Connect with us

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Football

ഡിബ്രുയിനെ സിറ്റി വിടില്ല: ഉറപ്പ് നല്‍കി പെപ് ഗ്വാര്‍ഡിയോള

നേരത്തെ കെവിന്‍ ഡിബ്രുയിനെ സഊദി അറേബ്യന്‍ ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അവരുമായി കരാര്‍ ധാരണയില്‍ എത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Published

on

സഹീലു റഹ്മാന്‍

ബെല്‍ജിയന്‍ ക്യാപ്ടനും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിഡ്ഫീല്‍ഡ് എന്‍ജിനുമായ കെവിന്‍ ഡി ബ്രുയിനെയെ ക്ലബ്ബ് ഈ വര്‍ഷം വില്‍ക്കില്ല എന്ന് ഉറപ്പുനല്‍കി മുഖ്യപരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. നേരത്തെ കെവിന്‍ ഡിബ്രുയിനെ സഊദി അറേബ്യന്‍ ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അവരുമായി കരാര്‍ ധാരണയില്‍ എത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ നേരത്തെതന്നെ താരം തള്ളിയിരുന്നു. ഇപ്പോള്‍ പരിശീലകന്‍ ഗ്വാര്‍ഡിയോളയും ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരായി വന്നിരിക്കുകയാണ്.

2024-25 സീസണില്‍ കെവിന്‍ ഡി ബ്രുയിനെ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഉണ്ടാകുമെന്ന് താന്‍ ഉറപ്പു നല്‍കുന്നു എന്ന് പരിശീലകനായ പെപ് പറഞ്ഞു. ഏറെ വര്‍ഷങ്ങളായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഡി ബ്രുയിനെ. എന്നാല്‍ അവസാന സീസണുകളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിടാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും കരിയറിന്റെ അവസാനത്തില്‍ കൂടുതല്‍ പണം ലഭിക്കുന്ന ഓഫറുകള്‍ പരിഗണിക്കുമെന്നുമുള്ള പ്രസ്താവനകള്‍ ഡി ബ്രുയിനെ നടത്തിയിരുന്നു. ഇതാണ് താരത്തെ സഊദി അറേബ്യന്‍ ക്ലബ്ബുകളുമായി ബന്ധപ്പെടുത്താന്‍ കാരണം. കഴിഞ്ഞ സീസണില്‍ താരം പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരുന്നു.

പെപ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിനാല്‍ കെഡിബി ഈ വര്‍ഷം ക്ലബ്ബ് വിട്ട് പോകില്ലെന്ന്  ആരാധകര്‍ക്ക് ഉറപ്പിക്കാന്‍ ആകും. പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനായി മാഞ്ചസ്റ്റര്‍ സിറ്റി ഇപ്പോള്‍ പ്രീസീസണില്‍ ഒരുങ്ങുകയാണ്. സിറ്റിയുടെ മാസ്റ്റര്‍ ബ്രെയിനായ കെഡിബി ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ ഇത്തിഹാദ് സ്‌റ്റേഡിയത്തിലേക്ക്‌  എത്തിക്കാന്‍ കഴിഞ്ഞിരുന്നു.

Continue Reading

Football

സാവോ പോളോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ജെയിംസ് റോഡ്രിഗസ്; യൂറോപ്പിലേക്ക് തിരിച്ചേത്തിയേക്കും

ഏത് ക്ലബിലേക്ക് താരം എത്തുമെന്നതിലാണ് ആരാധകരുടെ ആകാംക്ഷ.

Published

on

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ യൂറോപ്പ്യന്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരവിന് ലക്ഷ്യമിട്ട് കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്. നിലവില്‍ ബ്രസീലിയന്‍ ക്ലബായ സാവോ പോളോയുമായുള്ള കരാര്‍ താരം റദ്ദാക്കാനൊരുങ്ങുകയാണ്. എന്നാല്‍ ഏത് ക്ലബിലേക്ക് താരം എത്തുമെന്നതിലാണ് ആരാധകരുടെ ആകാംക്ഷ.

മുമ്പ് യൂറോപ്യന്‍ ക്ലബുകളായ റയല്‍ മാഡ്രിഡിനായും എവര്‍ട്ടണായും ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണികിനായും താരം കളിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീട്ടിലേക്ക് തിരിച്ചുവരാന്‍ റോഡ്രിഗസിനോട് എവര്‍ട്ടന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അത് തന്റെ അവസാന മത്സരമാകുമോയെന്നാണ് താരം മറുപടിയായി ചോദിച്ചത്.

യൂറോപ്പ്യന്‍ ക്ലബ് ഫുട്‌ബോളില്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാതിരുന്നതാണ് മുമ്പ് റോഡ്രിഗസിന് തിരിച്ചടിയായത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കൊളംബിയ ഫൈനലില്‍ കടന്നതോടെ താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ 6 അസിസ്റ്റും ഒരു ഗോളും റോഡ്രിഗസ് സംഭാവന ചെയ്തു. ഇപ്പോള്‍ 33കാരനായ താരം വീണ്ടും യൂറോപ്പിലെത്തിയാല്‍ എത്ര മാത്രം തിളങ്ങാനാകുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Continue Reading

Football

ഫ്രഞ്ച് ഡിഫന്‍ഡര്‍ വരാനയെ സ്വന്തമാക്കി കോമോ

മുന്‍ സ്പാനിഷ് താരം ഫാബ്രിഗാസിനും മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റിക്കും ഓഹരിയുള്ള ക്ലബാണ് കോമോ.

Published

on

സഹീലു റഹ്മാന്‍

ഫ്രഞ്ച് ഡിഫന്‍ഡര്‍ വരാനെയെ സീരി ക്ലബായ കോമോ സ്വന്തമാക്കി. റാഫേല്‍ വരാനെ ക്ലബ് നല്‍കിയ ഓഫര്‍ സ്വീകരിച്ചതായി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സ്പാനിഷ് താരം ഫാബ്രിഗാസിനും മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റിക്കും ഓഹരിയുള്ള ക്ലബാണ് കോമോ. കഴിഞ്ഞ ദിവസം അവര്‍ ഫാബ്രിഗാസിനെ പരിശീലകനായി നിയമിച്ചിരുന്നു. നേരത്തെ ഇന്റര്‍ മയാമിയും വരാനെക്ക് ആയി നീക്കങ്ങള്‍ നടത്തിയിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെന്റര്‍ ബാക്ക് ആയിരുന്ന വരാനെ സീസണ്‍ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. അവസാന രണ്ട് സീസണായി യുണൈറ്റഡിനൊപ്പം ആയിരുന്നു വരാനെ. വരാനെയെ തേടി സഊദി അറേബ്യന്‍ ക്ലബുകളും ഇപ്പോള്‍ രംഗത്ത് ഉണ്ട് എങ്കിലും താരം സഊദിയില്‍ നിന്നുള്ള ഓഫറുകള്‍ നിരസിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കഴിഞ്ഞ സീസണില്‍ എഫ്.എ കപ്പ് സ്വന്തമാക്കിയിരുന്നു.

2018 റഷ്യന്‍ ലോകകപ്പ് ജേതാക്കളായിരുന്ന ഫ്രാന്‍സ് ടീമിന്റെ നെടുംതൂണായിരുന്നു വരാനെ. മുന്‍ റയല്‍ മാഡ്രിഡ് താരമായിരുന്ന വരാനെയെ വന്‍ തുകയ്ക്കായിരുന്നു ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എത്തിച്ചത്. പരിക്ക് മൂലം വരാനെക്ക് മികച്ച മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

 

 

 

Continue Reading

Trending