Connect with us

india

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെയിടിഞ്ഞു; പകല്‍കൊള്ള തുടര്‍ന്ന് എണ്ണക്കമ്പനികള്‍

ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് വില

Published

on

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് അതിന്റെ പ്രതിഫലനമില്ല. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിവ ബാരലിന് 73 ഡോളര്‍ വരെയായി താഴ്ന്നു. എന്നിട്ടും രാജ്യത്ത് ഡോളറിന് 110 രൂപയായതിന് സമാനമായ വിലയാണുള്ളത്. പ്രാദേശിക വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലാത്തത് വിവാദമാകുന്നുണ്ട്.

ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് വില. ആഗോള എണ്ണവില ഇടിഞ്ഞാല്‍ അത് പ്രാദേശിക ഇന്ധനവിലയില്‍ പ്രതിഫലിക്കേണ്ടതാണ്. ഇതിനാണ് വില നിര്‍ണ്ണയ അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയത്. എന്നാല്‍ ആഗോള വില ഉയരുമ്പോള്‍ ഉയര്‍ത്തുന്നവര്‍ കുറയുമ്പോള്‍ മിണ്ടാതിരിക്കും.

ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നും എണ്ണ വരുന്നുണ്ട്. വളരെ വില കുറച്ചാണ് നല്‍കുന്നത്. മുപ്പത് ശതമാനത്തോളം കുറവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും 50 ഡോളറിന് അടുത്താണ് എണ്ണ കിട്ടുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക വിലയില്‍ വലിയ മാറ്റമുണ്ടാകേണ്ടതാണ്.

നേട്ടം ലഭിക്കണമെന്നില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. നിലവിലെ വിലയിടിവിലും എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്ക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അസംസ്‌കൃത എണ്ണവില ഇതേ നിലയില്‍ തുടര്‍ന്നാലും ചില്ലറ വില്‍പ്പന വിലയില്‍ ആനുപാതികമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മുന്‍കാലങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, കേരളത്തില്‍ അടുത്ത മാസം മുതല്‍ ഇന്ധനവില വര്‍ധിക്കും. സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക സെസ് വരുന്നതോടെ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപയാണ് കൂടുക. റഷ്യയുെ്രെകന്‍ യുദ്ധപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബാരലിന് 139 ഡോളര്‍ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് എണ്ണവില രാജ്യത്ത് ലിറ്ററിന് നൂറു രൂപയും കടന്നു പോയത്. പെട്രോള്‍ഡീസല്‍ വിലയില്‍ പകുതിയില്‍ അധികവും നികുതിയാണ്.

ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും നഷ്ടം നികത്താനെന്ന പേരില്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. വിപണിയില്‍ അസ്ഥിരത തുടരുകയാണെന്നും വില കുറയ്ക്കുന്നത് ലാഭക്ഷമതയെ ബാധിക്കുമെന്നുമായിരുന്നു കമ്പനികളുടെ വാദം.

ആഗോള വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റം വേഗത്തില്‍ ഇന്ത്യയിലും പ്രകടമാകേണ്ടതാണ്. എന്നാല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നികുതിയടക്കം കുത്തനെ ഉയര്‍ത്തി. കോവിഡ് കാലത്തു മാത്രം കേന്ദ്രസര്‍ക്കാര്‍ നികുതികള്‍ വര്‍ധിപ്പിച്ചത് പെട്രോളിന് 68 ശതമാനവും ഡീസലിന് 100 ശതമാനത്തിലേറെയുമാണ്. ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്നത് ഇറാഖ്, സൗദി, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ്. യുദ്ധസാഹചര്യത്തില്‍ റഷ്യ വിലകുറച്ച് എണ്ണ നല്‍കുന്നതിനാല്‍ ഇന്ത്യ വലിയ തോതില്‍ അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.

india

രാഹുലിനെ എത്രഭയക്കുന്നുവെന്നതിന് തെളിവ്:പി.കെ കുഞ്ഞാലിക്കുട്ടി

ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

അമ്പരപ്പിക്കുന്ന വേഗത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ നടപടികള്‍ ഉണ്ടാകുന്നത്. ആ മനുഷ്യനെ ഇവര്‍ എത്രമാത്രം ഭയക്കുന്നുണ്ട് എന്നത് നേരിയ സാധ്യതകളെ പോലും രാഹുലിനെതിരെയുള്ള ആയുധങ്ങളാക്കാനുള്ള വെപ്രാളത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

india

മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

india

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിക്കും

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്‌ന ംകൂടിയാണ്. നിരവധി പേര്‍ മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി

Published

on

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിച്ചേക്കും. ഇന്നലെ രാവിലെ സഭയിലേക്കെത്തിയെങ്കിലും അതിന് മുമ്പേ അദ്ദേഹത്തെ പ്രവേശിക്കാനാകാത്തവിധം സമ്മേളനം പിരിഞ്ഞ സഭ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് രാഹുലിനെ അയോഗ്യനാക്കിയ വിവരം അറിയിച്ചത്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് നടപടി നിര്‍വഹിച്ചത.് രണ്ടുവര്‍ഷമോ അതില്‍കൂടുതലോ ശിക്ഷിച്ചാല്‍ ലോക്‌സഭാംഗത്വ ംറദ്ദാക്കാമെന്ന വകുപ്പുപയോഗിച്ചാണ് നടപടിയെങ്കിലും അതിന് പിന്നില്‍ മോദിയുടെയും ബി.ജെ.പിയുടെയും പ്രതിപക്ഷവിരോധം എത്രയുണ്ടെന്നാണ് തെളിയിക്കപ്പെടുന്നത്.

മോദിയെ അപമാനിച്ചുവെന്നതാണ്കുറ്റമെങ്കിലും പ്രധാനമന്ത്രിയെന്ന നിലയില്‍ ഇതിലധികം വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള പലരും മുമ്പുണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ ദുര്‍ഗ എന്നാണ ്അന്ന് പ്രതിപക്ഷം വിളിച്ചിരുന്നത്. അതിനുമേല്‍ ആരും കോടതിയില്‍ പോയിരുന്നില്ല. മോദി തന്നെ നിരന്തരം പണ്ഡിറ്റ് നെഹ്രുവിനെയും ഗാന്ധികുടുംബത്തെയുംരാഹുലിനെതന്നെയും പലതരത്തില്‍ ആക്ഷേപിക്കാറുണ്ട്. ഇതിനിടെ രാഹുലിനെതിരെ മാത്രം ഒറ്റതിരിഞ്ഞ് നടത്തിയ നീക്കം പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനും കൂടിച്ചേരലിനും കാരണമായേക്കും. വരും നാളുകളില്‍ വലിയ പ്രക്ഷോഭത്തിനാണ ്‌നാട് സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്‌ന ംകൂടിയാണ്. നിരവധി പേര്‍ മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി.

Continue Reading

Trending