kerala
ഉന്നത വിദ്യാഭ്യാസ മേഖല പ്രതിന്ധയിലായത് ഗവര്‍ണര്‍-സര്‍ക്കാര്‍ കൂട്ടുകച്ചവടം പൊളിഞ്ഞതിനാല്‍:എം.എസ്.എഫ്
കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും, ഗവര്‍ണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ഒരു ഭരണഘടനാ പ്രതിസന്ധിയല്ല, മറിച്ച് കൂട്ടുകച്ചവടത്തിലെ തമ്മിലടി മാത്രമാണെന്ന് എം.എസ്.എഫ്.പരസ്പരം കട്ട്മുടിക്കാന്‍ ധാരണ ചെയ്തവര്‍ ഒടുവില്‍ തമ്മിലടിച്ചു കലഹിക്കുന്നതാണ് കേരളത്തിലെ സര്‍ക്കാരും, ഗവര്‍ണറും തമ്മിലുള്ള കലഹമെന്ന് എം.എസ്.എഫ് പത്രക്കുറിപ്പില്‍ പറയുന്നു.

സര്‍വ്വകലാശാലകളുടെ സ്വയംഭരണവകാശത്തെ അട്ടിമറിക്കുകയും, സര്‍വ്വകലാശാലകള്‍ പുലര്‍ത്തേണ്ട നിഷ്പക്ഷതയെ കയ്യിലെടുക്കുകയും ചെയ്തു കൊണ്ട് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളില്‍ അഭിമുഖം നടത്തിയാണ് സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്. ഇത് അംഗീകരിച്ച ഗവര്‍ണറാണ് ഇന്ന് വെളിപാടിന്റെ വചനങ്ങള്‍ ഉരുവിട്ട് വിശുദ്ധാത്മാവ് ചമയുന്നത്.ഇതേകാലയളവില്‍ തന്നെയാണ് ഗവര്‍ണറുടെ രാജ്ഭവനില്‍ സ്ഥിര നിയമനം നല്‍കേണ്ടവരുടെ ലിസ്റ്റ് സര്‍ക്കാരിന് അയക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തത്.
യഥാര്‍ത്ഥത്തില്‍ ഈ കാലയളവില്‍ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ നടത്തിയ കൂട്ടുകച്ചവടങ്ങളുടെ ലിസ്റ്റ് പുറത്ത് വരേണ്ടതുണ്ട്. കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും, ഗവര്‍ണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
