Connect with us

kerala

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരഞ്ഞെടുപ്പില്ലാതെ ഐകകണ്‌ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്

Published

on

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മുസ്‌ലിംലീഗ്‌സംസ്ഥാന ഭാരവാഹികള്‍
പ്രസിഡണ്ട് : സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങള്‍
വൈസ് പ്രസിഡണ്ടുമാര്‍ : വി.കെ ഇബ്രാഹിംകുഞ്ഞ്
: എം.സി മായിന്‍ ഹാജി
: അബ്ദുറഹിമാന്‍ കല്ലായി
: സി.എ.എം.എകരീം
: സി.എച്ച്‌റഷീദ്
: ടി.എം. സലീം
: സി.പി ബാവഹാജി
: ഉമ്മര്‍ പാണ്ടികശാല
: പൊട്ടന്‍കണ്ടി അബ്ദുള്ള
: സി.പിസൈതലവി
ജനറല്‍സെക്രട്ടറി : അഡ്വ.പി.എം.എസലാം
സെക്രട്ടറിമാര്‍ : പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
: അബ്ദുറഹിമാന്‍ രണ്ടത്താണി
: അഡ്വ.എന്‍ ഷംസുദ്ധീന്‍
: കെ.എംഷാജി
: സി.പിചെറിയ മുഹമ്മദ്
: സി.മമ്മുട്ടി
: പി.എംസാദിഖലി
: പാറക്കല്‍ അബ്ദുള്ള
: യു.സി രാമന്‍
: അഡ്വ.മുഹമ്മദ് ഷാ
: ഷാഫിചാലിയം
ട്രഷറര്‍ : സി.ടി അഹമ്മദലി

 

മുസ്‌ലിംലീഗ്‌സംസ്ഥാന സെക്രട്ടറിയേറ്റ്അംഗങ്ങള്‍
സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങള്‍
പി.കെകുഞ്ഞാലിക്കുട്ടി
ഇ.ടി മുഹമ്മദ് ബഷീര്‍ എക്‌സ്ഒഫിഷ്യോ
പി.വിഅബ്ദുല്‍വഹാബ്
ഡോ.എം.പിഅബ്ദുസമദ്‌സമദാനി

1. കെ.പി.എമജീദ്
2. വി.കെ ഇബ്രാഹിംകുഞ്ഞ്
3. ഡോ.എം.കെമുനീര്‍
4. സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍
5. പി.കെ.കെ ബാവ
6. കുട്ടി അഹമ്മദ്കുട്ടി
7. പി.കെഅബ്ദുറബ്ബ്
8. ടി.എ അഹമ്മദ് കബീര്‍
9. എം.എ മുഹമ്മദ് ജമാല്‍
10. കെ.ഇ അബ്ദുറഹിമാന്‍
11. എന്‍.എ നെല്ലിക്കുന്ന്
12. പി.കെ ബഷീര്‍
13. മഞ്ഞലാംകുഴിഅലി
14. പി. ഉബൈദുള്ള
15. അഡ്വ.എം.ഉമ്മര്‍
16. സി.ശ്യാംസുന്ദര്‍
17. അഡ്വ.പി.എം.എസലാം
18. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍
19. എം.സി മായിന്‍ ഹാജി
20. അബ്ദുറഹിമാന്‍ കല്ലായി
21. അബ്ദുറഹിമാന്‍ രണ്ടത്താണി
22. അഡ്വ.എന്‍.ഷംസുദ്ധീന്‍
23. കെ.എം.ഷാജി
24. സി.എച്ച്‌റഷീദ്
25. ടി.എംസലീം
26. പി.എംസാദിഖലി
27. സി.പി ചെറിയ മുഹമ്മദ്
28. സി.മമ്മുട്ടി
29. കെ.എന്‍.എ ഖാദര്‍
30. കളത്തില്‍അബ്ദുള്ള
31. എം.സി വടകര
32. വി.കെ.പി ഹമീദലി
സ്ഥിരം ക്ഷണിതാക്കള്‍
1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം
2. അഡ്വ.റഹ്മത്തുളള
3. സുഹറ മമ്പാട്
4. അഡ്വ.കുല്‍സു
5. അഡ്വ നൂര്‍ബീന റഷീദ്
6. പി.കെ ഫിറോസ്
7. പി.കെ നവാസ്

crime

ഗൂഗിൾ പേ ശബ്ദം കേട്ടില്ല, തർക്കത്തിൽ ഇടപെട്ട നാട്ടുകാരന് കുത്തേറ്റ സംഭവം; രണ്ട് പേർ അറസ്റ്റിൽ

തർക്കത്തിൽ ഇടപ്പെട്ട നാട്ടുകാരാനായ വി പി ഷായ്ക്കാണ് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റത്.

