Connect with us

india

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 54; ഓഷ്യന്‍ സാറ്റ് വിക്ഷേപിച്ചു.

പിഎസ്എല്‍വി എക്‌സ്എല്‍ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്

Published

on

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ്-6 ഉള്‍പ്പടെ ഒമ്ബത് ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ പിഎസ്എല്‍വി-സി54 റോക്കറ്റ് വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 11.56 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഓഷ്യന്‍ സാറ്റ് പരമ്ബരയില്‍പ്പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. മറ്റുള്ളവ നാനോ സാറ്റലൈറ്റുകളാണ്.

https://twitter.com/AkashvaniAIR/status/1596401267269857280

പിഎസ്എല്‍വി എക്‌സ്എല്‍ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്.20 മിനിറ്റിനുള്ളില്‍ 742 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷം ഓഷ്യന്‍സാറ്റ് വേര്‍പെട്ടു. റോക്കറ്റ് 516 കിലോമീറ്ററിലേക്കു താഴ്ത്തിയാണ് അടുത്ത ഉപഗ്രഹം സ്ഥാപിക്കുന്നത്. അവസാന ഉപഗ്രഹം 528 കിലോമീറ്റര്‍ ഉയരത്തിലാണു സ്ഥാപിക്കുന്നത്.

വരും മണിക്കൂറുകളില്‍ ഓര്‍ബിറ്റ്-ചേഞ്ച് ത്രസ്റ്ററുകള്‍ രണ്ട് തവണ പ്രവര്‍ത്തിപ്പിച്ച് വിക്ഷേപണ വാഹനത്തിന്റെ ഭ്രമണപഥം ക്രമീകരിച്ച ശേഷം വരുന്ന മണിക്കൂറുകളില്‍ മറ്റുള്ള നാനോ സാറ്റലൈറ്റുകള്‍ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിവിധ ഓര്‍ബിറ്റുകളിള്‍ വിന്യസിക്കും. ഇസ്രോയുടെ ദൈര്‍ഘ്യമേറിയ ദൗത്യങ്ങളില്‍ ഒന്നായിരിക്കും ഇത്.ഓഷ്യന്‍സാറ്റ് പരമ്ബരയിലെ മൂന്നാം തലമുറയില്‍ പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്-6 (ഇഒഎസ്-6). ഓഷ്യന്‍സാറ്റ്-2 ന്റെ സേവനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ഉപഗ്രഹത്തിന്റെ ചുമതല. മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും പുതിയ ഉപഗ്രഹത്തിലുണ്ടാവും.

 

സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടിയാണ് ഓഷ്യന്‍സാറ്റ് ഉപഗ്രങ്ങള്‍ തയ്യാറാക്കായിരിക്കുന്നത്.ഇന്ത്യ-ഭൂട്ടാന്‍ സഹകരണത്തിലുള്ള ഐഎന്‍എസ്-2ബി, സ്പേസ് ഫ്ളൈറ്റ് യുഎസ്എയുടെ നാല് നാനോ സാറ്റലൈറ്റുകള്‍, സ്വിസ് വിവരവിനിമയ കമ്ബനിയായ ആസ്ട്രോകാസ്റ്റിന്റെ ഒരു ഉപഗ്രഹം, ഹൈദരാബാദില്‍ നിന്നുള്ള ധ്രുവ സ്പേസിന്റെ തൈബോള്‍ട്ട്-1, തൈബോള്‍ട്ട് 2 ഉപഗ്രഹങ്ങള്‍, സ്റ്റാര്‍ട്ട് അപ്പ് ആയ പിക്സെലിന്റെ ആനന്ദ് എന്ന നാനോ സാറ്റലൈറ്റ് എന്നിവയാണ് വിക്ഷേപിക്കുന്ന മറ്റ് ഉപഗ്രഹങ്ങള്‍.

 

india

രാഷ്ട്രപതിഭരണം: മണിപ്പൂര്‍ ഭരിക്കാന്‍ ബിജെപിയ്ക്ക് കഴിവില്ലെന്നു തെളിഞ്ഞതായി രാഹുല്‍ ഗാന്ധി

മണിപ്പൂരിലെ ജനങ്ങള്‍ക്ക് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാനുള്ള പദ്ധതി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ മണിപ്പൂര്‍ ഭരിക്കാന്‍ ബിജെപിയ്ക്ക് കഴിവില്ലെന്നു തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് മണിപ്പൂര് സംസ്ഥാനത്തിനോടുള്ള ഉത്തരവാദിത്തം നിഷേധിക്കാന്‍ കഴിയില്ല. ഇനിയെങ്കിലും അദ്ദേഹം സംസ്ഥാനം സന്ദര്‍ശിക്കുമോ എന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാനുള്ള പദ്ധതി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ 2023ല്‍ ബാധിച്ച രാഷ്ട്രീയ അസ്ഥിരതയും വംശീയ അക്രമവും ഇപ്പോഴും തുടരുകയാണ്. 21 മാസമായി തുടരുന്ന അക്രമത്തിനും രാഷ്ട്രീയ അനിശ്ചിതത്വത്തിനും ഒടുവിലാണ് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചത്. 250-ലധികം പേര്‍ക്കാണ് അക്രമത്തില്‍ ജീവന്‍ നഷ്ടമായത്.

പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് ഉറപ്പായതോടെയാണ് ബിരേന്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് മണിപ്പൂര്‍ ഗവര്‍ണര്‍ അയച്ചതിന് ശേഷമാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തത്.

‘ഗവര്‍ണറുടെ റിപ്പോര്‍ട്ടും മറ്റ് വിവരങ്ങളും പരിഗണിച്ച ശേഷം, ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി ആ സംസ്ഥാനത്തെ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത ഒരു സാഹചര്യം സംജാതമായിട്ടുണ്ടെന്ന് വ്യക്തമാകുന്നു. രാഷ്ട്രപതിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

അതിനാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 നല്‍കുന്ന അധികാരങ്ങളും, അതിനു പ്രാപ്തമാക്കുന്ന മറ്റെല്ലാ അധികാരങ്ങളും വിനിയോഗിച്ചുകൊണ്ട്, മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും രാഷ്ട്രപതി സ്വയം ഏറ്റെടുക്കുന്നുവെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു, രാഷ്ട്രപതിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

Continue Reading

india

കൈയില്‍ എകെ-47 തോക്കുമായി ഫുട്‌ബോള്‍ കളി; മണിപ്പൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്

Published

on

മണിപ്പൂരില്‍ കൈയില്‍ എകെ-47 തോക്കുമായി ഫുട്‌ബോള്‍ കളിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലാണ് സംഭവം. തോക്കുമായി ഫുട്‌ബോള്‍ കളിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച ഇവരെ പിടികൂടി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്.

ദൃശ്യങ്ങളില്‍ ഒരു കൂട്ടം യുവാക്കളുടെ ഫുട്‌ബോള്‍ കിറ്റില്‍ ചുവന്ന റിബണുകള്‍ കെട്ടിയ എകെ-47 അടക്കമുള്ള തോക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത് കാണാം. ‘ പതിനഞ്ചോളം അക്രമികള്‍ അത്യാധുനിക ആയുധങ്ങള്‍ അടങ്ങുന്ന ഫുട്‌ബോള്‍ കിറ്റുമായി കെ ഗാംനോംഫായ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ യുട്യൂബ്, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതിനെ തുടര്‍ന്ന് വീഡിയോയില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു” പൊലീസ് എക്‌സില്‍ കുറിച്ചു. സെയ്‌തെന്‍മാങ് കിപ്‌ജെന്‍(28), ലുന്‍മിന്‍സെയ് കിപ്‌ജെന്‍(21),
മാംഗ്ടിന്‍ലെന്‍ കിപ്ജെന്‍ എന്ന ബെയ്മാങ് (26), മാംഗ്ടിന്‍ലെന്‍ കിപ്‌ജെന്‍(24), ലുങ്കോഗിന്‍ കിപ്‌ജെന്‍(24) എന്നിവരാണ് പിടിയിലായത്.

Continue Reading

india

അശ്ലീല പരാമര്‍ശം; രണ്‍വീര്‍ അലഹബാദിയുടെ ഹരജി തള്ളി സുപ്രീം കോടതി

ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തള്ളി

Published

on

ന്യൂഡല്‍ഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന് യൂട്യൂബ് ഷോ’യില്‍ ഗുരുതര അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയ സുപ്രീംകോടതിയില്‍. വിഷയത്തില്‍ വ്യാപക വിമര്‍ശനവും നിയമനടപടിയുമായതോടെ തനിക്കെതിരെയുള്ള ഒന്നിലധികം എഫ്.ഐ.ആറുകള്‍ക്കെതിരെ രണ്‍വീര്‍ ഹരജി നല്‍കിയിരുന്നു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിക്രമം അനുസരിച്ച് വിഷയം പരിഗണിക്കുമെന്ന് പറഞ്ഞ് ഈ ആവശ്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തള്ളി.

ഷോ’യിലെ വിധികര്‍ത്താക്കളിലൊരാളായ രണ്‍വീര്‍, കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥിയോട് ഗുരുതര അശ്ലീല പരാമര്‍ശം നടത്തുകയായിരുന്നു. ‘ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്നായിരുന്നു രണ്‍വീറിന്റെ ചോദ്യം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ റണ്‍വീറിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ രണ്‍വീര്‍ മാപ്പപേക്ഷിച്ച് വീഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും പ്രതിഷേധമടങ്ങിയില്ല. മുംബൈ പൊലീസും അസം പൊലീസും തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍ രണ്‍വീറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്‍വീറിനെ ചോദ്യം ചെയ്യാന്‍ അസം പൊലീസ് കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മികച്ച സാമൂഹിക മാധ്യമ ക്രിയേറ്റര്‍ക്കുള്ള ‘ഡിസ്‌റപ്റ്റര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചയാളാണ് രണ്‍വീര്‍ അലഹബാദിയ. രണ്‍വീറിന്റെ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending