News
COP27: കാലാവസ്ഥയും ഊര്‍ജസുരക്ഷയും ഒരുമിച്ചുപോകണം; ഋഷിസുനക്
കാലാവസ്ഥാഉച്ചകോടിക്ക് തുടക്കം
കാലാവസ്ഥാസംരക്ഷണവും ഊര്‍ജസുരക്ഷയും ഒരുമിച്ച് പോകണമെന്നും പ്രതീക്ഷക്ക് വകയുണ്ടെന്നും ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനക്. ഈജിപ്തിലെ ശറമുല്‍ ശൈഖില്‍ നടക്കുന്ന ലോകകാലാവസ്ഥാ ഉച്ചകോടിയില്‍ എത്തി വിദേശത്ത് പൊതുവേദിയില്‍ ആദ്യമായി സംസാരിക്കുകയായിരുന്നു സുനക്.
യുക്രൈന്‍ യുദ്ധംകാരണം കാലാവസ്ഥാ നിയന്ത്രണത്തില്‍ പിന്നോട്ടുപോകേണ്ട കാര്യമില്ല. ലോകം ‘കാലാവസ്ഥാ നരകത്തിന്റെ പാതയിലാണെന്ന് ‘ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് നേരത്തെ യോഗത്തില്‍ പറഞ്ഞിരുന്നു. ‘സഹകരിക്കുക അല്ലെങ്കില്‍ നശിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ളത്’. അദ്ദേഹം പറഞ്ഞു.
120 രാജ്യങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍, ബ്രിട്ടീഷ് മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു. പരമ്പരാഗത ഊര്‍ജ ഉപയോഗത്തിലേക്ക് ലോകം മാറേണ്ടത് അനിവാര്യമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. നിരവധി പരിസ്ഥിതി ആക്ടിവിസ്റ്റുകളും നഗരത്തില്‍ തമ്പടിച്ചിട്ടുണ്ട്. ഗ്രേറ്റ തുംബെര്‍ഗ് ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് രംഗത്തെത്തിയെങ്കിലും ഈജിപ്തിലെത്തിയിട്ടില്ല. കല്‍ക്കരി ഉപയോഗം കുറക്കുക, 2030 ഓടെ വനനശീകരണം പൂര്‍ണമായും നിര്‍ത്തിവെക്കുക, മീതൈന്‍ വാതക ബഹിര്‍ഗമനം 30 ശതമാനം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഗ്ലാസ്ഗോ ഉച്ചകോടി മുന്നോട്ടുവെച്ചിരുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
