News
കുപ്പായങ്ങളുടെ മഴവില്ല് ഒരുങ്ങുന്നു
ഖത്തര്‍ ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രധാന ഫാന്‍ സോണായ ദോഹ കോര്‍ണിഷിന് മുഖാമുഖമുള്ള അല്‍ബിദ പാര്‍ക്കില്‍ ജോലിക്കാര്‍ തിരക്കിലാണ്.
അശ്റഫ് തൂണേരി
ദോഹ:സാര്‍, കിദര്‍ ജാതാഹെ… ഫിഫ ഫാന്‍ഫെസ്റ്റിവല്‍ മുഖ്യകവാടം കഴിഞ്ഞ് പണിപുരോഗമിക്കുന്ന ഇടത്തേക്ക് മുന്നോട്ടുപോയപ്പോള്‍ സുരക്ഷാ ജീവനക്കാരന് ചോദിച്ചു. കാണാന്‍ വന്നതാണെന്നും പാസ് കാണിച്ച് മാധ്യമപ്രവര്‍ത്തകനാണെന്നും പറഞ്ഞപ്പോള്‍ നേപ്പാളില്‍ നിന്നുള്ള കുമാര്‍ ബഹാദൂറിന് ബഹുത് ഖുഷി. ചൂണ്ടിക്കാണിച്ച് ഓരോ ഇടങ്ങളെക്കുറിച്ചും പറഞ്ഞു. ഖത്തര്‍ ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രധാന ഫാന്‍ സോണായ ദോഹ കോര്‍ണിഷിന് മുഖാമുഖമുള്ള അല്‍ബിദ പാര്‍ക്കില്‍ ജോലിക്കാര്‍ തിരക്കിലാണ്.
ഫുട്ബോള്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും വെവ്വേറെ പ്രവേശന കവാടങ്ങള്‍. കളി കാണാനുള്ള കൂറ്റന്‍ സ്ക്രീന്‍. ഫിഫ സ്റ്റോര്‍. ആരാധകര്‍ക്കും ഡിജിറ്റലായി ഫ്യൂഷന്‍ അനുഭവം സമ്മാനിക്കുന്ന വിസ മാസ്റ്റേഴ്സ് ഓഫ് മൂവ്മെന്റ് കേന്ദ്രം. 32 രാജ്യങ്ങള്‍ അവരുടെ കലാപ്രകടനങ്ങള്‍ നടത്താനുള്ള സ്റ്റേജ് സംവിധാനം. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍…എല്ലാം തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തില്‍. പണിക്കാരും വളണ്ടിയര്‍മാരുമെല്ലാം ആവേശഭരിതരായാണ് സംസാരിക്കുന്നത്. ”നവംബര്‍ 19-നാണ് ഞങ്ങളോട് ഡ്യൂട്ടിക്ക് ഹാജരാവാന്‍ പറഞ്ഞത്. ഇതിനായുള്ള ശാസ്ത്രീയമായ പരിശീലനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയായി” ഫാന്‍സോണിലെ വളണ്ടിയര്‍ സേവനം ചെയ്യുന്ന കെ.എം.സി.സി പ്രവര്ത്തകന് മേപ്പയ്യൂര്‍ സ്വദേശി സഹല്‍ പൊയില്‍ പറഞ്ഞു.
ഫിഫ മ്യൂസിയം ഫാന്‍ഫെസ്റ്റിവലിന്റെ മുഖ്യആകര്‍ഷണങ്ങളിലൊന്നാണ്. ഗോളുകള്‍ ചരിത്രം സൃഷ്ടിക്കുന്നുവെന്ന പേരിലാണ് ഇവിടെ പ്രദര്‍ശനം അരങ്ങേറുക. 1930 മുതലുള്ള ലോകകപ്പുകളുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മള്‍ട്ടി മീഡിയാ പ്രദര്‍ശനവും പ്രശസ്ത കളിക്കാര്‍ കളിചരിത്രം പറയുന്നതുമെല്ലാം ഫിഫ മ്യൂസിയം വഴി അവതരിപ്പിക്കപ്പെടും. ‘കുപ്പായങ്ങളുടെ മഴവില്ല്’ എന്ന പേരില്‍ ഖത്തര്‍ ഫിഫ ലോകകപ്പില്‍ കളിക്കുന്ന 32 ടീമുകളുടേയും ജഴ്സിയും പ്രദര്‍ശനത്തിലുണ്ടാവും.
kerala
തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍
കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.
തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.
സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.
kerala
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ കേരളം
ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.
വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്മാന് നിസാര്‍, മുഹമ്മദ് അസറുദ്ദീന്, വിഷ്ണു വിനോദ്, രോഹന് കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്കറിയ, ഷറഫുദ്ദീന്, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.
ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന് ഗിരീഷ്, കൃഷ്ണദേവന്, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.
വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.
india
പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്മാന് ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെലങ്കാനയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

