Connect with us

kerala

മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.

Published

on

മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോര്‍ന്റ് അസോയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ മൊയ്തീന്‍ കുട്ടി ഹാജിക്ക് നല്‍കി അംഗത്വ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.രാഷ്ട്രീയത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും പ്രധാന പ്രവര്‍ത്തന അജണ്ടയാക്കി കരുണയുടെയും, ചേര്‍ത്ത് നിര്‍ത്തലിന്റെയും മാനവിക മൂല്യങ്ങള്‍ കര്‍മപഥത്തില്‍ അടയാളപ്പെടുത്തി മുന്നേറാനുള്ള കരുത്ത് സംഭരിക്കുകയാണ് അംഗത്വ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.ഒരുമിച്ചുള്ളൊരു പോരാട്ടത്തിന് ഈ സംഘ ശക്തിയില്‍ അണി ചേരണമെന്ന് എല്ലാ സുമനസ്സുകളോടും അഭ്യര്‍ത്ഥിക്കുന്നു പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending