Connect with us

kerala

മദ്യപിച്ച് നൃത്തം ചെയ്തു; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേയും പ്രസിഡന്റിനെയും നീക്കി

ഇന്ന് ചേര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

Published

on

മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, പ്രസിഡണ്ട് ജോബിന്‍ ജോസ് എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കി.

ഇന്ന് ചേര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇവര്‍ രാത്രിയില്‍ മദ്യപിച്ച് റോഡില്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.

പാര്‍ട്ടിയിലും പാര്‍ട്ടിയുടെ പുറത്തും വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍

കൂടുതല്‍ പേരും മലപ്പുറത്ത്

Published

on

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

അതേസമയം മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പേര്‍ ഐസിയുവിലാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.

പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണം; മുസ്‌ലിം സംഘടനാ നേതാക്കള്‍

പരമത വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ നടപടിയെടുത്തത് വിവേചനമാണെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

സൂംബ പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ നേതാവ് ടി.കെ അഷ്റഫിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍. പരമത വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ നടപടിയെടുത്തത് വിവേചനമാണെന്നും നേതാക്കള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചായാവാമെന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ആവര്‍ത്തിച്ചു പറയുന്ന വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അഷ്റഫിന്റെ സസ്പന്‍ഷന്‍ പിന്‍വലിണക്കണമെന്ന് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, നാസര്‍ ഫൈസി കൂടത്തായി, ഡോ.ഹുസൈന്‍ മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എന്‍ അബ്ദുല്ലത്വീഫ് മദനി, ടി.കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂര്‍, ഹാഫിള് പി.പി ഇസ്ഹാഖ് അല്‍ ഖാസിമി, ഹാഫിള് അബ്ദുശ്ശുകൂര്‍ ഖാസിമി, അഡ്വ. മുഹമ്മദ് ഹനീഫ, ഇ.പി അഷ്റഫ് ബാഖവി, ഡോ. ഫസല്‍ഗഫൂര്‍, എഞ്ചിനീയര്‍ മമ്മദ്കോയ, മുസമ്മില്‍ കൗസരി, ഡോ.മുഹമ്മദ് യൂസുഫ് നദ്വി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്

ബസുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.

Published

on

വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തുമെന്ന് ബസുടമ സംയുക്ത സമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബസുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.

പ്രവര്‍ത്തന ചെലവിലെ വര്‍ധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും സ്വകാര്യ ബസ് മേഖലയെ വളരെയേറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്വകാര്യ ബസുകള്‍ക്ക് ഒരുവിധ ആനുകൂല്യങ്ങളും നല്‍കാതെ കെ.എസ്.ആര്‍.ടി.സിയെ മാത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. കൂടാതെ, ഗതാഗത മന്ത്രി ചര്‍ച്ചക്ക് തയാറാകുന്നില്ലെന്നും ഏകപക്ഷീയമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ബസുടമകള്‍ ആരോപിച്ചു. അശാസ്ത്രീയ നിബന്ധനകളാണ് സ്വകാര്യ ബസുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുമൂലം തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്നും സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ തീരുമാനം പിന്‍വലിക്കണമെനനും ബസുടമകള്‍ ആവശ്യപ്പെട്ടു.

14 വര്‍ഷമായി തുടരുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപ എന്നത് മാറ്റി രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 50 ശതമാനമായി നിശ്ചയിക്കണമെന്നും കണ്‍സഷന്‍ കൊടുക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

അതേസമയം ബസുടമകളില്‍നിന്ന് അന്യായമായി അമിതമായ പിഴ ഇ-ചലാന്‍ വഴി ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം, ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന ജി.പി.എസ്, സ്പീഡ് ഗവേണര്‍, സെന്‍സര്‍ കാമറ തുടങ്ങിയ അശാസ്ത്രീയ തീരുമാനങ്ങള്‍ ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ടി. ഗോപിനാഥന്‍, എ.എസ്. ബേബി, ഫെഡറേഷന്‍ ഭാരവാഹികളായ കെ. സത്യന്‍, സുധാകരന്‍, കെ.ബി.ടി.എ ഭാരവാഹികളായ ഗോകുലം ഗോകുല്‍ദാസ്, ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

Trending