kerala
നിയമന കത്ത് വിവാദം: ആര്യാ രാജേന്ദ്രനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍
ഇരു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കേസ് വിധി പറയാനായി മാറ്റി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.വിവാദ കത്തിന്മേലുള്ള ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന് നിഷേധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ല. കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ല. വിവാദ കത്തിന്മേല് സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.ഇരു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കേസ് വിധി പറയാനായി മാറ്റി.
തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ആരോപിച്ചാണ് ഹര്‍ജി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000 പേരെ നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷനാണ് റദ്ദാക്കിയത്.

ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷനാണ് റദ്ദാക്കിയത്. കേരള സര്‍വകലാശാലയിലെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
താത്കാലിക വിസി സിസാതോമസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. വി.സിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു.
സസ്പെന്ഷന് നടപടി അന്വേഷിക്കാന്‍ ഡോ. ഷിജുഖാന്, അഡ്വ.ജി.മുരളീധരന്, ഡോ.നസീബ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. നാളെ കോടതിയില്‍ സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ക്ക് സിന്‍ഡിക്കേറ്റ് തീരുമാനം അറിയിക്കേണ്ടിവരും.
അതേസമയം, സസ്പെന്ഷന് നടപടികളെക്കുറിച്ച് ചര്‍ച്ച ഉണ്ടാകില്ലെന്നും അത് അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും വിസി സിസാ തോമസ് പ്രതികരിച്ചു. സസ്പെന്ഷന് നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു .രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദ് ചെയ്തെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്. സസ്പെന്ഷന് അതേ രീതിയില്‍ നിലനില്‍ക്കുന്നുവെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.
വിസി മോഹനന് കുന്നുമ്മലാണ് രജിസ്ട്രാര്‍ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. നിലവില്‍ മോഹനന് കുന്നുമ്മല്‍ വിദേശ സന്ദര്‍ശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വി സി സിസ തോമസാണ്. രജിസ്ട്രാറുടെ സസ്പെന്ഷന് നടപടി നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നല്കിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കാം. വിസി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കും.
kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വയും ബുധനും കണ്ണൂരിലും കാസര്‍കോട്ടും യെല്ലോ അലര്‍ട്ടുണ്ട്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
kerala
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു
മുഖ്യമന്ത്രിക്കും എസ്എസ്ടി കമ്മീഷനിലും ഡിജിപിക്കും നല്കിയ പരാതി തനിക്കനുകൂലമാണെന്നും നിലവില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു

വ്യാജ മോഷണക്കുറ്റം ആരോപിച്ച വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു. മുഖ്യമന്ത്രിക്കും എസ്എസ്ടി കമ്മീഷനിലും ഡിജിപിക്കും നല്കിയ പരാതി തനിക്കനുകൂലമാണെന്നും നിലവില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു.
ഏപ്രില്‍ 23 നായിരുന്നു വീട്ടുടമ മാല മോഷ്ടിച്ചെന്ന് ആരോപിച്ച് ജോലിക്കാരിയായ ബിന്ദുവിന് 20 മണിക്കൂര്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം നേരിടേണ്ടി വന്നത്. ഉടമ ഓമന ഡാനിയേല്‍ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ രണ്ടരപ്പവന്‍ സ്വര്‍ണം ബിന്ദു മോഷ്ടിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലെത്തിച്ച് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എസ്ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, കേസില്‍ പൊലീസുകാരെ പ്രതിയാക്കി എഫ്ഐആര്‍ ഇട്ടു. എസ് ഐ പ്രസാദ് കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം നടത്താതെയെന്ന് എഫ്ഐആറില്‍ പറയുന്നു. എസ്.ഐ പ്രസാദും എ.എസ്.ഐ പ്രസന്നകുമാറും ബിന്ദുവിനെ അസഭ്യം പറഞ്ഞെന്നും പൊലീസ് സ്റ്റേഷനില്‍ അന്യായമായി തടങ്കലില്‍ വെച്ചെന്നും എഫ്ഐറിലുണ്ട്.
ബിന്ദുവിനെതിരെ വ്യാജ പരാതി നല്കിയ ഓമന ഡാനിയല്‍, മകള്‍ നിഷ, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ SI പ്രസാദ്, ASI പ്രസന്നന് എന്നിവരാണ് കേസിലെ പ്രതികള്‍. ബിന്ദുവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala2 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala2 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala2 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്