Connect with us

News

ട്വിറ്ററിലെ പുറത്താക്കല്‍: പരാഗിന് നഷ്ടപരിഹാരം നല്‍കേണ്ടത് 346 കോടി

44 ബല്യണ്‍ യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങി ഇടപാടു തീര്‍ത്തതിനു പിന്നാലെ തന്നെ പരാഗിനെയും സിഎഫ്ഒയെയും മറ്റും മസ്‌ക് പുറത്താക്കിയിരുന്നു.

Published

on

സാന്‍ ഫ്രാന്‍സിസ്‌കോ: മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ അടിമുടി അഴിച്ചുപണി നടത്തി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ തലപ്പത്തിരുന്നവരെ പുറത്താക്കി കൊണ്ടാണ് ഇലോണ്‍ മസ്‌ക് തന്റെ അധികാരം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്. ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവായ പരാഗ് അഗര്‍വാള്‍, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍, ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ കൂടി സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്.

അതേ സമയം ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ട സിഇഒ പരാഗ് അഗര്‍വാളിന് നഷ്ടപരിഹാരത്തുക എത്ര ലഭിക്കുമെന്നതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 44 ബല്യണ്‍ യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങി ഇടപാടു തീര്‍ത്തതിനു പിന്നാലെ തന്നെ പരാഗിനെയും സിഎഫ്ഒയെയും മറ്റും മസ്‌ക് പുറത്താക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് വെറുംകയ്യോടെ ട്വിറ്ററില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരില്ല. ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം പരാഗിനാകും ലഭിക്കുക. 42 മില്യന്‍ യുഎസ് ഡോളറാണ് (ഏകദേശം 346 കോടി) ലഭിക്കുക. പരാഗിന്റെ അടിസ്ഥാന ശമ്പളവും ഓഹരികള്‍ തിരിച്ചെടുക്കുന്നതിന്റെയും മറ്റുമായാണ് ഇത്രയും തുക ലഭിക്കുക. 2021ല്‍ പിരിച്ചുവിടുകയായിരുന്നെങ്കില്‍ പരാഗിന് 30.4 മില്യന്‍ യുഎസ് ഡോളറേ ലഭിക്കുകയുണ്ടായിരുന്നുള്ളൂ. സിഇഒ എന്ന നിലയില്‍ ഒരു വര്‍ഷം 10 ലക്ഷം ഡോളറാണ് പരാഗിന്റെ ശമ്പളമെന്നാണ് റിപ്പോര്‍ട്ട്.

പിരിച്ചുവിടപ്പെട്ട സിഎഫ്ഒ നെഡ് സെഗാലിന് 25.4 മില്യന്‍ യുഎസ് ഡോളറും ചീഫ് ലീഗല്‍ ഓഫിസര്‍ വിജയ ഗഡ്ഡെയ്ക്ക് 12.5 മില്യന്‍ യുഎസ് ഡോളറും ചീഫ് കസ്റ്റംസ് ഓഫിസറായ സാറാ പെര്‍സൊണെറ്റിന് 11.2 മില്യന്‍ യുഎസ് ഡോളറുമാണ് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇലോണ്‍ മസ്‌കിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്ത ട്വിറ്ററിലെ നിരവധി തൊഴിലാളികള്‍ നേരത്തെ തന്നെ രാജിവെച്ചിരുന്നു. ലോകത്തെ ഏറ്റവും സമ്പന്നരിലൊരാളായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നാടകീയമായ പല സംഭവങ്ങളും നടന്നിരുന്നു. ആദ്യം ഏറ്റെടുക്കല്‍ നടപടികള്‍ അതിവേഗത്തില്‍ പോയതിന് ശേഷം പിന്നീട് മസ്‌ക് ഇതില്‍ നിന്നും പിന്മാറാന്‍ ശ്രമിക്കുകയായിരുന്നു. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പരാഗ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ നിയമപോരാട്ടം ആരംഭിക്കുകയും ഒടുവില്‍ മസ്‌കിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കരാറില്‍ നിന്നും പിന്മാറാനാവില്ലെന്നും ട്വിറ്റര്‍ ഏറ്റെടുക്കുന്ന തീയതിയുടെ കാര്യത്തില്‍ അവസാന തീരുമാനം അറിയിക്കണമെന്നും കോടതി വിധിച്ചു. ഇതിന് പിന്നാലെയാണ് മസ്‌ക് ട്വിറ്ററിനെ വാങ്ങുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

വ്യത്യസ്തമായ ആശയങ്ങള്‍ക്ക് സംവദിക്കാനാകുന്ന ഒരു പൊതു ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയര്‍ ഉണ്ടായിരിക്കുക എന്നത് ഭാവി തലമുറക്ക് ഏറെ പ്രധാനപ്പെട്ട കാര്യമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു ട്വിറ്റര്‍ മേധാവിയായി സ്ഥാനമേറ്റെടുത്ത മസ്‌ക് ട്വീറ്റ് ചെയ്തത്. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ലോകത്തെ അതിസമ്പന്നനായ വ്യക്തിയുടെ കീഴില്‍ വരുന്നതില്‍ സാമൂഹ്യപ്രവര്‍ത്തകരടക്കം നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിദ്വേഷകമന്റുകളുടെയും വ്യാജവാദങ്ങളുടെയും പേരില്‍ ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മസ്‌ക് എടുത്തുകളയുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്.ഐ.ആര്‍; രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.വി അബ്ദുല്‍വഹാബ് എം.പി

നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്.ഐ.ആർ സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്.

Published

on

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി. നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്.ഐ.ആർ സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിൽ എസ്.ഐ.ആർ ആരംഭിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനും, തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും, വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന്അദ്ദേഹം നോട്ടീസിൽ പറഞ്ഞു. സുതാര്യത, നിഷ്പക്ഷത, ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തിടുക്കത്തിൽ നടത്തുന്ന ഈ പ്രക്രിയ മാറ്റി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

എസ്ഐആര്‍; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Published

on

എസ്ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.

അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആര്‍ വിഷയം ഉയര്‍ത്തി. മുന്‍ ഉപ രാഷ്ട്രപതി ജഗദീപ് ധന്‍ഖഡിന് യാത്രയയപ്പ് പോലും നല്‍കാന്‍ സാധിച്ചില്ലെന്നും അധ്യക്ഷന്‍ ഭരണ- പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Continue Reading

india

സ്ത്രീധനപീഡനം; യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി

സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.

Published

on

സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കസോലി ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.

2023 മേയ്മാസത്തിലാണ് ഹിനയുടെയും ഖുഷ്നസീബിന്റെയും വിവാഹം നടന്നത്. അന്നുമുതല്‍ തുടര്‍ച്ചയായി ഹിന സ്ത്രീധനപീഡനം അനുഭവിക്കുകയായിരുന്നെന്ന് സഹോദരന്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഹിനയുടെ ഭര്‍ത്താവ് ഖുഷ്നസീബ്, ഭര്‍തൃമാതാപിതാക്കളായ ഇന്‍തസാര്‍, ഫര്‍സാന, ഭര്‍ത്താവിന്റെ രണ്ട് സഹോദരന്മാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ആരോപണവിധേയരെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഡി. ബാജ്പേയ് പറഞ്ഞു.

 

 

Continue Reading

Trending