ വരുന്നു. രോഹിതിന് പരുക്കേറ്റപ്പോള്‍ നായക സ്ഥാനത്തേക്ക് റിഷാഭ് പന്ത്. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മല്‍സര ടി-20 പരമ്പരയിലും വിക്കറ്റ് കീപ്പര്‍ക്ക്് കീഴിലായിരുന്നു ഇന്ത്യ കളിച്ചത്. അയര്‍ലന്‍ഡിനെതിരെ നടന്ന രണ്ട് മല്‍സര ടി-20 പരമ്പരയിലെ നായകന് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ രോഹിതിന് പരുക്കേറ്റപ്പോള്‍ ജസ്പ്രീത് ബുംറ ക്യാപ്റ്റനായി. വിന്‍ഡീസിനെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പരയുടെ നായകന് ശിഖര്‍ ധവാനായിരുന്നു. വിന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ നാല് മല്‍സരങ്ങളില്‍ രോഹിത് തിരികെ വന്നപ്പോള്‍ പരുക്കേറ്റതിനാല്‍ അവസാന മല്‍സരത്തില്‍ ഹാര്‍ദിക് നായകനായി. ഇന്ത്യക്കിനി ഏഷ്യാ കപ്പ് ദൗത്യമാണ്. അവിടെ പ്രഖ്യാപിക്കപ്പെട്ട നായകന് രോഹിതാണ്. സിംബാബ്വെ പരമ്പര, ടി-20 ലോകകപ്പ് തുടങ്ങി വലിയ വേദികള്‍ വരുമ്പോള്‍ പുതിയ നായകന് വരുമോ…?
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
