Connect with us

india

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 54; ഓഷ്യന്‍ സാറ്റ് വിക്ഷേപിച്ചു.

പിഎസ്എല്‍വി എക്‌സ്എല്‍ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്

Published

on

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ്-6 ഉള്‍പ്പടെ ഒമ്ബത് ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ പിഎസ്എല്‍വി-സി54 റോക്കറ്റ് വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 11.56 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഓഷ്യന്‍ സാറ്റ് പരമ്ബരയില്‍പ്പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. മറ്റുള്ളവ നാനോ സാറ്റലൈറ്റുകളാണ്.

https://twitter.com/AkashvaniAIR/status/1596401267269857280

പിഎസ്എല്‍വി എക്‌സ്എല്‍ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്.20 മിനിറ്റിനുള്ളില്‍ 742 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷം ഓഷ്യന്‍സാറ്റ് വേര്‍പെട്ടു. റോക്കറ്റ് 516 കിലോമീറ്ററിലേക്കു താഴ്ത്തിയാണ് അടുത്ത ഉപഗ്രഹം സ്ഥാപിക്കുന്നത്. അവസാന ഉപഗ്രഹം 528 കിലോമീറ്റര്‍ ഉയരത്തിലാണു സ്ഥാപിക്കുന്നത്.

വരും മണിക്കൂറുകളില്‍ ഓര്‍ബിറ്റ്-ചേഞ്ച് ത്രസ്റ്ററുകള്‍ രണ്ട് തവണ പ്രവര്‍ത്തിപ്പിച്ച് വിക്ഷേപണ വാഹനത്തിന്റെ ഭ്രമണപഥം ക്രമീകരിച്ച ശേഷം വരുന്ന മണിക്കൂറുകളില്‍ മറ്റുള്ള നാനോ സാറ്റലൈറ്റുകള്‍ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിവിധ ഓര്‍ബിറ്റുകളിള്‍ വിന്യസിക്കും. ഇസ്രോയുടെ ദൈര്‍ഘ്യമേറിയ ദൗത്യങ്ങളില്‍ ഒന്നായിരിക്കും ഇത്.ഓഷ്യന്‍സാറ്റ് പരമ്ബരയിലെ മൂന്നാം തലമുറയില്‍ പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്-6 (ഇഒഎസ്-6). ഓഷ്യന്‍സാറ്റ്-2 ന്റെ സേവനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ഉപഗ്രഹത്തിന്റെ ചുമതല. മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും പുതിയ ഉപഗ്രഹത്തിലുണ്ടാവും.

 

സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടിയാണ് ഓഷ്യന്‍സാറ്റ് ഉപഗ്രങ്ങള്‍ തയ്യാറാക്കായിരിക്കുന്നത്.ഇന്ത്യ-ഭൂട്ടാന്‍ സഹകരണത്തിലുള്ള ഐഎന്‍എസ്-2ബി, സ്പേസ് ഫ്ളൈറ്റ് യുഎസ്എയുടെ നാല് നാനോ സാറ്റലൈറ്റുകള്‍, സ്വിസ് വിവരവിനിമയ കമ്ബനിയായ ആസ്ട്രോകാസ്റ്റിന്റെ ഒരു ഉപഗ്രഹം, ഹൈദരാബാദില്‍ നിന്നുള്ള ധ്രുവ സ്പേസിന്റെ തൈബോള്‍ട്ട്-1, തൈബോള്‍ട്ട് 2 ഉപഗ്രഹങ്ങള്‍, സ്റ്റാര്‍ട്ട് അപ്പ് ആയ പിക്സെലിന്റെ ആനന്ദ് എന്ന നാനോ സാറ്റലൈറ്റ് എന്നിവയാണ് വിക്ഷേപിക്കുന്ന മറ്റ് ഉപഗ്രഹങ്ങള്‍.

 

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

india

മദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന്‍ അറസ്റ്റില്‍

ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

Published

on

ഭുവനേശ്വര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതാണ് കാരണമെന്ന് ആരോപിച്ച് സ്വന്തം അമ്മയെ തീകൊളുത്തിയ മകന്‍ ഒഡിഷയില്‍ അറസ്റ്റില്‍. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

മാതാവ് ജ്യോത്സനറാണി നായക് (65)നെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് ഇയാള്‍ തീകൊളുത്തിയത്ന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ് മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും, ജ്യോത്സനറാണി പണം നല്‍കുന്നതില്‍ വിസമ്മതിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. മര്‍ദനത്തില്‍ അമ്മ താഴെ വീണതോടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ജ്യോത്സനറാണിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ദേബാഷിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ ഗുരുതരാവസ്ഥയിലായ വയോധികയെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് നില വഷളായതോടെ അവരെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

വീട്ടില്‍ അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ക്രൂരത ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

 

Continue Reading

india

സഞ്ജൗലി പള്ളി കെട്ടിടം പൊളിക്കല്‍ ഉത്തരവില്‍ തല്‍സ്ഥിതി; ഹൈകോടതി നിര്‍ദേശം നല്‍കി

ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

Published

on

ഷിംല: സഞ്ജൗലി പള്ളി കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില പൊളിക്കാനുള്ള ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ ഹിമാചല്‍ പ്രദേശ് ഹൈകോടതി ബുധനാഴ്ച നിര്‍ദേശം നല്‍കി. ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ മൂന്നുനില പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് മുനിസിപ്പല്‍ കമീഷണര്‍ കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവില്‍ ഇടപെടാന്‍ ഹൈകോടതി വിസമ്മതിക്കുകയും, ഈ നടപടി നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, താഴത്തെ നിലയും ഒന്നാം നിലയും ഡിസംബര്‍ 30നകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട മെയ് 3ന് പുറപ്പെടുവിച്ച മുനിസിപ്പല്‍ കോടതിയുടെ ഉത്തരവ് ജില്ലാ കോടതി ഒക്ടോബര്‍ 30ന് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും ജില്ലാ കോടതിയെ സമീപിച്ചിരുന്നതാണ്.

ഹിമാചല്‍ പ്രദേശ് വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് അജയ് മോഹന്‍ ഗോയല്‍ അധ്യക്ഷനായ ഹൈകോടതി ബെഞ്ച്, ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനോട് നോട്ടീസ് അയച്ചു. പ്രതികരണം ലഭിച്ചതിന് ശേഷം കേസ് വീണ്ടും കേള്‍ക്കുന്നതായിരിക്കും. അടുത്ത വാദം 2026 മാര്‍ച്ച് 9ന് നടക്കും.

 

Continue Reading

Trending