Published

on

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്നതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്. പെട്രോൾ പമ്പ് ജീവനക്കാരനും നാട്ടുകാരനുമാണ് പരിക്കേറ്റത്. വൈക്കം തലയോലപ്പറമ്പിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

തർക്കത്തിൽ ഇടപ്പെട്ട നാട്ടുകാരാനായ വി പി ഷായ്ക്കാണ് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റത്. സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ചാണ് പ്രതികൾ കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവിൽ എട്ടു തുന്നലുകളുണ്ട്. പെട്രോൾ അടിച്ച ശേഷം ഗൂഗിൾ പേ ചെയ്തെങ്കിലും അത് കിട്ടിയതായുള്ള അനൗൺസ്മെന്റ് കേട്ടില്ല.
ഇത് ചോദിച്ചതോടെ പമ്പ് ജീവനക്കാരനും പെട്രോൾ അടിക്കാൻ എത്തിയ ആളും തമ്മിൽ തർക്കത്തിലാവുകയായിരുന്നു. തർക്കത്തിൽ പമ്പിലെ ജീവനക്കാരൻ അപ്പച്ചനാണ് പരിക്കേറ്റത്. ഇത് കണ്ട് ചോദിക്കാൻ എത്തിയ നാട്ടുകാരനുമായും തർക്കമുണ്ടായി. ഇവിടെ നിന്നും പോയ നാട്ടുകാരനാണ് പിന്നീട് കുത്തേറ്റത്.

അക്രമം നടത്തിയത് തലയോലപ്പറമ്പ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

kerala

പത്തനംതിട്ടയിൽ വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി

വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

Published

on

പത്തനംതിട്ടയിൽ വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഇന്നലെയാണ് സംഭവം. സ്വന്തം കല്യാണത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തടിയൂരിലാണു സംഭവം. വിവാഹത്തിൽ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചു.വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി.

അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു.മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു.

Continue Reading

kerala

രണ്ടാംഘട്ടം ഇ.വി.എം റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 വോട്ടിങ് യന്ത്രങ്ങള്‍

ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക.

Published

on

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍. ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്.

ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ (എ.ആര്‍.ഒ) കസ്റ്റഡിയില്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രാഥമിക പരിശോധന(എഫ്.എല്‍.സി) പൂര്‍ത്തിയാക്കി തിരഞ്ഞെടുത്ത് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇ.വി.എമ്മുകളാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. അസംബ്ലി മണ്ഡലം തിരിച്ച് ഇ.വി.എം അനുവദിക്കുന്നതിന് ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 27നാണ് നടന്നത്.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം (ഇ.എം.എസ്) വഴിയാണ് ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയത്. വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും സീരിയല്‍ നമ്പറുകള്‍ ഇഎംഎസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് റാന്‍ഡമൈസേഷന്‍ നടത്തിയ ശേഷം ഇവയുടെ സീരിയല്‍ നമ്പര്‍ അടങ്ങിയ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറിയിരുന്നു.

ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ഇന്ന് നടന്നു. ഓരോ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന ഇ.വി.എമ്മുകളുടെ തനത് ഐ.ഡി നമ്പര്‍ അടങ്ങിയ പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും നല്‍കിയിട്ടുണ്ട്.

വോട്ടെടുപ്പ് ദിനത്തിലെ മോക്ക്‌പോള്‍ ഇങ്ങനെ
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് മോക്ക്‌പോള്‍ നടത്തുന്നത്. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്‌പോള്‍ പ്രക്രിയ ആരംഭിക്കുന്നത്.

കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്‌പ്ലേ എല്ലാ സ്ഥാനാര്‍ഥികള്‍ക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോള്‍ കാണിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാര്‍ട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസര്‍ ബോധ്യപ്പെടുത്തുന്നു. അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോള്‍ നടത്തുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു.

ഇതിന് ശേഷം യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക് പോള്‍ ഫലം മായ്ക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ‘ക്ലിയര്‍ ബട്ടണ്‍’ അമര്‍ത്തുന്നു. തുടര്‍ന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഡിസ്പ്ലേയില്‍ പൂജ്യം വോട്ടുകള്‍ കാണിക്കുന്നതിന് ‘ടോട്ടല്‍’ ബട്ടണ്‍ അമര്‍ത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാര്‍ട്ട്മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റും വി.വി.പാറ്റും സീല്‍ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തില്‍ യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുക.

Continue Reading

Trending