Connect with us

kerala

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ : അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ സമയം

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ നാളെ അവസാനിക്കും .വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ സമയം .

Published

on

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ നാളെ അവസാനിക്കും .വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ സമയം .
കോഴിക്കോട്: നവംബർ ഒന്നിന് ആരംഭിച്ച മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ ഇന്ന് അവസാനിക്കും. നാടെങ്ങും ആവേശത്തോടെയാണ് മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ സ്വീകരിക്കപ്പെട്ടത്. ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകൾ കയറി പ്രവർത്തകർ അംഗങ്ങളെ ചേർത്തു. മുസ്‌ലിംലീഗ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ശാക്തീകരണത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് മറ്റു പാർട്ടികളിൽനിന്ന് വിടപറഞ്ഞ നിരവധി പേർ സംഘടനയിൽ അംഗങ്ങളാകാൻ മുന്നോട്ട് വന്നു. യുവാക്കളും വനിതകളും ധാരാളമായി പുതുതായി പാർട്ടി അംഗത്വം സ്വീകരിച്ചു.
മുസ്‌ലിംലീഗിന്റെ വളർച്ചയിൽ നിർണായക പങ്കാളിത്തം വഹിച്ച ആദ്യകാല പ്രാദേശിക നേതാക്കളെല്ലാം ആവേശത്തോടെയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. പലയിടത്തും നേരത്തെ നൽകിയ ക്വാട്ടക്ക് പുറമെ കൂടുതൽ മെമ്പർഷിപ്പുകൾ വേണ്ടിവന്നു. ജില്ല/മണ്ഡലം/പഞ്ചായത്ത്/ വാർഡ്  തലങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകരുടെയും കോർഡിനേറ്റർമാരുടെയും മേൽനോട്ടത്തിലാണ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടന്നത്.
അംഗത്വ കാമ്പയിന്റെ അവസാന ഘട്ടത്തിൽ എൻട്രികൾ ഒന്നിച്ച് വന്നതിനാൽ സർവ്വറിന് സാങ്കേതിക തടസ്സം നേരിട്ടിരുന്നു. ഇക്കാരണം കൊണ്ട് പല കമ്മിറ്റികൾക്കും അംഗത്വ അപേക്ഷകളുടെ വിവരങ്ങൾ പൂർണമായും അപ് ലോഡ് ചെയ്യാനോ ഫീസടയ്ക്കാനോ സാധിച്ചിട്ടില്ല. ഇവർക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ അവസരം നൽകുന്നുണ്ട്. വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും ഫീസ് അടയ്ക്കുന്നതിലും വീഴ്ച വരുത്തിയാൽ ആ മെമ്പർഷിപ്പുകൾ പരിഗണിക്കുന്നതല്ല.
അതേസമയം മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ വാർഡ് കമ്മിറ്റികൾക്ക് കമ്മിറ്റി രൂപീകരണം ഉൾപ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാവുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ഡിസംബർ 31ന് മുമ്പ് ശാഖ കമ്മിറ്റികൾ നിലവിൽ വരണം. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

kerala

ഹര്‍ത്താല്‍ അക്രമത്തിന്‍രെ പേരില്‍ നടക്കുന്ന ജപ്തി നേരിടുമെന്ന് എസ്.ഡി.പി.ഐ .

സെപ്തംബറില്‍ നടന്ന ഹര്‍ത്താലില്‍ വന്‍തോതില്‍ കെ.എസ്.ആര്‍.ടി.സിബസ്സുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

Published

on

നിരോധിത സംഘടനയുടെ ഹര്‍ത്താല്‍ അക്രമത്തിന്‍രെ പേരില്‍ നടക്കുന്ന ജപ്തി നടപടിയെ നേരിടുമെന്ന് എസ്.ഡി.പി.ഐ .ആരും ഇക്കാര്യത്തില്‍ വഴിയാധാരമാകില്ലെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് എം.കെഫൈസി കൊച്ചിയില്‍ സമ്മേളനത്തില്‍ പറഞ്ഞു.
ജപ്തി നടപടി കൊണ്ട് സന്തോഷിക്കുന്നവരോട് പറയാനുള്ളത്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് ഫൈസി പറഞ്ഞു.

ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം ഹര്‍ത്താല്‍ അക്രമത്തില്‍ നഷ്ടം നേരിട്ട 5.20 കോടിയുടെ സ്വത്താണ് ജപ്തിയിലൂടെ ഈടാക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന റവന്യൂ നടപടികള്‍ വലിയതോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.സെപ്തംബറില്‍ നടന്ന ഹര്‍ത്താലില്‍ വന്‍തോതില്‍ കെ.എസ്.ആര്‍.ടി.സിബസ്സുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെപേരില്‍ നിരപരാധികളുടെയുള്‍പ്പെടെ വീടുകളും ഇടതുപക്ഷസര്‍ക്കാര്‍ ജപ്തിചെയ്യുകയുണ്ടായി.
സി.പി.എം -എസ്.ഡി.പി.ഐ സഖ്യത്തിന്റെ പേരിലാണ് ജപ്തി നീട്ടിക്കൊണ്ടുപോയതെന്ന് പരാതിയുയര്‍ന്നിരുന്നു.

Continue Reading

crime

പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവം; പൊലീസ് കേസെടുത്തു

ജില്ലാ കളക്ടര്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് പുതിയ നടപടി

Published

on

മലപ്പുറം പെരിന്തല്‍മണ്ണ നിയമസഭ തെരെഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജില്ലാ കളക്ടര്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് പുതിയ നടപടി. സംഭവത്തെ തുടര്‍ന്ന് ഇതിന് മുന്‍പ് നാല് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ എസ്. രാജീവ്, സഹകരണ ജോ.രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സി.എന്‍ പ്രതീഷ്, നിലവില്‍ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ്.പ്രബിത്ത് എന്നിവര്‍ക്കായിരുന്നു ഒരാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ്. ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നോട്ടീസിന് മറുപടി നല്‍കിയിരുന്നു.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥരുടെ വിശദീകരണവും ഉള്‍പ്പെടുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറുക. ഇതിന് ശേഷമാകും സംഭവത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കുക.

Continue Reading

india

ജപ്പാനെ ഗോളില്‍ മുക്കി ഇന്ത്യ, എട്ട് ഗോളിന്റെ ഏകപക്ഷീയ വിജയം

ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി.

Published

on

ആദ്യ പകുതിയില്‍ ഒരു ഗോള്‍ പോലും നേടാനായില്ലെങ്കിലും രണ്ടാം പകുതിയില്‍ എട്ട് ഗോളുകള്‍ നേടി ജപ്പാനെ നിഷ്പ്രഭമാക്കി ഇന്ത്യ.ലോകകപ്പ് ഹോക്കിയുടെ 9-16 സ്ഥാനങ്ങള്‍ക്കായുള്ള ക്ലാസ്സിഫിക്കേഷന്‍ മത്സരത്തിലാണ് ഇന്ന് ഇന്ത്യ ജപ്പാനെ തകര്‍ത്തെറിഞ്ഞത്.

അഭിഷേക്, ഹര്‍മ്മന്‍പ്രീത് സിംഗ് എന്നിവര്‍ രണ്ട് വീതം ഗോളുകള്‍ നേടിയപ്പോള്‍ മന്‍ദീപ് സിംഗ്, വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറര്‍മാര്‍.

ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 2-1ന് വെയില്‍സ് വിജയം നേടി.

 

Continue Reading

Trending