Connect with us

kerala

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ : അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ സമയം

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ നാളെ അവസാനിക്കും .വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ സമയം .

Published

on

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ നാളെ അവസാനിക്കും .വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ സമയം .
കോഴിക്കോട്: നവംബർ ഒന്നിന് ആരംഭിച്ച മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ ഇന്ന് അവസാനിക്കും. നാടെങ്ങും ആവേശത്തോടെയാണ് മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ സ്വീകരിക്കപ്പെട്ടത്. ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകൾ കയറി പ്രവർത്തകർ അംഗങ്ങളെ ചേർത്തു. മുസ്‌ലിംലീഗ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ശാക്തീകരണത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് മറ്റു പാർട്ടികളിൽനിന്ന് വിടപറഞ്ഞ നിരവധി പേർ സംഘടനയിൽ അംഗങ്ങളാകാൻ മുന്നോട്ട് വന്നു. യുവാക്കളും വനിതകളും ധാരാളമായി പുതുതായി പാർട്ടി അംഗത്വം സ്വീകരിച്ചു.
മുസ്‌ലിംലീഗിന്റെ വളർച്ചയിൽ നിർണായക പങ്കാളിത്തം വഹിച്ച ആദ്യകാല പ്രാദേശിക നേതാക്കളെല്ലാം ആവേശത്തോടെയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. പലയിടത്തും നേരത്തെ നൽകിയ ക്വാട്ടക്ക് പുറമെ കൂടുതൽ മെമ്പർഷിപ്പുകൾ വേണ്ടിവന്നു. ജില്ല/മണ്ഡലം/പഞ്ചായത്ത്/ വാർഡ്  തലങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകരുടെയും കോർഡിനേറ്റർമാരുടെയും മേൽനോട്ടത്തിലാണ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടന്നത്.
അംഗത്വ കാമ്പയിന്റെ അവസാന ഘട്ടത്തിൽ എൻട്രികൾ ഒന്നിച്ച് വന്നതിനാൽ സർവ്വറിന് സാങ്കേതിക തടസ്സം നേരിട്ടിരുന്നു. ഇക്കാരണം കൊണ്ട് പല കമ്മിറ്റികൾക്കും അംഗത്വ അപേക്ഷകളുടെ വിവരങ്ങൾ പൂർണമായും അപ് ലോഡ് ചെയ്യാനോ ഫീസടയ്ക്കാനോ സാധിച്ചിട്ടില്ല. ഇവർക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ അവസരം നൽകുന്നുണ്ട്. വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും ഫീസ് അടയ്ക്കുന്നതിലും വീഴ്ച വരുത്തിയാൽ ആ മെമ്പർഷിപ്പുകൾ പരിഗണിക്കുന്നതല്ല.
അതേസമയം മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ വാർഡ് കമ്മിറ്റികൾക്ക് കമ്മിറ്റി രൂപീകരണം ഉൾപ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാവുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ഡിസംബർ 31ന് മുമ്പ് ശാഖ കമ്മിറ്റികൾ നിലവിൽ വരണം. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്

Published

on

ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം. ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും.

Continue Reading

kerala

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്

Published

on

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ അഖിന്ത്യ പണിമുടക്ക് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുന്നിലും പ്രതിഷേധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുണ്ടാവും എന്ന ഗതാഗത മന്ത്രിയുടെ വാക്കുകള്‍ തള്ളി ജീവനക്കാരുടെ യൂണിയനുകള്‍ രംഗത്ത് വന്നു.

17 ഓളം സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരും, പണിമുടക്കുന്നുണ്ട്. കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞത്.

എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ തള്ളി. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പേ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും യൂണിയനുകള്‍ വ്യക്തമാക്കി. ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക,

സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യ പണിമുടക്ക്.

 

Continue Reading

GULF

യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്‌

ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

Published

on

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.

അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നുംന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയതായും സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.

Continue Reading

Trending