Connect with us

india

ഊര്‍ജ്ജ സംരക്ഷണം: യുഎഇ പൗരന്മാര്‍ക്ക് പരിശീലനവുമായി മലയാളി, യുഎഇയിലെ 5 യൂനിവേഴ്സിറ്റികള്‍ ഭാഗഭാക്കാകും

യുഎഇയുടെ എനര്‍ജി സ്ട്രാറ്റജിയായ നെറ്റ് സീറോ ബൈ 2050, 2023ലെ
‘സിഒപി 23’ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഏറെ പാധാന്യമുണ്ട്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: യുവ സ്വദേശികള്‍ക്ക് ഊര്‍ജ സംരക്ഷണ പരിലീനവുമായി മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനി രംഗത്ത്.ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് കമ്പനിയാണ് ‘എനര്‍ജി വോയ്‌സസ് 2023’ എന്ന പ്രോഗ്രാമിലൂടെ പരിശീലനവും ബോധവല്‍ക്കരണവും നടത്തുന്നത്.

സേവ് എനര്‍ജി കാമ്പയിനോടനുബന്ധിച്ചാണ് സ്വദേശി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി എനര്‍ജി മാനജ്‌മെന്റ്, ഓഡിറ്റ് ഇന്റേണ്‍ഷിപ്, സുസ്ഥിരമായ നാളേക്കായുള്ള പരിശീലനം എന്നിവ ലക്ഷ്യമാക്കി പരിശീലനം
സംഘടിപ്പിച്ചിരിക്കുന്നത്.യുഎഇയുടെ എനര്‍ജി സ്ട്രാറ്റജിയായ നെറ്റ് സീറോ ബൈ 2050, 2023ലെ
‘സിഒപി 23’ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഏറെ പാധാന്യമുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് നിരോധിക്കാനുള്ള പരിശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ 5 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടുംനിറച്ച് ഉപയോഗിക്കാനാകുന്ന വാട്ടര്‍ ബോട്ടിലുകള്‍ നല്‍കും.പ്രോഗ്രാമിന് കീഴില്‍ അബുദാബി യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടെ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത സ്വദേശികളായ 50 വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പും നല്‍കും.
അഡ്‌നോക് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ പിന്തുണയുമുണ്ട്.

പരിശീലനത്തിനെത്തുന്നവരും സംഘാടക പങ്കാളികളും എനര്‍ജി വോയ്‌സസുമായി ബന്ധപ്പെട്ടവരും റീഫില്ലബ്ള്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കാനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക് ഇല്ലായ്മ ചെയ്യാനും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ സുനിലന്‍ മേനോത്തുപറമ്പില്‍ പറഞ്ഞു.

പരിശീലന, കാലാവസ്ഥാ വ്യതിയാന ബോധവത്കരണ കാമ്പയിനിലെ മുഴുവന്‍ പങ്കാളികള്‍ക്കും റീഫില്ലബ്ള്‍ വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടില്‍ ഊര്‍ജം ലാഭിക്കല്‍, നടത്തം, ബൈക് റൈഡിംഗ്, പൊതുഗതാഗത ഉപയോഗം, ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തല്‍, ഭക്ഷണം പാഴാക്കുന്നത് തടയല്‍, വസ്തുക്കളുടെ പുനരുപയോഗം എന്നിങ്ങനെയുള്ള തീമുകളിലുടനീളം ഊര്‍ജം ലാഭിക്കാനുള്ള 10 പോയിന്റസ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പയര്‍, റീസൈക്ലിംഗ്, പാരമ്പര്യ ഊര്‍ജത്തില്‍നിന്ന് പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറല്‍, പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളെ പിന്തുണക്കല്‍ മുതലായ കാര്യങ്ങള്‍ നല്ല ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള യുഎന്‍ എസ്ഡിജി-3യെ പ്രോത്സാഹിപ്പിക്കുമെന്നും 2050ലെ യുഎഇയുടെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് വഴി നടത്തുമെന്നും സുനിലന്‍ പറഞ്ഞു.

പരിശീലനത്തിന്റെ ഊന്നല്‍ ഫലപ്രദമായ ഊര്‍ജ ഓഡിറ്റ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഊര്‍ജ മാനേജ്‌മെന്റ് രീതികള്‍, കെട്ടിടങ്ങളിലെ ഊര്‍ജ സംരക്ഷണം, ഊര്‍ജ കാര്യക്ഷമതാ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍ എന്നിവയിലായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, മറ്റുള്ളവര്‍ക്കും പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യാം.
അബുദാബിയിലെ ഊര്‍ജ കാര്യക്ഷമതയുടെ ലക്ഷ്യത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ വെബിനാറുകള്‍, ഉപന്യാസ മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള പെയിന്റിംഗ്, ഷോര്‍ട്ട് ഫിലിം മത്സരം, ഗ്രീനത്തോണ്‍ സൈക്കിള്‍ മാരത്തണ്‍ എന്നിവ ഉള്‍പ്പെടുന്നു

 

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

india

പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

Published

on

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

Continue Reading

Trending