Connect with us

GULF

അബുദാബി കെഎംസിസി സംസ്ഥാന കൗണ്‍സില്‍ ഞായറാഴ്ച

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും

Published

on

[18/03, 8:22 pm] UAEOrumanayoor: അബുദാബി കെഎംസിസി സംസ്ഥാന കൗണ്‍സില്‍ ഞായറാഴ്ച
അബുദാബി: അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി കൗണ്‍സില്‍ ഞായര്‍ വൈകീട്ട് നാലുമണിക്ക് നടക്കും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും.
പുതിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ സംബന്ധിക്കും.
മുപ്പതിനായിരത്തോളം പേരാണ് അബുദാബി കെഎംസിസിയില്‍ ഇത്തവണ അംഗത്വമെടുത്തിട്ടുള്ളത്. ശുക്കൂറലി കല്ലിങ്ങല്‍ പ്രസിഡണ്ടും അഡ്വ.കെവി മുഹമ്മദ്കുഞ്ഞി ജനറല്‍ സെക്രട്ടറിയും പികെ അഹമ്മദ് ട്രഷററുമായി പ്രവര്‍ത്തിച്ചിരുന്ന കമ്മിറ്റിയുടെ സമാപന കൗണ്‍സില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.

FOREIGN

‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർത്ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ ഉംറ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് സാനിയ മിർസ

നമ്മുടെ പ്രാർത്ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന തലക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Published

on

ടെന്നിസ് മത്സരങ്ങളോട്‌ വിടപറഞ്ഞതിന് പിന്നാലെ ഉംറ നിർവഹിക്കാന്‍ കുടുംബസമേതം സൗദി അറേബ്യയിലെത്തിയ ടെന്നീസ് താരം സാനിയ മിര്‍സ സമൂഹ മാധ്യമങ്ങളിലൂടെ അതിന്റെ ചിത്രങ്ങൾ പങ്കുവച്ചു.

‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർത്ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന തലക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.മകന്‍ ഇഹ്സാൻ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവരാണ് ഒപ്പമുള്ളത്

Continue Reading

GULF

റമദാന്‍: 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവുമായി യുഎഇ

ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരം നല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി

Published

on

റമദാന് മുന്നോടിയായി യുഎഇയില്‍ തടവുകാര്‍ക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു ഉത്തരവിട്ടത്. ശിക്ഷ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്.

മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മോചിതരാകുന്നവര്‍ക്ക് അവരുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരം നല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇ.ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി.

 

 

Continue Reading

GULF

ഹറമില്‍ ക്രെയിന്‍ പൊട്ടിവീണ് നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ 20 ദശലക്ഷം സഊദി റിയാല്‍ പിഴ ചുമത്തി സഊദി കോടതി.

ആ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായാരുന്നു ദുരന്തം.

Published

on

1350 ടണ്‍ ഭാരമുള്ള ക്രെയിന്‍ പൊട്ടിവീണ് നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ 20 ദശലക്ഷം സഊദി റിയാല്‍ പിഴ ചുമത്തി സഊദി കോടതി. പ്രമുഖ നിര്‍മാതാക്കളായ ബിന്‍ലാദന്‍ കമ്പനിക്കാണ് പിഴ ചുമത്തിയത്. ഇത് 440 കോടി രൂപയോളം വരുമിത്. ഇതിനുപുറമെ കമ്പനിയുടെ ഏഴ് ജീവനക്കാരെ ജയില്‍ശിക്ഷക്ക് വിധിച്ചു. സഊദിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വന്‍കിട നിര്‍മാണങ്ങള്‍ നടത്തുന്ന കമ്പനിയാണ് ബിന്‍ലാദന്‍. 2015ലായിരുന്നു കഅബക്ക് സമീപത്തേക്ക് കെട്ടിടത്തിലേക്ക് നിര്‍മാണത്തിലിരുന്ന ക്രെയിന്‍ പൊട്ടിവീണത്. ആ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായാരുന്നു ദുരന്തം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വീണാണ് പല തീര്‍ത്ഥാടകരും മരിച്ചത്. പാലക്കാട് സ്വദേശിയായ വീട്ടമ്മയും മരണപ്പെട്ടിരുന്നു.
നാലുപേര്‍ക്ക് 15000 റിയാലും മൂന്നുമാസം തടവും മൂന്നുപേര്‍ക്ക് ആറുമാസം തടവും 3000 റിയാലും പിഴ വിധിച്ചിട്ടുണ്ട്. ഓകാസ് പത്രമാണ ്‌റിപ്പോര്‍ട്ട് ചെയ്തത്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല. അതേസമയം സഊദി നിയമപ്രകാരം മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ബ്ലഡ് മണി അഥവാ കൊലക്കുറ്റം ചുമത്തി ഈടാക്കുന്ന തുക ഇവരില്‍നിന്ന് ഈടാക്കിയിട്ടില്ല.

Continue Reading

Trending